Mangalam News
കൊല്ലം: പിണറായി വിജയനും മകളും പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നും പാര്‍ട്ടിക്ക് മുകളിലേക്ക് വളര്‍ന്നത് തിരിച്ചടിയായെന്നും വിമര്‍ശനം. പിണറായി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം ജനങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റിയെന്നും തിരുത്താന്‍ പാര്‍ട്ടിക്കായില്ലെന്നും കൊല്ലാം ജില്ലാകമ്മറ്റിയിലാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. മകള്‍ക്കായി കരിമണല്‍ കമ്പനിയില്‍ നിന്ന് പണം വാങ്ങുമ്പോള്‍ പിണറായി ഇഎംഎസിനെ ഓര്‍ക്കണമായിരുന്നു എന്നായിരുന്നു പ്രതിനിധികള്‍ ഉയര്‍ത്തിയ വിമര്‍ശനം.
നേതാക്കളുടെ ശരീരഭാഷയും, ജനങ്ങളോടുള്ള സമീപനങ്ങളും പാര്‍ട്ടിക്ക് തിരിച്ചടിയായെന്നും ചര്‍ച്ച ഉയര്‍ന്നു. പിണറായി വിജയന്‍ പാര്‍ട്ടിക്ക് മുകളിലേക്ക് വളര്‍ന്നത് തിരിച്ചടിയായെന്ന് വിഎസിനെ അടക്കം അനുസ്മരിച്ചായിരുന്നു വിമര്‍ശനം. സിഎംആര്‍എല്‍ എക്സാലോജിക് കേസില്‍ പിണറായി വിജയനെ ഇഡി ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്ന സാഹചര്യത്തില്‍ കൂടിയാണ് സമാന സംഭവത്തില്‍ പാര്‍ട്ടി വേദിയില്‍ തന്നെ രൂക്ഷ വിമര്‍ശനം ഉയരുന്നത്.
കേസിനെ നിയമപരമായും രാഷ്ട്രീയമായും പാര്‍ട്ടി നേരിടാന്‍ ഒരുങ്ങുമ്പോള്‍ ഉയരുന്ന വിമര്‍ശനം പാര്‍ട്ടി അണികളില്‍ ആശങ്കയ്ക്ക് ഇടയാക്കിയേക്കു മെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന് ഔചിത്യ ബോധമില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. എം വി ഗോവിന്ദന്റെ തെറ്റായ നിലപാടുകള്‍ കണ്ണൂരിലെ പരാജയത്തിന് കാരണമായി. ആലപ്പുഴയിലും കണ്ണൂരിലും അടക്കം നേതാക്കല്‍ പാര്‍ട്ടി വിട്ട് പോയത് എം വി ഗോവിന്ദന്റെ നിലപാടുകള്‍ കൊണ്ടാണ്.  ജില്ലാ കമ്മിറ്റിയില്‍ ഇത് വലിയ ചര്‍ച്ചയ്ക്കാണ് അവസരമൊരുക്കിയത്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രണ്ട് ടേം വ്യവസ്ഥ എടുത്തു കളഞ്ഞത് ആരെ സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നെന്് നേതൃത്വത്തോട് ചോദിച്ച പ്രതിനിധികള്‍ കൊല്ലം ജില്ലയില്‍ വനിതകളെ മത്സരിപ്പിക്കാന്‍ പരിഗണിക്കാത്തതിനെതിരേയും വിമര്‍ശനം ഉന്നയിച്ചു. സംസ്ഥാന നേതൃത്വത്തെ ജില്ലാ നേതൃത്വത്തിന് പേടിയാണെന്നും പരിഹാസമുണ്ടായി. കൊല്ലത്തെ സിപിഐഎം സമ്പന്നരുടെ മാത്രം പാര്‍ട്ടിയായി മാറിയെന്നും പിരിവ് പാര്‍ട്ടിയായി മാത്രം ഒതുങ്ങിയെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു.
ട്രെയിനിലെ എസി കോച്ചിനുള്ളിൽ പാൻ കടയൊരുക്കി പാൻ തയ്യാറാക്കുന്നയാളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മുംബൈയിൽ നിന്ന് ഛത്തീസ്ഗഢിലേക്ക് പോകുന്ന ട്രെയിനിലെ മൂന്നാം ക്ലാസ് എസി കോച്ചിലാണ് സംഭവം. സാധാരണയായി യാത്രയ്ക്കിടെ ചായയും കാപ്പിയും ലഘുഭക്ഷണങ്ങളുമൊക്കെ വിൽക്കുന്നത് കണ്ടിട്ടുള്ള യാത്രക്കാർക്ക്, സീറ്റിൽ പാൻ കടയൊരുക്കി വിൽപ്പന നടത്തുന്നത് കൗതുകക്കാഴ്ചയായി. എന്നാൽ, ഇതോടെ ട്രെയിനിനുള്ളിലെ ശുചിത്വത്തെക്കുറിച്ചും ഇത്തരം വിൽപ്പനകൾക്ക് അനുമതിയുണ്ടോയെന്നതിനെക്കുറിച്ചും ചർച്ചകൾ ഉയർന്നു.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിൽ എസി കോച്ചിലെ താഴത്തെ ബെർത്തിൽ തുണി വിരിച്ച് അതിനുമുകളിൽ പാൻ തയ്യാറാക്കാനുള്ള സാധനങ്ങൾ നിരത്തിവെച്ചിരിക്കുന്നയാളെ കാണാം. വളരെ ശാന്തമായി പാൻ ഇലകളിൽ ചേരുവകൾ ചേർത്ത് ഓരോന്നായി തയ്യാറാക്കുകയാണ് ഇയാൾ. സമീപത്തുള്ള യാത്രക്കാരിൽ ചിലർ ഈ കാഴ്ച കൗതുകത്തോടെ നിരീക്ഷിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ട്രെയിനിനുള്ളിൽത്തന്നെ ഒരു ചെറിയ പാൻ കട തുറന്നതുപോലെയുള്ള കാഴ്ചയാണ് വിഡിയോയെ ശ്രദ്ധേയമാക്കിയത്.
വിഡിയോ ചിത്രീകരിച്ച യാത്രക്കാരന്റെ അവകാശവാദമനുസരിച്ച് ഏകദേശം 20 മുതൽ 25 വരെ പാനുകൾ തയ്യാറാക്കാനുള്ള ഓർഡർ ഇയാൾക്ക് ലഭിച്ചിരുന്നു. യാത്രക്കാർക്കായി പാനുകൾ തയ്യാറാക്കി വിൽക്കാനായിരുന്നു ശ്രമം. ദൃശ്യങ്ങൾ പ്രചരിച്ചതോടെ ട്രെയിനിലെ ബെർത്തിൽ ഇത്തരത്തിൽ ഭക്ഷ്യവസ്തുക്കൾ തയ്യാറാക്കുന്നത് എത്രത്തോളം ഉചിതമാണെന്ന ചോദ്യമാണ് പലരും ഉയർത്തുന്നത്. യാത്രക്കാർ വിശ്രമിക്കാനും ഉറങ്ങാനും ഉപയോഗിക്കുന്ന സ്ഥലത്ത് പാൻ തയ്യാറാക്കാനുള്ള സാധനങ്ങൾ നിരത്തിവെച്ചത് ശുചിത്വവുമായി ബന്ധപ്പെട്ട ആശങ്കകൾക്കും കാരണമായി.
അതേസമയം, ട്രെയിനിലെ റിസർവ് ചെയ്ത എസി കോച്ചിനുള്ളിൽ ഇത്തരത്തിൽ പാൻ തയ്യാറാക്കി വിൽക്കാൻ അനുമതിയുണ്ടോയെന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. ഇന്ത്യൻ റെയിൽവേയുടെ ചട്ടങ്ങൾ പ്രകാരം അനുമതിയില്ലാത്ത വിൽപ്പനയും വഴിയോരക്കച്ചവടവും നിയന്ത്രിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, ഈ സംഭവത്തിൽ പാൻ തയ്യാറാക്കിയ വ്യക്തിക്ക് അനുമതിയുണ്ടായിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല. വിഡിയോയെക്കുറിച്ച് ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക പ്രതികരണവും പുറത്തുവന്നിട്ടില്ല. ഇതിനിടെ, ട്രെയിനിനുള്ളിലെ ശുചിത്വവും വിൽപ്പനച്ചട്ടങ്ങളും ചർച്ചയാക്കി വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്
🚨 INDIAN RAILWAYS : A man was reportedly seen preparing and selling paan inside a 3rd AC train coach while passengers placed orders. The incident has raised concerns about unauthorised vending and cleanliness inside railway coaches. https://t.co/PONZ7el3Yu
— indiainlast24hr (@indiain24hr) October 15, 2026
)<script async src="https://platform.x.com/widgets.js" charset="utf-8"></scriptുു>ുുുുുുു
ആരാധകരാണ് തന്നെ ഇവിടെ വരെ എത്തിച്ചതെന്നും അവരില്ലെങ്കില്‍ താനൊന്നുമല്ലെന്ന് പറയുകയാണ് നടന്‍ രജികാന്ത്. ജയിലര്‍ 2 സൂപ്പര്‍ ഷോയിലാണ് ആരാധകരോടുളള നന്ദി രജനികാന്ത് അറിയിച്ചത്.
‘ഈ 76 വയസിലും നിങ്ങള്‍ ഹീറോയായി തന്നെ നില്‍ക്കുന്നുണ്ടല്ലോ എന്ന് ഒരുപാട് പേര്‍ എന്നോട് ചോദിക്കാറുണ്ട്. അതിനെല്ലാം കാരണം എന്റെ ആരാധകരാണ്, തമിഴ് മക്കള്‍. അവരില്ലെങ്കില്‍ ഞാന്‍ ഒന്നുമാകില്ലായിരുന്നു. അവരില്ലെങ്കില്‍ ഞാന്‍ വെറുമൊരു പുല്‍ക്കൊടി മാത്രമാണ്.
നിങ്ങള്‍ എനിക്ക് തരുന്ന സ്‌നേഹം, ബഹുമാനം അതെല്ലാം കാരണമാണ് ഇതുപോലെ വലിയ പ്രൊഡക്ഷന്‍ ഹൗസുകള്‍ എന്നെ സമീപിക്കുന്നത്. നെല്‍സണെ (നെല്‍സണ്‍ ദിലീപ്കുമാര്‍) പോലെയുള്ള വലിയ സംവിധായകര്‍ എന്നെ വച്ച് പടം എടുക്കുന്നത്.
എങ്ങനെയാണ് നിങ്ങളോട് നന്ദി പറയേണ്ടത് എന്ന് എനിക്കറിയില്ല. നിങ്ങളുടെ പാദങ്ങളില്‍ ഞാന്‍ സാഷ്ടാംഗം പ്രണമിക്കുന്നു. നന്നായി പോകണമെന്ന് ദൈവത്തോട് പ്രാര്‍ഥിക്കുന്നു. നന്ദി'.- രജനികാന്ത് പറഞ്ഞു. അതേസമയം ഓപ്പണിങ് ഡേയില്‍ തന്നെ 100 കോടി കടന്നിരിക്കുകയാണ് 'ജയിലര്‍ 2'.
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയില്‍ ആഡംബര വാഹനം ഇടിച്ച് രണ്ട് യുവതികളും ഒരു യുവാവും മരിച്ച കേസിലെ പ്രതികളുടെ ജാമ്യ ഹര്‍ജിയില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. മുഖ്യപ്രതിയും  കാക്കനാട് ജോയ് ആലുക്കാസ് ഗോള്‍ഡ് ടവറില്‍ താമസിക്കുന്ന ഇഹാ ഡിസൈന്‍സ് ഉടമകളായ ആലപ്പുഴ, തിരുവമ്പാടി ആലശേരി സ്വദേശി നൂഹാ സജീവ്-സജീവ് ജമാല്‍ ദമ്പതികളുടെ മകനുമായ സുഹൈല്‍ സജീവ് അടക്കം നാല് പ്രതികളുടെ ജാമ്യ ഹര്‍ജിയാണ് കോടതി ഇന്നലെ പരിഗണിച്ചത്.
മണിക്കൂറുകള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ഹര്‍ജി വിധി പറയാന്‍ മാറ്റിവച്ചത്. എഫ്‌ഐആറില്‍ രേഖപ്പെടുത്തിയ ദൃക്‌സാക്ഷിയില്‍ ദുരൂഹതയുണ്ടെന്നും സ്‌കൂട്ടറില്‍ മൂന്നുപേര്‍ യാത്ര ചെയ്തത് അപകടം വിളിച്ചുവരുത്തുന്ന നടപടിയാണെന്നും പ്രതിഭാഗം വാദിച്ചു. മൂന്ന് പേര്‍ ഒരുമിച്ച് പോയത് കൊണ്ടാണോ അവരെ ഇടിച്ചത് എന്നായിരുന്നു മജിസ്‌ട്രേറ്റിന്റെ മറുചോദ്യം. അവര്‍ മരിച്ചു പോയില്ലേ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം അവരെ ഇനി ശിക്ഷിക്കാന്‍ ആകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചു.
പ്രതികള്‍ക്കെതിരേ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും മൂത്രം, രക്തം എന്നിവ പരിശോധിച്ചതില്‍ നിന്ന് ഇവര്‍ മദ്യപിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. പ്രായം 19 വയസാണെങ്കിലും ചെയ്ത കുറ്റവും അതിന്റെ ഭവിഷത്തും വ്യക്തമായി അറിയാവുന്ന ആളാണ് മുഖ്യപ്രതി സുഹൈലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അപകടം ഉണ്ടാക്കിയ കാറിന്റെ ഇ.ഡി.ആര്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അതിലൂടെ അപകടത്തിന്റെ ആഘാതം തെളിയുമെന്നും വ്യക്തമാക്കിയ പ്രോസിക്യൂഷന്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലായതിനാല്‍ ഇപ്പോള്‍ ജാമ്യം നല്‍കരുതെന്നും ആവശ്യപ്പെട്ടു. ഇ.ഡി.ആര്‍ എന്ത് കൊണ്ടാണ് കോടതിയില്‍ നല്‍കാത്തതെന്ന് ജഡ്ജി ചോദിച്ചു.
ഇ.ഡി.ആര്‍ കഴിഞ്ഞ ദിവസമാണ് എടുത്തതെന്നും ഡാറ്റാ ശേഖരണം നടക്കുകയാണെന്നുമായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. അപകടത്തിന് ശേഷം പ്രതി 'കേസ് എന്റെ ബാപ്പ നോക്കിക്കോളും' എന്ന് പറഞ്ഞതായി മരിച്ച ഗോപികയുടെ കുടുംബത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. മുന്‍പ് ഏതെങ്കിലും കേസുകള്‍ പ്രതിയുടെ പിതാവ് ഒതുക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും കുടുംബത്തിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
തിരുവനന്തപുരം: സംസ്ഥാനത്ത് വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റായ എം.സി. മായിന്‍ ഹാജിയെയാണ് പുതിയ ചെയര്‍മാനായി നിശ്ചയിച്ചിരിക്കുന്നത്.
ആകെ ഒമ്പത് അംഗങ്ങളുള്ള പുതിയ സമിതിയാണ് നിലവില്‍ വന്നിട്ടുള്ളത്. മുന്‍ ചെയര്‍മാന്‍ ഹംസ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഈ പുനഃസംഘടന. ഇതില്‍ സമസ്ത മുശാവറയില്‍ നിന്ന് പുറത്താക്കപ്പെട്ട മുസ്തഫല്‍ ഫൈസിയെയും ബോര്‍ഡ് അംഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. എം.എല്‍.എമാരുടെ പ്രതിനിധിയായി കുറുക്കോളി മൊയ്തീനെയും തെരഞ്ഞെടുത്തിട്ടുണ്ട്.
മാര്‍ച്ചിലാണ് കെ.എസ്. ഹംസയെ ഇടതു സര്‍ക്കാര്‍ ചെയര്‍മാനായി നിയമിച്ചത്. ബോര്‍ഡിന്റെ കാലാവധി നാലര വര്‍ഷംകൂടി ബാക്കിനില്‍ക്കെയാണ് ഈ മാറ്റം. ബോര്‍ഡ് പുനഃസംഘടന അനിവാര്യമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെയും ബോധിപ്പിച്ചിരുന്നു. ബോര്‍ഡ് അംഗമായ മുത്തവല്ലി ഉമ്മര്‍ ഫൈസി മുക്കം പരസ്യമായി ഇടതുപക്ഷത്തോടുള്ള ആഭിമുഖ്യം പ്രകടിപ്പിച്ചത് സര്‍ക്കാരിന് അമര്‍ഷമുണ്ടാക്കിയിരുന്നുവെന്നും വിലയിരുത്തപ്പെടുന്നു.
വഖഫ് ബോര്‍ഡ് പിരിച്ചുവിടാന്‍ സര്‍ക്കാര്‍ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു. നിലവിലെ അംഗങ്ങളില്‍ പലര്‍ക്കും ചട്ടപ്രകാരമുള്ള യോഗ്യതകളില്ലെന്നായിരുന്നു ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ട പ്രധാന വിഷയം. കൂടാതെ, നിലവിലുള്ള ബോര്‍ഡിന് നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിന്മേല്‍ ഹൈക്കോടതിയുടെ വിലക്കുണ്ടായിരുന്നതും ഈ നീക്കത്തിന് ആക്കംകൂട്ടി. ബോര്‍ഡില്‍ രണ്ട് അമുസ്ലിം അംഗങ്ങളെ നിയമിക്കുന്നത് സുപ്രീം കോടതിയിലെ കേസിലെ അന്തിമ വിധിക്ക് വിധേയമായിട്ടായിരിക്കും തീരുമാനിക്കുക.
എണ്‍പതുകളില്‍ ഹിന്ദി സിനിമാലോകത്ത് അര​ങ്ങേറ്റം കുറിച്ച് ചുരുങ്ങിയ സമയം കൊണ്ട് ബോളിവുഡിലെ മുന്‍നിര നായികയായി മാറിയ താരമാണ് മാധുരി ദീക്ഷിത്. സൗന്ദര്യം കൊണ്ടും അഭിനയമികവ് കൊണ്ടും മാസ്മരികമായ നൃത്തച്ചുവടുകൾ കൊണ്ടും ബോളിവുഡ് കീഴടക്കിയ താരം പ്രായം 57 പിന്നിട്ടിട്ടും ഇന്നും ആരാധകരുടെ മനസ്സിലെ നിത്യഹരിത നായികയാണ്. ഹിന്ദി സിനിമകളിൽ എത്ര പുതിയ നായികമാർ വന്നാലും സൗന്ദര്യത്തിന്റെ കാര്യത്തിൽ പ്രേക്ഷകർ ആദ്യം ഓർക്കുന്ന പേര് മാധുരി ദീക്ഷിത് എന്നായിരിക്കും.
അന്നുമിന്നും ദശലക്ഷക്കണക്കിന് ആരാധകരുടെ ഹൃദയം കവർന്ന താരം, തന്റെ സൗന്ദര്യം കൊണ്ടും എന്നും ഏവരെയും അത്ഭുതപ്പെടുത്താറുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരം എലഗന്റ് ലുക്കിലുള്ള ചിത്രങ്ങളും ട്രഡീഷണല്‍ ലുക്കിലുള്ള ചിത്രങ്ങളും പങ്കിട്ട് ആരാധകരുടെ മനസ്സ് കീഴടക്കാറുണ്ട്.
ഇപ്പോഴിതാ കാഷ്വല്‍ സാരി ലുക്കില്‍ എലഗന്റ് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് മാധുരി ദീക്ഷിത്. ആകർഷകമായ നിറക്കൂട്ടുകളും ബോൾഡായ പാറ്റേണുകളും ഒത്തുചേർന്ന സാരിയാണിത്. റോയൽ ബ്ലൂ ഓറഞ്ച് ടു-ടോൺ സാരിയില്‍ പിങ്ക്, നീല, പച്ച നിറങ്ങളിലുള്ള ഫ്ലോറല്‍ ഡിസൈനുകളും കാണാം. സ്കൂപ്പ് നെക്‌ലൈനുള്ള സ്ലീവ്ലെസ് റോയല്‍ ബ്ലൂ ബ്ലൗസാണ് താരം ഇതിനൊപ്പം ധരിച്ചിരിക്കുന്നത്. ഓറഞ്ച് പോര്‍ഷനില്‍ നേര്‍ത്ത വരകളായുള്ള ക്വിൽറ്റിംഗും ഈ സാരിയിലുണ്ട്.
‘‘ഇന്നത്തെ സ്റ്റൈൽ അല്പം വ്യത്യസ്തമാണ് സര്‍...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് മാധുരി ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. നിരവധി ആരാധകര്‍ ഈ പോസ്റ്റിനു താഴെ കമന്റുകള്‍ കുറിക്കുന്നുണ്ട്. ‘​സ്ലേയിംഗ് ക്വീന്‍, നിങ്ങളുടെ ഓരോ ശൈലിയും തികച്ചും സവിശേഷമാണ്, എംഡി അന്നുമിന്നും ചെറുപ്പം...’ എന്നതടക്കമാണ് കമന്റുകള്‍.
<svg width="50px" height="50px" viewBox="0 0 60 60" version="1.1" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g stroke="none" stroke-width="1" fill="none" fill-rule="evenodd"><g transform="translate(-511.000000, -20.000000)" fill="#000000"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg>
View this post on Instagram
A post shared by Madhuri Dixit (@madhuridixitnene)
ബെംഗളൂരുവിൽ വാഹനാപകടം നേരിൽ കണ്ടതിനു പിന്നാലെ അടിയന്തര സേവനങ്ങളുടെ പ്രവർത്തനത്തെക്കുറിച്ച് ഗുരുതര ചോദ്യങ്ങളുയർത്തി നഗരവാസിയുടെ സമൂഹമാധ്യമ കുറിപ്പ്. പുലർച്ചെ രണ്ടുമണിയോടെ വീടിന് സമീപം കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടമാണ് യുവാവിനെ ഞെട്ടിച്ചത്. അപകടം നടന്ന് അരമണിക്കൂറോളം കഴിഞ്ഞിട്ടും സ്ഥലത്ത് ആംബുലൻസോ പോലീസോ എത്തിയില്ലെന്നാണ് അദ്ദേഹം കുറിപ്പിൽ പറയുന്നത്. പ്രതിസന്ധി ഘട്ടത്തിൽ അപരിചിതരുടെ സഹായം പ്രതീക്ഷിക്കുന്നവർക്ക് പ്രാർഥിക്കാനല്ലാതെ മറ്റൊന്നും ചെയ്യാനില്ലെന്ന അദ്ദേഹത്തിന്റെ വാക്കുകളും ചർച്ചയായി.
പുലർച്ചെ വലിയ ശബ്ദം കേട്ടാണ് ഉറക്കമുണർന്നതെന്നും ബാൽക്കണിയിൽനിന്ന് നോക്കിയപ്പോൾ രണ്ട് കാറുകൾ അപകടത്തിൽപ്പെട്ടതായി കണ്ടെന്നും യുവാവ് വ്യക്തമാക്കി. അപകടം നടന്നതിന് 15 മിനിറ്റിനു ശേഷവും ആംബുലൻസോ പോലീസോ സ്ഥലത്തെത്തിയിരുന്നില്ല. ഇതിനിടെ അപകടസ്ഥലത്ത് ആളുകൾ കൂട്ടംകൂടുകയായിരുന്നു. തുടർന്ന് സുഹൃത്തിനൊപ്പം താഴെയെത്തിയ യുവാവ്, റോഡിൽ ഗുരുതരമായി പരിക്കേറ്റ് കിടക്കുന്ന ഡ്രൈവറെയാണ് കണ്ടത്. പരിക്കേറ്റയാളുടെ സുഹൃത്തുക്കൾ പരിഭ്രാന്തരായിരുന്നുവെന്നും അവർ ആക്രമണോത്സുകമായി പെരുമാറിയിരുന്നുവെന്നും കുറിപ്പിൽ പറയുന്നു.
തുടർന്ന് യുവാവ് അടിയന്തര നമ്പറിൽ വിളിച്ചപ്പോൾ പോലീസ് സംഘത്തെ അയച്ചിട്ടുണ്ടെന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ 25 മിനിറ്റ് പിന്നിട്ടിട്ടും ആരും എത്തിയില്ല. അപകടത്തിൽപ്പെട്ടയാളെ ഒടുവിൽ സുഹൃത്തുക്കൾ ഒരു ടാക്സിയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയത് അപകടം നടന്ന് ഏകദേശം അരമണിക്കൂറിനു ശേഷമാണെന്നും അദ്ദേഹം പറഞ്ഞു. പോലീസ് സംഘത്തെ അയച്ചതായി അറിയിപ്പ് ലഭിച്ച് പത്ത് മിനിറ്റിനു ശേഷം മാത്രമാണ് അധികൃതർ വീണ്ടും വിളിച്ചത്. അപകടത്തിൽപ്പെട്ടവർ സ്ഥലത്തുണ്ടോയെന്ന് ചോദിച്ച അധികൃതരോട് അവർ പോകാനൊരുങ്ങുകയാണെന്ന് അറിയിച്ചപ്പോൾ കേസ് അവസാനിപ്പിച്ചതായുള്ള സന്ദേശമാണ് ലഭിച്ചതെന്നും യുവാവ് ആരോപിച്ചു.
ഈ അനുഭവത്തിൽനിന്ന് തനിക്ക് മനസ്സിലായ മൂന്ന് കാര്യങ്ങളുണ്ടെന്നും യുവാവ് കുറിച്ചു. രാജ്യത്ത് മനുഷ്യജീവന് നിസ്സാരമായ വില മാത്രമാണ് കൽപ്പിക്കുന്നതെന്നും ബെംഗളൂരുവിൽ സ്ഥിതി അതിലും മോശമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അടിയന്തര ഘട്ടത്തിൽ സഹായത്തിനായി അപരിചിതരെ ആശ്രയിക്കേണ്ടിവന്നാൽ പ്രാർഥിക്കുകയല്ലാതെ മറ്റു മാർഗമില്ലെന്ന നിരീക്ഷണവും പങ്കുവെച്ചു. കുറിപ്പ് വൈറലായതോടെ സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് നിരവധി പേർ രംഗത്തെത്തി. അടിയന്തര സേവനങ്ങളുടെ വൈകിയ പ്രതികരണത്തെയും അപകടത്തിൽപ്പെടുന്നവർക്ക് സമയബന്ധിതമായി സഹായം ലഭിക്കാത്തതിനെയും വിമർശിച്ചുള്ള ചർച്ചകൾക്കും സംഭവം വഴിയൊരുക്കി.
A realisation truck hit me yesterday
by
u/dexter98_ in
bangalore
ഇന്തോനേഷ്യയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ബാലിയിൽ ഇന്ധനക്ഷാമം രൂക്ഷമായതോടെ യാത്രാദുരിതം പങ്കുവെച്ച് ഇന്ത്യൻ സഞ്ചാരി. ബാലിയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നതിനിടെ ഇന്ധനക്ഷാമത്തെ തുടർന്നുണ്ടായ ഗതാഗതക്കുരുക്കിൽപ്പെട്ട് വിമാനം ഏതാണ്ട് നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായെന്ന് സുഷീൽ ജെയിൻ പറഞ്ഞു. തന്റെ യാത്ര ഒരു പേടിസ്വപ്നമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ബാലിയിലേക്ക് യാത്ര ചെയ്യാൻ പദ്ധതിയിടുന്നവർ നിലവിലെ സാഹചര്യം കണക്കിലെടുത്ത് മുൻകരുതലുകൾ സ്വീകരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് സുഷീൽ ജെയിൻ തന്റെ ദുരനുഭവം വിവരിച്ചത്. ഇന്ധനം നിറയ്ക്കാനായി പെട്രോൾ പമ്പുകൾക്ക് മുന്നിൽ കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും നീണ്ട നിരയാണ് ദൃശ്യമാകുന്നത്. ഇന്ധനം ലഭിക്കാനായി മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവരുന്ന സാഹചര്യം ഗതാഗതക്കുരുക്കിനും കാരണമായി. ഇതോടെ ദ്വീപിന്റെ വിവിധ ഭാഗങ്ങളിൽ വാഹനങ്ങൾ കുടുങ്ങുകയും യാത്രക്കാർക്ക് സമയത്ത് ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ കഴിയാത്ത അവസ്ഥയുണ്ടാകുകയും ചെയ്തു.
ബാലിയിൽ ഇപ്പോൾ ഇന്ധനക്ഷാമം നിലനിൽക്കുന്നുണ്ടെന്നും അടുത്ത ദിവസങ്ങളിലും ഈ സാഹചര്യം തുടരുമോയെന്ന് വ്യക്തമല്ലെന്നും സുഷീൽ ജെയിൻ വിഡിയോയിൽ പറഞ്ഞു. വരും ദിവസങ്ങളിൽ ബാലിയിലേക്ക് യാത്ര ചെയ്യുന്നവർ യാത്രാപദ്ധതികൾ തയ്യാറാക്കുമ്പോൾ ഇന്ധനക്ഷാമവും ഗതാഗതക്കുരുക്കും പരിഗണിക്കണം. അല്ലാത്തപക്ഷം യാത്രയ്ക്കിടെ പ്രതിസന്ധികളിൽ അകപ്പെടാനും പ്രധാനപ്പെട്ട യാത്രകൾ മുടങ്ങാനും സാധ്യതയുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഇന്ധനക്ഷാമത്തെക്കുറിച്ചുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവം ശ്രദ്ധ നേടുകയും ചെയ്തു.
അതേസമയം, ഇന്ധനവിതരണത്തിലുണ്ടായ തടസ്സങ്ങളാണ് ബാലിയിലെ പ്രതിസന്ധിക്ക് കാരണമെന്ന് അധികൃതർ വ്യക്തമാക്കി. സാങ്കേതിക പ്രശ്നങ്ങൾ, മോശം കാലാവസ്ഥ, വർധിച്ച ആവശ്യം എന്നിവയെ തുടർന്നാണ് ഇന്ധനവിതരണം വൈകിയത്. ആവശ്യത്തിന് ഇന്ധനമില്ലാത്തതല്ല, വിതരണത്തിലെ പ്രശ്നങ്ങളാണ് ക്ഷാമത്തിന് കാരണമെന്നും അധികൃതർ വിശദീകരിച്ചു. വൈകിയെത്തിയ ഇന്ധന ടാങ്കർ എത്തിയതായും വിതരണം വേഗത്തിലാക്കാൻ നടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു. പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ഇന്ധനവിതരണം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അവർ വ്യക്തമാക്കി.
<svg width="50px" height="50px" viewBox="0 0 60 60" version="1.1" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g stroke="none" stroke-width="1" fill="none" fill-rule="evenodd"><g transform="translate(-511.000000, -20.000000)" fill="#000000"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg>
View this post on Instagram
A post shared by Susheel Jain (@sushealyoga)
ഡല്‍ഹി: തിരംഗ മാര്‍ച്ചിനിടെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്ത നേഹ ബോറയെ വിട്ടയച്ചതായി റിപ്പോര്‍ട്ട്. പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ സേനയ്ക്ക് പുറത്തുനിന്നും ഉള്ളവരെ ഡല്‍ഹി പൊലീസ് നിയോഗിച്ചിട്ടുണ്ടോ എന്ന ചോദ്യം വിദ്യാര്‍ത്ഥി സംഘടനകള്‍ ഉയര്‍ത്തുന്നതിനിടയിലാണ് നേഹയെ വിട്ടയച്ചിരിക്കുന്നത്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നലെ നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തതിന് പിന്നാലെ നേഹയെ കസ്റ്റഡിയില്‍ എടുത്തിരുന്നു. വാഹനത്തില്‍ യൂണിഫോം ധരിക്കാത്ത രണ്ട് പേരുണ്ടായിരുന്നുവെന്നും ഇത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുവെന്നും ഐസ ഇന്നലെ വ്യക്തമാക്കിയിരുന്നു.
ഇന്നലെ കസ്റ്റഡിയില്‍ എടുത്ത നേഹയേയും അറസ്റ്റ് ചെയ്ത അഭിജിത് ദീപ്‌കേയെയും  കാണാന്‍ അനുവദിക്കുന്നില്ലെന്ന് യുവജന സംഘടനകള്‍ ആരോപണം ഉന്നയിച്ചിരുന്നു. അതേസമയം, ജന്തര്‍ മന്തറില്‍ കടന്ന് മിന്നല്‍ പ്രതിഷേധം നടത്തിയ അശുതോഷ് റാങ്കയുടെയും സൗരവ് ദാസിന്റെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.
അഭിജിത് ദീപ്‌കെയെ കോടതിയില്‍ ഹാജരാക്കും. തിരംഗ മാര്‍ച്ചിന് മുമ്പ് പൊലീസ് കരുതല്‍ തടങ്കലിലാക്കിയ സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്കെയുടെ അറസ്റ്റ് രേഖപ്പെടുത്തി. 14 മണിക്കൂര്‍ പിന്നിടുമ്പോഴാണ് അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തുന്നത്. മുമ്പ് അറസ്റ്റ് ചെയ്തപ്പോള്‍ ക്രമസമാധാനം തകര്‍ക്കുന്ന നടപടി ഉണ്ടാകരുത് എന്ന ഉപാധിയിന്മേലായിരുന്നു വിട്ടയച്ചത്. ജാമ്യ വ്യവസ്ഥ ലംഘിച്ചു എന്ന് കാട്ടി കോടതിയെ സമീപിക്കാനാണ് ഡല്‍ഹി പൊലീസ് ഒരുങ്ങുന്നത്.
എന്നാല്‍ ഇപ്പോഴും അഭീജീത് ദീപ്കെ എവിടെയാണ് എന്നതില്‍ വ്യക്തതയില്ല. കോണാട്ട് പ്ലേസില്‍ തിരംഗ മാര്‍ച്ചിന് എത്തിച്ചേരാന്‍ കോക്രോച്ച് ജനതാ പാര്‍ട്ടി ആഹ്വാനം ചെയ്തിരിക്കെയായിരുന്നു അഭിജീത് ദീപ്‌കെയുടെ വസതിക്ക് വെളിയില്‍ നിന്ന് ഡല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇതിന് പിന്നാലെ പ്രതിഷേധവുമായി മണ്ഡി ഹൗസിലേയ്ക്ക് എത്തിയ നേഹ ബോറയെയും ഡല്‍ഹി പൊലീസ് ബലം പ്രയോ?ഗിച്ച് കസ്റ്റഡിയില്‍ എടുത്തിരുന്നു.
ബത്തേരി: ബത്തേരി താലൂക്ക്‌ ആശുപത്രിയില്‍ മതിയായ ഡോക്‌ടര്‍മാരുടെയും പരിശോധനാ സംവിധാനങ്ങളുടെയും അഭാവം രോഗികളെ ദുരിതത്തിലാക്കുന്നതായി പരാതി. ജില്ലക്ക്‌ പുറമേ തമിഴ്‌നാട്‌, കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നുള്ളവരടക്കം നൂറുകണക്കിന്‌ രോഗികള്‍ ദിവസേന ചികിത്സയ്‌ക്ക് ആശ്രയിക്കുന്നതാണ്‌ ഈ ആതുരാലയം. രാവിലെ പരിശോധനയ്‌ക്കായി നല്‍കുന്ന സാമ്പിളുകളുടെ ഫലം ലഭിക്കാന്‍ വൈകുന്നേരം വരെ കാത്തിരിക്കേണ്ടിവരുന്നതും ഡോക്‌ടര്‍മാരുടെ സേവനം ആവശ്യത്തിന്‌ ലഭിക്കാത്തതും രോഗികളെയും കൂട്ടിരിപ്പുകാരെയും ഒരുപോലെ വലയ്‌ക്കുകയാണ്‌. നൂറുകണക്കിന്‌ രോഗികള്‍ ചികിത്സയ്‌ക്കായി ആശ്രയിക്കുന്ന ആശുപത്രിയില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി സേവനം കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്‌തമാകുന്നതിനിടെയാണ്‌ നിലവിലെ പ്രതിസന്ധി.
ആശുപത്രിയില്‍ പത്തു ഡോക്‌ടര്‍മാരുണ്ടെന്നാണ്‌ പറയുന്നതെങ്കിലും പല ദിവസങ്ങളിലും ആവശ്യത്തിന്‌ ഡോക്‌ടര്‍മാരുടെ സേവനം ലഭിക്കുന്നില്ലെന്നാണ്‌ രോഗികളുടെ പരാതി. ഡോക്‌ടറെ കാണുന്നതിനും പരിശോധനകള്‍ പൂര്‍ത്തിയാക്കുന്നതിനുമായി ദീര്‍ഘനേരം കാത്തിരിക്കേണ്ട സാഹചര്യമുണ്ടാകുന്നതായും പറയുന്നു. രോഗികളുടെ എണ്ണത്തിന്‌ ആനുപാതികമായി ഡോക്‌ടര്‍മാരെയും മറ്റ്‌ ആരോഗ്യപ്രവര്‍ത്തകരെയും ഉറപ്പാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്‌.
ഹൃദ്രോഗം, ഗൈനക്കോളജി, ശിശുരോഗം തുടങ്ങിയ പ്രധാന ചികിത്സാ മേഖലകളില്‍ വിദഗ്‌ധ സേവനം ലഭ്യമല്ലാത്ത സാഹചര്യങ്ങളില്‍ രോഗികള്‍ സ്വകാര്യ ആശുപത്രികളെയാണ്‌ ആശ്രയിക്കുന്നത്‌. അടിയന്തര ചികിത്സ ആവശ്യമായവര്‍ക്ക്‌ സമയബന്ധിതമായി സേവനം ലഭ്യമാക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പാക്കണമെന്ന ആവശ്യവും ശക്‌തമാണ്‌.
ആശുപത്രിയുടെ വികസനത്തിനായി നിര്‍മിച്ച ആറുനില മാതൃശിശു ആശുപത്രി കെട്ടിടവും കോടിക്കണക്കിന്‌ രൂപ ചെലവഴിച്ച്‌ എത്തിച്ച ഉപകരണങ്ങളും പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്‌ജമാകാത്തത്‌ ആശങ്കയുയര്‍ത്തുന്നു. ആധുനിക ചികിത്സാസൗകര്യങ്ങള്‍ ഒരുക്കുന്നതിനായി നിര്‍മിച്ച കെട്ടിടവും ലഭ്യമായ ഉപകരണങ്ങളും ഫലപ്രദമായി പ്രയോജനപ്പെടുത്തിയാല്‍ നിലവിലെ പ്രതിസന്ധിക്ക്‌ ഒരു പരിധിവരെ പരിഹാരമാകുമെന്നാണ്‌ പൊതുവായ വിലയിരുത്തല്‍.
ബത്തേരി താലൂക്ക്‌ ആശുപത്രിയെ കൂടുതല്‍ സൗകര്യങ്ങളുള്ള ജില്ലാ ആശുപത്രിയായി ഉയര്‍ത്തണമെന്ന ആവശ്യം ഏറെക്കാലമായി നിലനില്‍ക്കുന്നുണ്ട്‌. ഭരണസംവിധാനങ്ങള്‍ മാറിയിട്ടും ആശുപത്രിയുടെ അടിസ്‌ഥാന പ്രശ്‌നങ്ങള്‍ക്ക്‌ ശാശ്വത പരിഹാരമുണ്ടാകാത്തതില്‍ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധമുണ്ട്‌.
പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു പിന്നാലെയും ആശുപത്രി വികസനവുമായി ബന്ധപ്പെട്ട്‌ ഫലപ്രദമായ ഇടപെടലുകള്‍ ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ഉയരുന്നു. ബ്ലോക്ക്‌ പഞ്ചായത്ത്‌ ഉള്‍പ്പെടെയുള്ള തദ്ദേശസ്‌ഥാപനങ്ങളും ബന്ധപ്പെട്ട ആരോഗ്യവകുപ്പ്‌ അധികൃതരും വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നാണ്‌ രോഗികളും നാട്ടുകാരും ആവശ്യപ്പെടുന്നത്‌.
ബത്തേരി: സംസ്‌ഥാന ദുരന്തനിവാരണഅതോറിറ്റിയുടെ ഫണ്ട്‌ ഉപയോഗിച്ച്‌ ആധുനിക സംവിധാനത്തോടെ അമ്പലവയലില്‍ ഹെലിപ്പാഡിന്റെ നിര്‍മ്മാണപ്രവൃത്തി ആരംഭിച്ചു. അമ്പലവയല്‍ ടൗണിന്‌ 200 മീറ്റര്‍ മാത്രം അകലെയാണ്‌, പോലീസ്‌ സേ്‌റ്റഷന്‍ റോഡില്‍ കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ സ്‌ഥലത്താണ്‌ ഹെലിപ്പാഡിന്റെ നിര്‍മ്മാണം നടക്കുന്നത്‌.
ഇന്ത്യന്‍ നേവിയുടെ ഉള്‍പ്പെടെ വലിയ ഹെലികോപ്‌റ്ററുകള്‍ക്ക്‌ പോലും ലാന്‍ഡ്‌ ചെയ്യാന്‍ കഴിയുന്ന സൗകര്യത്തോടെയാണ്‌ ഹെലിപ്പാഡിന്റെയും, റോഡിന്റെയും നിര്‍മ്മാണം നടക്കുന്നത്‌. സംസ്‌ഥാന ദുരന്തനിവാരണതോറിറ്റി ഫണ്ട്‌ ഉപയോഗിച്ച്‌ ജില്ലാ ഭരണകൂടവും, അമ്പലവയല്‍ ഗ്രാമപഞ്ചായത്തും പദ്ധതിയുടെ നടത്തിപ്പിനായി സജീവമായി രംഗത്തുണ്ട്‌. വയനാടിന്റെയും പ്രത്യേകിച്ച അമ്പലവയലിന്റെയും സമഗ്ര വികസനത്തിന്‌ പദ്ധതി പ്രയോജനപെടുമെന്ന്‌ അമ്പലവയല്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്‍.സി. കൃഷ്‌ണകുമാര്‍ പറഞ്ഞു.
പ്രകൃതി ക്ഷോഭവും, പ്രതികൂല കാലാവസ്‌ഥയും കാരണം പ്രതിസന്ധി ഉണ്ടാവുമ്പോള്‍ അടിയന്തര സഹായം എത്തിക്കാനും, വി.വി.ഐ.പി കളുടെ സന്ദര്‍ശനത്തിനും, ടൂറിസം മേഖലയുടെ വളര്‍ച്ചക്കും ഹെലിപ്പാട്‌ യാഥാര്‍ഥ്യമാവുന്നതോടെ വലിയ മുതല്‍ക്കൂട്ടാവും. അമ്പലവയലിന്‌ വലിയവികസന നേട്ടമാവുമെന്നും നവംബര്‍ പകുതിയോടെ പണി പൂര്‍ത്തീകരിക്കാനാണ്‌ ലക്ഷ്യമിടുന്നതെന്നും ഗ്രാമപഞ്ചായത്ത്‌ ജനപ്രതിനിധികള്‍ക്കൊപ്പം ഹെലിപ്പാഡ്‌ നിര്‍മ്മാണ സ്‌ഥലം സന്ദര്‍ശിച്ച പ്രസിഡന്റ്‌ എന്‍.സി. കൃഷ്‌ണകുമാര്‍ അറിയിച്ചു. ബീന അബു, കെ.കെ. ബാബു, ഷഫീക്ക്‌ പി. സിജി, റജില, റംല, നിഷ, ജിന്‍സി. എം, ആമിന സ്‌ഥലം സന്ദര്‍ശിച്ചു.
കല്‍പ്പറ്റ: ജില്ലയില്‍ ലഹരി വസ്‌തുക്കളുടെ ഉല്‍പ്പാദനം, ഉപഭോഗം, വിപണനം, കടത്ത്‌ എന്നിവ നിയന്ത്രിക്കുന്നതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച്‌ ജില്ലാ തല നാര്‍ക്കോ കോര്‍ഡിനേഷന്‍ സെന്റര്‍ മെക്കാനിസം കമ്മിറ്റിയുടെ യോഗം ചേര്‍ന്നു.
ജില്ലാ കലക്‌ടര്‍ വി. ചെല്‍സസിനി ഐ.എ.എസ്‌ ചെയര്‍പേഴ്‌സണും ജില്ലാ പോലീസ്‌ മേധാവി എസ്‌. ദേവമനോഹര്‍ ഐ.പി.എസ്‌ കണ്‍വീനറുമായ നാര്‍കോടിക്‌ കോര്‍ഡിനേഷന്‍ കമ്മിറ്റി മീറ്റിങ്ങില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ ലഹരിക്കെതിരെ വിവിധ വകുപ്പുകള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
വരും ദിവസങ്ങളില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്‌തിപ്പെടുത്തുന്നതിനുള്ള പദ്ധതികളും ആസൂത്രണം ചെയ്‌തു. നാര്‍കോട്ടിക്‌ സെല്‍ ഡി.വൈ.എസ്‌.പി ടി. മനോഹരന്‍, എക്‌സൈസ്‌, തദ്ദേശ സ്വയംഭരണ വകുപ്പ്‌, വനം വകുപ്പ്‌, കുടുംബശ്രീ, ഐ.ടി.ഡി.പി, ഡി.ടി.പി.സി തുടങ്ങിയ വിവിധ വകുപ്പുകളിലെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
ബത്തേരി: മുള്ളന്‍കൊല്ലി പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തുകളില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന വരള്‍ച്ചയുടെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി ഭാവി പദ്ധതികളെ കുറിച്ച്‌ ആലോചിക്കുന്നതിന്‌ ജലസേചന വകുപ്പ്‌ മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചു ചേര്‍ക്കണമെന്ന്‌ ഐ.സി. ബാലകൃഷ്‌ണന്‍ എം.എല്‍.എ ആവശ്യപ്പെട്ടു.
നിയമസഭയില്‍ സബ്‌മിഷന്‍ ഉന്നയിക്കുകയായിരുന്നു അദ്ദേഹം. കബനി പുഴയിലെ വെള്ളമാണ്‌ മേല്‍ പ്രദേശങ്ങളില്‍ കൃഷിയിടങ്ങളിലേക്ക്‌ എടുക്കുന്നത്‌. അതിനായി ഏഴോളം ചെറുതും വലുതുമായ ലിഫ്‌റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ സ്‌ഥാപിച്ചിട്ടുണ്ട്‌ എങ്കിലും അതിന്റെ പഴക്കം 25-30 വര്‍ഷമാണ്‌. ലിഫ്‌റ്റ് ഇറിഗേഷന്‍ പദ്ധതികളുടെ മെയിന്റന്‍സും പമ്പ്‌ സെറ്റ്‌ മോട്ടോര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ മാറ്റിവെക്കേണ്ടതുണ്ടെന്നും ചില സ്‌ഥലങ്ങളില്‍ പദ്ധതികളില്‍ വാല്‍വ്‌ മാറ്റിവെച്ച്‌ വെള്ളം മറ്റ്‌ ദിശകളിലേക്ക്‌ തിരിച്ചു വിടേണ്ടതുണ്ടെന്നും അദ്ദേഹം നിയമസഭയില്‍ സബ്‌മിഷനില്‍ ഉന്നയിച്ചു.
കര്‍ണാടകയുമായി ആലോചിച്ച്‌ അവര്‍ക്കും വെള്ളം കിട്ടത്തക്ക രീതിയിലുള്ള ചെറുകിട തടയണുകള്‍ നിര്‍മ്മിക്കുന്നതിനു വേണ്ടിയുള്ള സാഹചര്യങ്ങള്‍ ഉണ്ടാക്കണമെന്നും, ആയതിനായി കര്‍ണാടകയുമായി വളരെ ഗൗരവമായി ചര്‍ച്ച ചെയ്‌ത് അടിയന്തരമായി നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എം.എല്‍.എയുടെ ആവശ്യങ്ങളുടെ ഗൗരവം മനസ്സിലാക്കി മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകളിലുള്ള രൂക്ഷമായ വരള്‍ച്ച നേരിടുന്നതിനായി കബനി നദിയില്‍ ചെറുകിട തടയണ നിര്‍മ്മാണം നടത്തുന്നതിന്‌ വേണ്ടി ആവശ്യമായ ഇടപെടല്‍ നടത്തുന്നതാണെന്നും, ലിഫ്‌റ്റ് ഇറിഗേഷന്‍ പദ്ധതികളുടെ അറ്റകുറ്റപണികള്‍ക്കുള്ള എസ്‌റ്റിമേറ്റിന്‌ ഉടനെ അനുമതി നല്‍കുന്നത്‌ പരിശോധിക്കുമെന്നും, ഇക്കാര്യത്തില്‍ ഡി.പി.ആര്‍. തയ്ായറാക്കുന്നതിന്‌ വയനാട്‌ ജില്ലയിലെ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയറെ ചുമതലപ്പെടുത്തുന്നതാണെന്നും, ബത്തേരി മണ്ഡലത്തിലെ ഇറിഗേഷന്റെയും വാട്ടര്‍ അതോറിറ്റിയുടെയും വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌ത് പരിഹരിക്കുന്നതിന്‌ വേണ്ടി ബന്ധപ്പെട്ട മുഴുവന്‍ ഉദ്യോഗസ്‌ഥരെയും പ്രാദേശിക ജനപ്രതിനിധികളെയും പങ്കെടുപ്പിച്ചു എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ഒരു യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കുന്നതാണെന്നും മന്ത്രി മറുപടി നല്‍കി.
കല്‍പ്പറ്റ: മുഖ്യ തിരഞ്ഞെടുപ്പ്‌ കമ്മിഷണര്‍ ഗ്യാനേഷ്‌കുമാര്‍ രാജിവെക്കണമെന്നാവിശ്യപ്പെട്ടുകൊണ്ട്‌ രാജ്യ വ്യാപകമായി നടത്തുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായി കേരള കോണ്‍ഗ്രസ്‌ ചെയര്‍മാന്‍ പി.ജെ. ജോസഫ്‌ കേരളത്തിലെ പതിനാല്‌ ജില്ലകളിലും ആഹ്വാനം ചെയ്‌ത പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും കല്‍പ്പറ്റയില്‍ നടത്തി.
വോട്ടര്‍ പട്ടിക ശുദ്ധീകരണത്തിന്റെ പേരില്‍ പതിമൂന്ന്‌ കോടിയാളം മതന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ വെട്ടിനിരത്തുകയും ബി.ജെ.പി അനുകൂല വോട്ടുകള്‍ അനധികൃതമായി കുട്ടിചേര്‍ക്കുകയും ചെയ്‌ത് ഭരണകൂടത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക്‌ കുടപിടിക്കുന്ന വിധത്തിലേക്ക്‌ തിരഞ്ഞെടുപ്പ്‌ കമ്മിഷന്റ സ്വയം ഭരണാധികാരം അടിയറവ്‌ വെക്കപ്പെട്ടിരിക്കുന്നു വോട്ടര്‍പട്ടികയിലെ തിരുമറികളും പ്രത്യേക തീവൃപുനപരിശോധനകളുടെ (എസ്‌.ഐ.ആര്‍) മറവില്‍ കോടിക്കണക്കിന്‌ വോട്ടര്‍മാരെ മാറ്റിനിര്‍ത്താനുള്ള ശ്രമങ്ങളും നമ്മുടെ ജനാധിപത്യ സംവിധാനത്തിന്‌ മേല്‍പതിച്ച കറുത്തപാടുകള്‍ ആണ്‌. ഈ സാഹചര്യത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ്‌ കമ്മിഷണര്‍ ഗ്യാനേഷ്‌കുമാര്‍ രാജിവെക്കണമെന്ന്‌ ധര്‍ണ്ണ സമരം ഉദ്‌ഘാടനം ചെയ്‌തു കൊണ്ട്‌ പാര്‍ട്ടി ജില്ല പ്രസിഡണ്ട്‌ ജോസ്‌ഫ് കളപ്പുര ആവിശ്യപ്പെട്ടു. ജോസ്‌ തലച്ചിറ അധ്യക്ഷത വഹിച്ചു.
സ്‌റ്റീഫന്‍ സാജു, ലിന്റൊ കുര്യാക്കോസ്‌, ബിജു ഏലിയാസ്‌, സച്ചിന്‍ സുനില്‍, ജോണി കൈതമറ്റം, ദീപു ജെയിംസ്‌, പി.വി. ബിജു, അഷറഫ്‌. സി.പി, മാത്യു കടുപ്പില്‍, എ.ജെ. ബേബി, കുര്യന്‍. എം.റ്റി, അജീഷ്‌ കീരികുന്നേല്‍, സ്‌മിത പൗലോസ്‌, അബ്‌ദു റഹിമാന്‍ പ്രസംഗിച്ചു.
കല്‍പ്പറ്റ: സംസ്‌ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രവുമായി(എസ്‌.എച്ച്‌.ആര്‍.പി.സി) സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്ന വയനാട്‌ മെഡിക്കല്‍ കോളജ്‌ ജനകീയ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രിയങ്ക ഗാന്ധി എം.പിയുടെ കൈനാട്ടി ഓഫിസിലേക്ക്‌ മാര്‍ച്ചും തുടര്‍ന്ന്‌ ധര്‍ണയും നടത്തി. മെഡിക്കല്‍ കോളജ്‌ മടക്കിമലയ്‌ക്ക് സമീപം സൗജന്യമായി ലഭിക്കുന്ന ഭൂമിയില്‍ സ്‌ഥാപിക്കണമെന്ന ആവശ്യത്തില്‍ എം.പി നിലപാട്‌ വ്യക്‌തമാക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം.
ഹെഡ്‌ പോസ്‌റ്റ് ഓഫിസ്‌ പരിസരത്ത്‌ ആരംഭിച്ച മാര്‍ച്ചില്‍ നിരവധി പേര്‍ പങ്കെടുത്തു. എം.പി ഓഫിസ്‌ പടിക്കല്‍ ധര്‍ണ എസ്‌.എച്ച്‌.ആര്‍.പി.സി ജില്ലാ ഘടകം രക്ഷാധികാരി അഡ്വ.വി.പി. എല്‍ദോ ഉദ്‌ഘാടനം ചെയ്‌തു. മെഡിക്കല്‍ കോളജ്‌ വിഷയത്തില്‍ യു.ഡി.എഫ്‌ ജില്ലാ നേതൃത്വത്തിന്‌ വ്യക്‌തമായ നയം ഇല്ലാത്തതാണ്‌ ജനപ്രതിനിധികള്‍ക്ക്‌ നിലപാട്‌ അറിയിക്കുന്നതില്‍ പ്രധാന തടസമെന്ന്‌ അദ്ദേഹം പറഞ്ഞു.
മടക്കിമലയില്‍ നിര്‍മിക്കാന്‍ തീരുമാനിച്ചതും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തറക്കല്ലിട്ടതുമായ മെഡിക്കല്‍ കോളജ്‌ പദ്ധതി ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത്‌ ഇല്ലാത്ത പാരിസ്‌ഥിതിക പ്രശ്‌നങ്ങള്‍ പറഞ്ഞ്‌ അട്ടിമറിച്ചു.
മാനന്തവാടി ജില്ലാ ആശുപത്രി താത്‌കാലികമായി മെഡിക്കല്‍ കോളജായി ഉയര്‍ത്തി. ഇത്‌ എന്തിനാണെന്ന്‌ ഉത്തരവാദപ്പെട്ടവര്‍ പരിശോധിക്കണം. യു.ഡി.എഫ്‌ സര്‍ക്കാര്‍ അധികാരത്തിലേറി നാല്‌ മാസം കഴിഞ്ഞിട്ടും മെഡിക്കല്‍ കോളജിന്‌ സ്‌ഥിരനിര്‍മാണം മടക്കിമലയില്‍ നടത്തണമെന്ന ആവശ്യത്തോട്‌ ജില്ലയില്‍ നിന്നുള്ള മന്ത്രിയും എം.പിയും ബത്തേരി എം.എല്‍.എയും പ്രതികരിക്കുന്നില്ല. ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ നാല്‌ നിവേദനങ്ങള്‍ക്ക്‌ മറുപടി നല്‍കാനുള്ള മര്യാദപോലും എം.പി കാണിച്ചില്ല. അടുത്ത ഘട്ടത്തില്‍ ബത്തേരി എം.എല്‍.എയുടെ ഓഫിസിലേക്ക്‌ മാര്‍ച്ച്‌ സംഘടിപ്പിക്കുമെന്നും അഡ്വ.എല്‍ദോ പറഞ്ഞു.
എസ്‌.എച്ച്‌.ആര്‍.പി.സി ജില്ലാ പ്രസിഡന്റ്‌ കെ.എന്‍. പ്രേമലത അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി. ഗോകുല്‍ദാസ്‌, ചെയര്‍മാന്‍ ഡോ.എം. ബാലകൃഷ്‌ണന്‍, വിവരാവകാശ പ്രവര്‍ത്തകന്‍ എന്‍. യാസിന്‍ ഒമര്‍, കെ.കെ.എസ്‌. നായര്‍, ജോണി പാറ്റാനി, കെ.വി. പ്രകാശ്‌, കെ.എന്‍. ശ്രീധരന്‍, അഡ്വ.ഷീബ മാത്യു പ്രസംഗിച്ചു.
കോട്ടത്തറ: കോട്ടത്തറ ഗ്രാമപഞ്ചായത്ത്‌ സംസ്‌ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും ഹ്യൂമന്‍ വേള്‍ഡ്‌ ഫോര്‍ അനിമല്‍സ്‌ ഇന്ത്യയുടെയും സഹകരണത്തോടെ കോട്ടത്തറ ചീരകത്ത്‌ നിര്‍മ്മിക്കുന്ന വളര്‍ത്തു മൃഗങ്ങള്‍ക്കായുള്ള അഭയ കേന്ദ്രത്തിന്റെ തറക്കല്ലിടല്‍ ഇന്ന്‌ ഉച്ചയ്‌ക്ക് 12.30 ന്‌ കൃഷി വകുപ്പ്‌ മന്ത്രി അഡ്വ. ടി സിദ്ദീഖ്‌ നിര്‍വഹിക്കും.
എം.എല്‍.എ ഉഷ വിജയന്‍ അധ്യക്ഷയാകുന്ന പരിപാടിയില്‍ എം.പി പ്രിയങ്ക ഗാന്ധി, എം.എല്‍.എ ഐ.സി. ബാലകൃഷ്‌ണന്‍, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചന്ദ്രിക കൃഷ്‌ണന്‍, ജില്ലാ കളക്‌ടര്‍ വി. ചെല്‍സാസിനി, സംസ്‌ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ കുര്യാക്കോസ്‌, കല്‍പ്പറ്റ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.കെ. ഹനീഫ, കോട്ടത്തറ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.സി.  രജിത, ഹ്യൂമന്‍ വേള്‍ഡ്‌ മാനേജിങ്‌ ഡയറക്‌ടര്‍ ആലോക്‌പര്‍ണ സെന്‍ഗുപ്‌ത, ത്രിതല പഞ്ചായത്ത്‌ അംഗങ്ങള്‍, ഉദ്യോഗസ്‌ഥര്‍, ജനപ്രതിനിധികള്‍, രാഷ്ര്‌ടീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കും.
കല്‍പ്പറ്റ: കള്ളാടി-ആനക്കാംപൊയില്‍ തുരങ്കപാത കര്‍മസമിതി 18ന്‌ വൈകുന്നേരം 4.30ന്‌ മേപ്പാടി ടൗണില്‍ ധര്‍ണ നടത്തും. കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തെത്തുടര്‍ന്ന്‌് നിര്‍ത്തിവച്ച തുരങ്കപാത നിര്‍മാണം ഉടന്‍ പുനരാരംഭിക്കണമെന്ന ആവശ്യവുമായാണ്‌ ധര്‍ണയെന്ന്‌ കര്‍മ സമിതി കണ്‍വീനര്‍ കെ.പി. ഹൈദര്‍ അലി, ചെയര്‍മാന്‍ പി. മുനീര്‍, ട്രഷറര്‍ ഷൈജു കാവുങ്കല്‍, എക്‌സിക്യുട്ടീവ്‌ കമ്മിറ്റിയംഗം റഫീഖ്‌ കടൂര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിദ്‌ഗധ സമിതി മുഖ്യമന്ത്രിക്കു സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ തുരങ്കപാത നിര്‍മാണം പുനരാരംഭിക്കുന്നതിന്‌ സഹായകമായ ശിപാര്‍ശകളല്ല ഉള്ളതെങ്കില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ജനങ്ങളെ സംഘടിപ്പിച്ച്‌ ശക്‌തമായ പ്രക്ഷോഭത്തിന്‌ കര്‍മ സമിതി നേതൃത്വം നല്‍കും.കള്ളാടി ഭാഗത്ത്‌ പ്രാരംഭഘട്ട പ്രവൃത്തിക്കിടെയാണ്‌ മണ്ണിടിഞ്ഞത്‌. ഇതേത്തുര്‍ന്ന്‌ തുരങ്ക നിര്‍മാണം നിര്‍ത്തിവച്ചിട്ട്‌ 100 ദിവസം പിന്നിട്ടു.
ആനക്കാംപൊയില്‍ ഭാഗത്ത്‌ വലത്‌ ടണല്‍ 120 ഉം ഇടത്‌ ടണല്‍ 20 ഉം മീറ്ററിലധികം നിര്‍മിച്ചിരുന്നു. പ്രദേശവാസികളുടെ പൂര്‍ണ സുരക്ഷ ഉറപ്പുവരുത്തി നിര്‍മാണം അടിയന്തരമായി പുനരാരംഭിക്കണം. ജില്ലയുടെ വികസനത്തില്‍ നാഴികക്കല്ലാകുന്നതാണ്‌ തുരങ്കപാത. കോട്ടപ്പടി, വെള്ളരിമല വില്ലേജുകളുടെ ഭാഗങ്ങള്‍ പരിസ്‌ഥിതി ലോല പ്രദേശമായി വിജ്‌ഞാപനം ചെയ്ുന്നയതില്‍ ജനങ്ങള്‍ക്കുള്ള ആശങ്ക പരിഹരിക്കണമെന്നും കര്‍മ സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
റാന്നി:  ആരോപണവിധേയനായ മുഖ്യ തിരഞ്ഞെടുപ്പ്‌ കമ്മിഷണറെ സ്‌ഥാനത്തുനിന്ന്‌ അടിയന്തരമായി നീക്കം ചെയ്യണമെന്ന പ്രമേയവുമായി റാന്നി ഗ്രാമ പഞ്ചായത്തു്‌ .വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കുക, തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍ നിയമന സമിതി സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച്‌ നിര്‍ദേശിച്ച മാതൃകയില്‍ പ്രധാനമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ്‌, സുപ്രീംകോടതി ചീഫ്‌ ജസ്‌റ്റിസ്‌ എന്നിവരടങ്ങുന്ന ഉന്നതാധികാര സമിതിയെ ഉള്‍പ്പെടുത്തി സെലക്ഷന്‍ കമ്മിറ്റി അടിയന്തരമായി പുനഃസംഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രമേയം മുന്നോട്ട്‌ വച്ചു.
ഭരണഘടനാ സ്‌ഥാപനങ്ങളുടെ സ്വാതന്ത്ര്യം കവര്‍ന്നെടുക്കുന്ന നീക്കങ്ങളില്‍ നിന്ന്‌ ഭരണകൂടം പിന്തിരിയണമെന്നും, സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പ്‌ പ്രക്രിയയിലൂടെ രാജ്യത്തിന്റെ ജനാധിപത്യ ഭദ്രത സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.
പ്രസിഡന്റ്‌ പ്രമോദ്‌ മന്ദമരുതി പ്രമേയം അവതരിപ്പിച്ചു. വൈസ്‌ പ്രസിഡന്റ്‌ സൗമ്യ ജി നായര്‍, സ്‌ഥിരം സമിതി അധ്യക്ഷന്മാരായ മേരി ജോണ്‍, മോളി മാത്യു, അംഗങ്ങളായ അനിത അനില്‍കുമാര്‍, മോനായി പുന്നൂസ്‌, കെ. ഇ മാത്യു, അനി സുരേഷ്‌, ജിജി വര്‍ഗീസ്‌, എം. റ്റി സതീഷ്‌, സൂസമ്മ ജോണ്‍സന്‍, ബിനിറ്റ്‌ മാത്യു, ജോയിസി ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.
റാന്നി: ജീര്‍ണ്ണാവസ്‌ഥയിലുള്ള റാന്നി പള്ളിയോടം 1261- നമ്പര്‍ പഴവങ്ങാടിക്കര എന്‍.എസ്‌.എസ്‌ കരയോഗവും റാന്നി അവിട്ടം ജലോത്സവ സമിതിയും ചേര്‍ന്നു പുനര്‍നിര്‍മ്മിക്കാന്‍ രൂപരേഖയായി.വെള്ളപ്പൊക്കത്തില്‍ കേടുപാടുകള്‍ സംഭവിച്ച പള്ളിയോടം നീറ്റിലിറക്കാന്‍ പറ്റാത്ത അവസ്‌ഥയിലാണ്‌. ഇത്തവണ ആറന്മുള ഉതൃട്ടാതി, റാന്നി അവിട്ടം എന്നീ ജലമേളകളില്‍  പങ്കെടുക്കുവാന്‍ കഴിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്നാണ്‌ പുതിയ പള്ളിയോടം നിര്‍മിക്കാന്‍ എന്‍. എസ്‌. എസ്‌ കരയോഗം, അവിട്ടം ജലോത്സവസമിതി എന്നിവയുടെ സംയുക്‌ത യോഗം തീരുമാനിച്ചത്‌.
ബി ബാച്ച്‌ പള്ളിയോടം റാന്നിയിലെ എല്ലാ വിഭാഗം ജനങ്ങളുടെയും സ ഹകരണത്തോടെ  നിര്‍മ്മിക്കാനാണ്‌ പദ്ധതി. 65 ലക്ഷം രൂപയാണ്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌.  അവിട്ടം ജലോത്സവസമിതി ചെയര്‍മാന്‍ റിങ്കു ചെറിയാന്‍ യോഗം ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ്‌ ജേക്കബ്‌ മാത്യു കരിങ്കുറ്റിയില്‍ അധ്യക്ഷനായിരുന്നു. വര്‍ക്കിങ്‌ പ്രസിഡന്റ്‌ അഡ്വ. ഷൈന്‍ ജി കുറുപ്പ്‌, പഴവങ്ങാടിക്കര എന്‍ .എസ്‌. എസ്‌ കരയോഗം പ്രസിഡന്റ്‌ കെ ഗോപാലകൃഷ്‌ണ കുറുപ്പ്‌, സെക്രട്ടറി പി. കെ മോഹനന്‍ നായര്‍,  വൈസ്‌ പ്രസിഡന്റ്‌ പി. ജി പ്രസാദ്‌ കുമാര്‍, പള്ളിയോടാ സേവ സംഘം പ്രതിനിധി പി. വി സോമശേഖരന്‍ നായര്‍, അവിട്ടം ജലോത്സവ സമിതി ജനറല്‍ സെക്രട്ടറി  ടി.കെ രാജപ്പന്‍, രവി കുന്നയ്‌ക്കാട്ട്‌, വി. കെ രാജഗോപാല്‍, സജി നെല്ലുവേലില്‍, കെ.എം സതീഷ്‌ കുമാര്‍, വി.പി രജിന്ദ്രന്‍ നായര്‍, സി. കെ മോഹന്‍ദാസ്‌, വി .ആര്‍ രവീന്ദ്രന്‍ നായര്‍, വി ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പത്തനംതിട്ട: പരിസ്‌ഥിതി സംരക്ഷണത്തിന്‌  സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യം മലയോര ജനതയുടെ സംരക്ഷണത്തിനും അനിവാര്യമാണെന്ന്‌ എന്‍.സി.പി (എസ്‌.പി) സംസ്‌ഥാന പ്രസിഡന്റ്‌ അഡ്വ: പി.എം സുരേഷ്‌ ബാബു.ജനങ്ങളുടെ ന്യായമായ അവകാശങ്ങള്‍ അംഗീകരിച്ച്‌ അനുസൃതമായ തീരുമാനങ്ങള്‍ കൈക്കൊള്ളാനുള്ള  ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്‌.
മലയോര ജനതയുടെ സംരക്ഷണത്തിന്‌ പരിഹാരമല്ലെന്ന കണ്ടെത്തലിലാണ്‌ തുടര്‍ന്നുണ്ടായ ഉമ്മന്‍ ഉമ്മന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ സര്‍ക്കാരിന്‌ സമര്‍പ്പിച്ചത്‌. ഈ തുടര്‍പഠനം വേണ്ടിവന്നത്‌ ഈ മേഖലയിലെ ജനവാസ സംരക്ഷണത്തിന്‌ പ്രാധാന്യം നല്‍കിയതുകൊണ്ടാണ്‌. ആ പരിഗണന  ജില്ലയിലെ മലയോര മേഖലയിലെ ജനവിഭാഗങ്ങള്‍ക്കും ലഭിക്കണം.
ശബരിമലയെ ഒഴിവാക്കിയെങ്കിലും അവിടേക്കുള്ള ശരണപാതകളെ ഒഴിവാക്കാത്തത്‌ ശബരിമലയുടെ സാര്‍വത്രികമായ വികസനത്തെ പ്രതികൂലമായി ബാധിക്കും. ദശാബ്‌ദങ്ങളായി മലയോര മേഖലയില്‍ ജീവിക്കുന്ന ആളുകള്‍ അനുഭവിക്കുന്ന കഷ്‌ടപ്പാടുകള്‍ ഏറെയാണ്‌. ആ പ്രദേശങ്ങളെ ഇ.എസ്‌.എ മേഖലയില്‍ നിന്ന്‌ ഒഴിവാക്കാന്‍ കേരള നിയമസഭ പ്രമേയത്തിലൂടെ കേന്ദ്രസര്‍ക്കാരിനോട്‌ ആവശ്യപ്പെടണം.
മലയോര ജനതയുടെ ഈ ന്യായമായ അവകാശം നേടിയെടുക്കാന്‍ എന്‍.സി.പി (എസ. പി ) പ്രതിജ്‌ഞാബദ്ധമാണെന്നും പാര്‍ട്ടി മലയോര ജനതക്കൊപ്പമാണെന്നും അദ്ദേഹം വ്യക്‌തമാക്കി. ഇ.എസ്‌.എ  വിഷയത്തില്‍ മലയോര ജനതയ്‌ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്‌  സംസ്‌ഥാന സെക്രട്ടറി  പദ്‌മ ഗിരീഷ്‌, എന്‍.വൈ. സി സംസ്‌ഥാന പ്രസിഡന്റ്‌ അഡ്വ: ശ്രീഗണേഷ്‌  എന്നിവര്‍ നടത്തിയ ഏകദിന നിരാഹാര സത്യാഗ്രഹം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍  ജില്ലാ ജനറല്‍ സെക്രട്ടറി മനേഷ്‌ നായര്‍ ആറന്മുള അധ്യക്ഷത വഹിച്ചു.
പത്തനംതിട്ട ജില്ലാ പ്രസിഡന്റ്‌ അഡ്വ: മാത്തൂര്‍ സുരേഷ്‌, സംസ്‌ഥാന ജനറല്‍ സെക്രട്ടറി ടി.കെ ഇന്ദ്രജിത്ത്‌, പത്തനംതിട്ട മുന്‍ നഗരസഭാ ചെയര്‍മാന്‍   അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, ജില്ല ജനറല്‍ സെക്രട്ടറി അഭിലാഷ്‌ മംഗലശ്ശേരില്‍, ശശികുമാര്‍ താന്നിക്കല്‍, അനില്‍ കാലായില്‍, കലാ ഗിരീഷ്‌, സുഷമ കരിമ്പന കുഴി, എ.കെ നാസര്‍, ഷാജി ഊന്നുകല്‍, വിജയന്‍ മാതിരംപള്ളില്‍, ആറന്മുള ബ്ലോക്ക്‌ പ്രസിഡന്റ്‌ സന്തോഷ്‌ നിര്‍വിളാകം, റാന്നി ബ്ലോക്ക്‌ പ്രസിഡന്റ്‌ അനില്‍കുമാര്‍ ചെറുകോല്‍, അര്‍ച്ചന മനേഷ്‌, അഡ്വ: അരുണ്‍ ഗോപന്‍ വട്ടപ്പാറ, സജിന്‍ മാത്യു, ജോണ്‍സണ്‍ പുന്നക്കുന്ന്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. സംസ്‌ഥാന ജനറല്‍ സെക്രട്ടറി ടി. കെ ഇന്ദ്രജിത്ത്‌ സമാപന പ്രഖ്യാപനം നടത്തി. നിരാഹാരം ഇരുന്നവര്‍ക്ക്‌ നാരങ്ങാനീരുനല്‍കി നിരാഹാര സമരം അവസാനിപ്പിച്ചു.
അടൂര്‍:  നഗരസഭ, ആരോഗ്യ വിഭാഗം  നടത്തിയ പരിശോധനയില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി. 12 സ്‌ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍  പഴകിയതും, ഭക്ഷ്യ യോഗ്യ മല്ലാത്തതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു. ബൈപാസില്‍ പ്രവര്‍ത്തിക്കുന്ന ഫില്‍ ഫില്‍ ഹോട്ടലില്‍ നിന്ന്‌ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ  ഉള്ളി കറി  ,ബീഫ്‌ ഫ്രൈ -ഐ  , ചിക്കന്‍ ഫ്രൈ ,ചിക്കന്‍കറി ,പഴകിയ എണ്ണ ,നിരോധിത പ്ലാസ്‌റ്റിക്‌ ക്യാരി ബാഗ്‌ എന്നിവ പിടിച്ചെടുത്തു.മരിയ ഹോസ്‌പിറ്റലിനു സമീപം പ്രവര്‍ത്തിക്കുന്ന വനിത ഹോട്ടലില്‍ നിന്നും പഴകിയ ചോറ്‌ ,ഗ്രേവി -ഒരു പാത്രം ,മോര്‌ കറി  മറ്റ്‌ ആഹാരങ്ങള്‍ എന്നിവയും കണ്ടെത്തി.ഫാത്തിമാസ്‌ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും   550 കിലോയോളം നിരോധിത പ്ലാസ്‌റ്റിക്‌ ക്യാരി ബാഗ്‌,കപ്പ്‌ ,തുടങ്ങിയവ പിടിച്ചെടുത്തു.വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്ന്‌ ആരോഗ്യ വിഭാഗം അറിയിച്ചു.
കോഴഞ്ചേരി: പുല്ലാട്‌ വിദ്യാഭ്യാസ ഉപജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം  23, 24 തീയതികളില്‍ പുല്ലാട്‌ എസ്‌. വി. ഹൈസ്‌കൂള്‍, ഗവ മോഡല്‍ യൂ. പി .എസ്‌ എന്നിവിടങ്ങളില്‍ നടക്കും. 23 ന്‌ എസ്‌. വി. എച്ച്‌. എസ്‌ ല്‍ പ്രവര്‍ത്തി പരിചയ മേളയും, ഗവ. മോഡല്‍ യൂ. പി. എസില്‍  ഗണിതമേളയും 24 ന്‌ എസ്‌.വി .എച്ച്‌ .എസില്‍  സയന്‍സ്‌ മേളയും, ഐ. ടി മേളയും, ഗവ മോഡല്‍ യൂ. പി. എസില്‍  സോഷ്യല്‍ സയന്‍സ്‌ മേളയും നടക്കും. 23 ന്‌ രാവിലെ 10ന്‌  നടക്കുന്ന ഉദ്‌ഘാടന സമ്മേളനത്തില്‍ കോയിപ്രം പഞ്ചായത്ത്‌ പ്രസിഡന്റ്‌ വര്‍ഗീസ്‌ ഈപ്പന്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ അനീഷ്‌ വരിക്കണ്ണാമല മേള ഉദ്‌ഘാടനം ചെയ്യും.24 ന്‌ വൈകുന്നേരം നടക്കുന്ന സമാപനയോഗത്തില്‍ കോയിപ്രം പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ജയ ടീച്ചര്‍ അധ്യക്ഷത വഹിക്കും.കോയിപ്രം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി. കെ രാമചന്ദ്രന്‍നായര്‍ ഉദ്‌ഘാടനം നിര്‍വഹിക്കും.
തിരുവല്ല: ഭരണഘടന സ്‌ഥാപനമായ ഇലക്ഷന്‍ കമ്മീഷനെ അധികാരം കൈയടക്കുവാനുള്ള ഉപകരണമാക്കി മാറ്റുന്ന സമീപനമാണ്‌ മോദി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന്‌ ആര്‍. എസ്‌. പി കേന്ദ്ര കമ്മിറ്റി അംഗം പി. ജി. പ്രസന്നകുമാര്‍ ആരോപിച്ചു.സുതാര്യമായി പ്രവര്‍ത്തിക്കേണ്ട മുഖ്യ തെരെഞ്ഞെടുപ്പ്‌ കമ്മീഷണര്‍ കേന്ദ്രസര്‍ക്കാരീന്റെ താല്‌പര്യം മാത്രം സംരക്ഷിക്കുന്ന തരത്തിലേക്ക്‌ തരം താണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയില്‍ നടക്കുന്ന പ്രക്ഷോഭത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ആര്‍. എസ്‌. പി തിരുവല്ല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വ ത്തില്‍ നടന്ന സമരജ്വാല ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം  സെക്രട്ടറി കെ. പി. മധുസൂദനന്‍ പിള്ള അത്യക്ഷത  വഹിച്ചു. പെരിങ്ങര രാധാകൃഷ്‌ണന്‍, ഈ പ്പന്‍ മാത്യു, പി. പി. ജോണ്‍, പ്രേംജിത്ത്‌ ശര്‍മ്മ, ലിജോ അലക്‌സ്,ജയശ്രീ മുരിക്കാനാട്ടില്‍,പ്രകാശ്‌ കവിയൂര്‍, കെ. പി. സുധീര്‍,ജോര്‍ജ്‌ തോമസ്‌,ഡോ. സാജന്‍ തോമസ്‌, എം. എം. മാത്യു,സി. പി. സാമുവേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കോട്ടാങ്ങല്‍:  ശ്രീ മഹാഭദ്രകാളി ക്ഷേത്രത്തിലെ നവരാത്രി  ആഘോഷം നാളെ  മുതല്‍  21 വരെ നടക്കും. 18ന്‌ പൂജവെപ്പ്‌,വൈകിട്ട്‌ 6.30  സോപാനസംഗീതം,7 നു ഭരതനാട്യം, 7.30 നു സംഗീത സദസ്സ്‌, 8.30 ന്‌ ഭക്‌തിഗാനസന്ധ്യ , 19 ദുര്‍ഗാഷ്‌ടമി നാളില്‍ രാവിലെ എട്ടിന്‌ സംഗീത സദസ്സ്‌, 9 ന്‌ വയലിന്‍ സംഗീതാര്‍ച്ചന, 9.45 ന്‌  സംഗീതാര്‍ച്ചന  നൃത്ത നൃത്യങ്ങള്‍, രാത്രി എട്ടിന്‌ കണ്മണി ശശി മാവേലിക്കര അവതരിപ്പിക്കുന്ന സംഗീത സദസ്‌, രാത്രി  9.30 ന്‌ കൈ കൊട്ടികളി   20  ന്‌ സംഗീത സദസ്‌,സംഗീതാര്‍ച്ചന രാവിലെ 10 മണിക്ക്‌ സ്വരലയ മഞ്‌ജെരി,  വൈകിട്ട്‌ 6 30ന്‌ നാമ സങ്കീര്‍ത്തനം, 7. 15ന്‌ നൃത്തങ്ങള്‍,7. 45 ക്ലാസിക്കല്‍ ഡാന്‍സ്‌ ,8.15 ന്‌ നൃത്തം നൃത്യങ്ങള്‍  എന്നിവ നടക്കും.
വിജയദശമി നാളില്‍ രാവിലെ ഏഴിന്‌ സംഗീത സദസ്‌ 8 30ന്‌ ശാസ്‌ത്രീയ സംഗീതം ഒന്‍പതിന്‌ സംഗീതാര്‍ച്ചന വൈകിട്ട്‌ 6 30ന്‌ സോപാനസംഗീതം 7മണിക്ക്‌ നാമ സങ്കീര്‍ത്തനം 7 30ന്‌ കൈകൊട്ടികളി എട്ടിന്‌   സംഘനിര്‍ത്തം,  9 ന്‌ വജ്ര ചിറക്കടവിന്റെ വീര നാട്യം എന്നിവ നടക്കും.  ചടങ്ങുകള്‍ക്ക്‌ ക്ഷേത്രം മേല്‍ശാന്തി മനു നാരായണന്‍ ശര്‍മ മുഖ്യകാര്‍മികത്വം വഹിക്കും . നവരാത്രി ഉത്സവത്തോടനുബന്ധിച്ച്‌ 21 വരെ കളമെഴുത്തും  പാട്ടും ഉണ്ടായിരിക്കും. നവരാത്രി മഹോത്സവത്തിന്‌ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തീകരിച്ചതായി  ഭരണസമിതി അറിയിച്ചു.
പത്തനംതിട്ട: ഓമല്ലൂര്‍ സരസ്വതി കലാക്ഷേത്രം 31-ാമത്‌ വിജയദശമി സംഗീതോത്സവം 17 മുതല്‍ 21 വരെ ഓമല്ലൂര്‍ സര്‍വ്വീസ്‌ സഹകരണ ബാങ്ക്‌ ഓഡിറ്റോറിയത്തില്‍ നടക്കും.  ഇന്ന്‌  വൈകിട്ട്‌ നാലിന്‌ മന്ത്രി പി. സി. വിഷ്‌ണുനാഥ്‌ ഉദ്‌ഘാടനം ചെയ്യും. സംഗീതോത്സവം അഡ്വ. അബിന്‍ വര്‍ക്കി എംഎല്‍എ ഉദ്‌ഘാടനം ചെയ്യും. കലാക്ഷേത്രം പ്രസിഡന്റ്‌ പി. ആര്‍ കുട്ടപ്പന്‍നായര്‍ അധ്യക്ഷത വഹിക്കും. മുന്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഓമല്ലൂര്‍ ശങ്കരന്‍ മുഖ്യപ്രഭാഷണം നടത്തും.
ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വി ആതിര   ആദരിക്കും. തുടര്‍ന്ന്‌ കലൈമാമണി മധുര ശിവഗണേഷിന്റെ സംഗീത സദസ്‌. 18ന്‌ രണ്ടിന്‌ സംഗീത സദസ്സ്‌, വൈകിട്ട്‌ അഞ്ചിന്‌ സംഗീതാരാധന, ആറിന്‌ പൂജവെപ്പ്‌, ഏഴ്‌ മുതല്‍ സംഗീത സദസ്‌. 19ന്‌ രാവിലെ 8.30 മുതല്‍ വയലിന്‍, ഓര്‍ഗണ്‍ വാദനം. 10. 30ന്‌ വയലിന്‍ കച്ചേരി, 11.30നും രണ്ടിനും രാത്രി ഏഴിനും സംഗീത സദസ്‌്. 20ന്‌ രാവിലെ 8.30ന്‌ സംഗീത സദസ്‌, 10. 30ന്‌ സംഗീതാരാധന, വൈകിട്ട്‌ അഞ്ചിന്‌ ഭജന്‍സ്‌, ഏഴിന്‌ നൃത്തസന്ധ്യ. 21ന്‌ രാവിലെ പൂജയെടുപ്പും വിദ്യാരംഭവും. എട്ട്‌ മുതല്‍ സംഗീതാലാപനം, ഒമ്പത്‌ മുതല്‍ വയലിന്‍ കച്ചേരി. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡണ്ട്‌ പി. ആര്‍ കുട്ടപ്പന്‍നായര്‍, ഡയറക്‌ടര്‍ പട്ടാഴി എന്‍ ത്യാഗരാജന്‍, സുരേഷ്‌ കുമാര്‍, സി. കെ അര്‍ജ്‌ജുനന്‍ എന്നിവര്‍ പങ്കെടുത്തു.
വള്ളിക്കുന്ന്‌: വള്ളിക്കുന്നില്‍ പുതുതായി സേ്‌റ്റാപ്പ്‌ അനുവദിച്ച ആലപ്പുഴകണ്ണൂര്‍ എക്‌സിക്യൂട്ടീവ്‌ എക്‌സ്പ്രസ്സിന്‌ റെയില്‍വേ സ്‌റ്റേഷനില്‍ സ്വീകരണം നല്‍കി.
രാത്രി 9.30ന്‌ എത്തേണ്ട ട്രെയിന്‍ രാത്രി 11നാണ്‌ എത്തിയതെങ്കിലും നൂറുകണക്കിനാളുകള്‍ സ്വീകരണം നല്‍കാന്‍ സേ്‌റ്റഷനില്‍ കാത്തുനിന്നു. ട്രെയിനിന്റെ എന്‍ജിന്‍ ഭാഗത്ത്‌ ബി.ജെ.പിയുടെ നേതൃത്വത്തിലും പിന്‍ഭാഗത്ത്‌ വള്ളിക്കുന്ന്‌ റെയില്‍വേ സ്‌റ്റേഷന്‍ ഡവലപ്‌മെന്റ്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ട്രെയിന്‍ മാനേജര്‍ കെ.എസ്‌. അനിലിനും സ്വീകരണം നല്‍കി. വള്ളിക്കുന്നുകാരുടെ ദശാബ്‌ദങ്ങള്‍ നീണ്ട ആവശ്യം യാഥാര്‍ഥ്യമാക്കിയതിന്‌ ഇരുവിഭാഗങ്ങളും റെയില്‍വേ മന്ത്രിക്ക്‌ അഭിവാദ്യമര്‍പ്പിച്ചപ്പോള്‍ സ്‌റ്റോപ്പ്‌ അനുവദിക്കുന്നതിനായി ഇടപെട്ട ഇ.ടി. മുഹമ്മദ്‌ ബഷീര്‍ എം.പിക്ക്‌ ഡവലപ്‌മെന്റ്‌ കമ്മിറ്റി വേറിട്ട്‌ അഭിവാദ്യമര്‍പ്പിച്ചു.
ട്രെയിന്‍ എത്തിയതോടെ സേ്‌റ്റഷനില്‍ ആഹ്ലാദപ്രകടനവും നടന്നു. കോശി പി. തോമസ്‌, വി.പി. റഫീഖ്‌, ടി.കെ. മുരളീധരന്‍, കെ.വി.കെ. റസ്സാഖ്‌, ബി.ജെ.പി. മലപ്പുറം വെസ്‌റ്റ് ജില്ലാ പ്രസിഡന്റ്‌ ദീപ പുഴക്കല്‍, സുകേഷ്‌ ദേവ്‌, ഒ.ബി.സി. മോര്‍ച്ച സംസ്‌ഥാന പ്രസിഡന്റ്‌ പ്രേമന്‍, സുനില്‍ബാബു, വിനോദ്‌ കുമാര്‍ നേതൃത്വം നല്‍കി.
എടപ്പാള്‍: കടകശ്ശേരി ഐഡിയല്‍ സ്‌കൂളില്‍ ലോക ഭക്ഷ്യദിനം ആചരിച്ചു. ആരോഗ്യമുള്ള ഭക്ഷണം, സന്തോഷമുള്ള ഹൃദയങ്ങള്‍ എന്ന പ്രമേയത്തില്‍ മോണ്ടിസോറി വിഭാഗത്തില്‍ ഫുഡ്‌ ഫെസ്‌റ്റ് സംഘടിപ്പിച്ചു. ജങ്ക്‌ ഫുഡ്‌ സംസ്‌കാരത്തില്‍ നിന്ന്‌ കുട്ടികളെ മാറ്റി നാടന്‍ ഭക്ഷണങ്ങളുടെ പ്രാധാന്യം മനസ്സിലാക്കുക എന്നതായിരുന്നു ലക്ഷ്യം. അട, കൊഴുക്കട്ട, ഉണ്ണിയപ്പം, മുറുക്ക്‌, കിണ്ണത്തപ്പം, അവല്‍ വിളയിച്ചത്‌ തുടങ്ങിയ നാടന്‍ പലഹാരങ്ങള്‍ മുതല്‍ പഴങ്ങള്‍, സാലഡുകള്‍, സാന്‍ഡ്‌വിച്ച്‌ തുടങ്ങിയ പോഷക സമൃദ്ധമായ വിഭവങ്ങളും ഫെസ്‌റ്റില്‍ ഇടംപിടിച്ചു. കുട്ടികള്‍ വീടുകളില്‍ നിന്ന്‌ അമ്മമാരോടൊപ്പം ഉണ്ടാക്കി കൊണ്ടുവന്ന വിഭവങ്ങളുടെ പോഷകമൂല്യത്തെക്കുറിച്ച്‌ കുട്ടികള്‍ തന്നെ വിശദീകരിച്ചു.
ഐഡിയല്‍ സ്‌കൂളിലെ മിഡില്‍ സെക്ഷന്‍ വിദ്യാര്‍ത്ഥികള്‍ ഭക്ഷ്യദിനം കാരുണ്യ പ്രവര്‍ത്തനത്തിലൂടെ മാതൃകയായി. അശരണരും നിരാലംബരുമായവരെ സംരക്ഷിക്കുന്ന എടപ്പാള്‍ സഹായി എന്ന സ്‌ഥാപനത്തിലേക്ക്‌ കുട്ടികള്‍ ഭക്ഷ്യധാന്യങ്ങളും ഉച്ചഭക്ഷണവും വിതരണം ചെയ്‌തു. ഭക്ഷണം പാഴാക്കരുത്‌, ഇല്ലാത്തവര്‍ക്ക്‌ പങ്കുവെക്കുക എന്ന സന്ദേശമാണ്‌ ഇതിലൂടെ നല്‍കിയത്‌.
പ്രിന്‍സിപ്പാള്‍ പ്രിയ അരവിന്ദ്‌ അധ്യക്ഷത വഹിച്ചു.കമ്മ്യൂണിക്കേറ്റീവ്‌ ഇം?ീഷ്‌ വിഭാഗം മേധാവി മഹ്‌റൂസ്‌ സയ്ിയദ ഉദ്‌ഘാടനം ചെയ്‌തു. മോണ്ടിസോറി എച്ച്‌.എം. ബിന്ദു പ്രകാശ്‌, പ്രധാനാധ്യാപകന്‍ വിജയാനന്ദ്‌, കണ്‍വീനര്‍മാരായ വി.പി. നൈസി, എസ്‌. രാജശ്രീ, പി. സുമ, ഡാനി മുഹമ്മദ്‌, കെ.പി. റിന്‍സി, ബീന സുരേഷ്‌, സജിത പ്രസി, എം. വിനീത, നജ്‌ല, തസ്‌നി നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥി പ്രതിനിധികളായ കെ.കെ. ആയുഷ്‌, സി.പി. ഗൗരി, ശിവന്യ എസ്‌. നായര്‍, കെ.കെ. ഹാമിസ്‌, എഫ്‌. ഫത്വ  പങ്കെടുത്തു.
മലപ്പുറം: റവന്യൂ വകുപ്പിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ 152 വാഹനങ്ങള്‍ അനുവദിച്ച സംസ്‌ഥാന സര്‍ക്കാരിനും റവന്യൂ വകുപ്പ്‌ മന്ത്രി എ.പി. അനില്‍കുമാറിനും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച്‌ എന്‍.ജി.ഒ. അസോസിയേഷന്‍ മലപ്പുറം ബ്രാഞ്ച്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിവില്‍ സ്‌റ്റേഷനില്‍ ജീവനക്കാര്‍ ആഹ്ലാദ പ്രകടനം നടത്തി. തുടര്‍ന്ന്‌ നടന്ന യോഗം ജില്ലാ ട്രഷറര്‍ ഹബീബ്‌ തോണിക്കടവന്‍ ഉദ്‌ഘാടനം ചെയ്‌തു.
ബ്രാഞ്ച്‌ സെക്രട്ടറി ശിവദാസന്‍ ചെമ്പാട്ട്‌ അധ്യക്ഷത വഹിച്ചു. സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ കെ.പി. ജാഫര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ആശാ ആനന്ദ്‌, ജില്ലാ ജോയിന്റ്‌ സെക്രട്ടറി സലീഖ്‌ പി. മോങ്ങം, ഓഡിറ്റര്‍ ശിവപ്രസാദ്‌, സംസ്‌ഥാന കമ്മിറ്റി അംഗം ദിലീപ്‌ പരിശവിള, ജില്ലാ കമ്മിറ്റി അംഗങ്ങളായ മോഹനന്‍ മുതിരിപറമ്പ്‌, എ.പി. സുനീത്‌, എന്‍. ശരത്‌, കെ. പ്രസാദ്‌, മനോജ്‌ ബാബു, ഇ.കെ. ഷാജി, വനിതാ ഫോറം കണ്‍വീനര്‍ എ.പി. ധന്യ നേതൃത്വം നല്‍കി. ബ്രാഞ്ച്‌ വൈസ്‌ പ്രസിഡന്റ്‌ രഞ്‌ജിത്‌ സ്വാഗതവും ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ഗോ വിന്ദന്‍നമ്പൂരി നന്ദിയും പറഞ്ഞു.
മലപ്പുറം: കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ സംസ്‌ഥാന കമ്മിറ്റി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ സംഘടിപ്പിക്കുന്ന സി.എച്ച്‌. പ്രതിഭാ ക്വിസ്‌ സീസണ്‍ 8ന്റെ ജില്ലാതല മത്സരം രാവിലെ ഒമ്പതിന്‌ ആനക്കയം ജി.യു.പി. സ്‌കൂളില്‍ നടക്കും. ജില്ലയിലെ വിവിധ ഉപജില്ലകളില്‍ നിന്നും ഒന്ന്‌, രണ്ട്‌ സ്‌ഥാനം നേടിയ എല്‍.പി, യു.പി, എച്ച്‌.എസ്‌, എച്ച്‌.എസ്‌.എസ്‌. വിഭാഗം വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുക്കും. രാവിലെ മുസ്ലിം ലീഗ്‌ സംസ്‌ഥാന സെക്രട്ടറി പി. ഉബൈദുള്ള ഉദ്‌ഘാടനം ചെയ്ുയം. സമാപന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. ജബ്ബാര്‍ ഹാജി സമ്മാനങ്ങള്‍ വിതരണം ചെയ്യും.
കാളികാവ്‌: മത,രാഷ്ര്‌ടീയ, സാമൂഹ്യ,വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളില്‍ വ്യക്‌തിമുദ്ര പതിപ്പിച്ച മലയോരത്തിന്റെ മഹാപുരുഷന്‍ മര്‍ഹൂം എ പി ബാപ്പു ഹാജിയുടെ സ്‌മരണക്കായ്‌ ഹിമ എജുക്കേഷണല്‍ ആന്റ്‌ ചാരിറ്റബിള്‍ ട്രസ്‌റ്റ് കാരുണ്യ 26 പുരസ്‌കാരം നല്‍കുന്നു.ആരോഗ്യ വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത്‌ ശ്രദ്ധേയ സേവനമനുഷ്‌ഠിച്ചവര്‍ക്കായി അരലക്ഷം രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ്‌ പുരസ്‌കാരം.
അവാര്‍ഡ്‌ ജേതാവിനെ കണ്ടെത്തുന്നതിനായി സി.പി സൈതലവി, സി ഹംസ സാഹിബ്‌, ഒ എം കരുവാരകുണ്ട്‌, ഡോ.പി റഷീദ്‌ അഹമ്മദ്‌, ഹംസ റഹ്‌മാനി കൊണ്ടിപ്പറമ്പ്‌ എന്നിവരടങ്ങുന്ന അഞ്ചംഗ ജൂറിയെ തിരഞ്ഞെടുത്തു.വിശത വിവരങ്ങള്‍ക്കും എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിനും 919160400400 എന്ന നമ്പറില്‍ വിളിക്കുകയോ ന്റത്സഗ്മത്നന്റന്റന്ദന്റത്സ2്ര26ദ്ദണ്ഡന്റദ്ധ.്യഗ്നണ്ഡ എന്ന ഈമെയിലിലേക്ക്‌ അയക്കുകയോ ചെയ്ായവുന്നതാണ്‌. എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 5. മന്ത്രിമാരുടെയും,പ്രമുഖ പണ്ഡിത നേതാക്കളുടെയും അനുഗ്രഹീത സാന്നിധ്യത്തില്‍ നവംബര്‍ 15ന്‌ ഹിമ ക്യാമ്പസില്‍ നടക്കുന്ന എപി ബാപ്പു ഹാജി അനുസ്‌മരണ അവാര്‍ഡ്‌ ദാന സമ്മേളനത്തില്‍ വെച്ച്‌ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്നതാണെന്ന്‌ ട്രസ്‌റ്റ് ചെയര്‍മാന്‍ പാണക്കാട്‌ സയ്യിദ്‌ അബ്ബാസ്‌ അലി ശിഹാബ്‌ തങ്ങള്‍,ജനറല്‍ സെക്രട്ടറി ഫരീദ്‌ റഹ്‌മാനി കാളികാവ്‌ എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
പറവണ്ണ: തിരൂര്‍ സൗഹൃദ വേദിയുടെ പ്രഥമ നോവല്‍ പുരസ്‌കാരത്തിന്‌ അമ്മാര്‍ കീഴുപറമ്പ്‌ എഴുതിയ ഇഖാമ എന്ന നോവല്‍ തെരഞ്ഞെടുത്തു. നാളെ വൈകിട്ട്‌ 3.30ന്‌ പൂങ്ങോട്ടുകുളം ഡോകേ്‌ടഴ്‌സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സാഹിത്യകാരന്‍ ആലങ്കോട്‌ ലീലാകൃഷ്‌ണന്‍ അവാര്‍ഡ്‌ സമര്‍പ്പിക്കും. പ്രമുഖര്‍ പങ്കെടുക്കും.
മലപ്പുറം: മോട്ടോര്‍ വാഹന വകുപ്പിലെ സേവനങ്ങള്‍ തടസ്സമില്ലാതെ ലഭ്യമാക്കി സംസ്‌ഥാനത്തെ സെക്കന്‍ഡ്‌ ഹാന്‍ഡ്‌ വാഹന വിപണിയെ തകര്‍ച്ചയില്‍ നിന്ന്‌ രക്ഷിക്കണമെന്ന്‌ കേരള സ്‌റ്റേറ്റ്‌ യൂസ്‌ഡ് വെഹിക്കിള്‍ ഡീലേഴ്‌സ് ആന്റ്‌ ബ്രോക്കേഴ്‌സ് അസോസിയേഷന്‍ സംസ്‌ഥാന ജനറല്‍ സെക്രട്ടറി അംബു രാജാക്കാട്‌, ജില്ലാ ജനറല്‍ സെക്രട്ടറി ആര്‍.ടി.സി. മജീദ്‌ സംയുക്‌ത പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.
മോട്ടോര്‍ വാഹന വകുപ്പിലും പരിവാഹന്‍ ഓണ്‍ലൈന്‍ സംവിധാനത്തിലും കഴിഞ്ഞ നാല്‌ മാസമായി തുടരുന്ന വിവിധ പ്രതിസന്ധികള്‍ക്കു പുറമെയാണ്‌ ആര്‍.സി. വിവരങ്ങളിലെ പിഴവുകള്‍ പുതിയ തലവേദനയായി മാറിയിരിക്കുന്നത്‌. ആര്‍.സി. വിവരങ്ങളിലെ പിഴവുകള്‍ മൂലം വാഹനങ്ങളുടെ ഉടമസ്‌ഥാവകാശം മാറ്റാന്‍ സാധിക്കാതെ വാഹന ഉടമകളും സെക്കന്‍ഡ്‌ ഹാന്‍ഡ്‌ വാഹന വ്യാപാരികളും പ്രയാസം നേരിടുകയാണ്‌. വാഹനങ്ങള്‍ രജിസ്‌റ്റര്‍ ചെയ്‌ത സമയത്ത്‌ മോട്ടോര്‍ വാഹന വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയതാണ്‌ ഇപ്പോള്‍ ഉടമസ്‌ഥാവകാശ കൈമാറ്റത്തിന്‌ തടസ്സമാകുന്നത്‌.
ഉദ്യോഗസ്‌ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്‌ചയുടെ ദുരിതം അനുഭവിക്കേണ്ടിവരുന്നത്‌ സാധാരണക്കാരായ വാഹന ഉടമകളാണെന്ന്‌ പ്രസ്‌താവനയില്‍ പറഞ്ഞു. ഉദ്യോഗസ്‌ഥരുടെ ഭാഗത്ത്‌ നിന്നുണ്ടായ ഇത്തരം തെറ്റുകള്‍ക്ക്‌ മോഡിഫിക്കേഷന്‍ എന്ന പേരില്‍ ഭീമമായ പിഴ ഈടാക്കുന്നതായും പ്രസ്‌താവനയില്‍ പറഞ്ഞു. ആക്ഷേപവും ശക്‌തമാണ്‌.
വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സമയത്ത്‌ ഉദ്യോഗസ്‌ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന പിഴവുകള്‍ക്ക്‌ സാധാരണക്കാരും വ്യാപാരികളും ശിക്ഷിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കണം. ആര്‍.സി. രേഖകളിലെ തെറ്റുകള്‍ അടിയന്തരമായി തിരുത്തുന്നതിനും ഉടമസ്‌ഥാവകാശ കൈമാറ്റം ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനും മോട്ടോര്‍ വാഹന വകുപ്പ്‌ അടിയന്തര നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
തിരൂരങ്ങാടി: ആധുനിക സൗകര്യങ്ങളോടെ ഉദ്‌ഘാടനം ചെയ്‌ത തിരൂരങ്ങാടി സ്‌മാര്‍ട്ട്‌ വില്ലേജ്‌ ഓഫീസില്‍ അടിസ്‌ഥാന സൗകര്യങ്ങള്‍ അപൂര്‍ണ്ണമെന്ന്‌ പരാതി. സ്‌ഥിരമായ ഇന്റര്‍നെറ്റ്‌ കണക്ഷനോ വൈദ്യുതി മുടങ്ങുമ്പോള്‍ ഉപയോഗിക്കാന്‍ ഇന്‍വെര്‍ട്ടറോ ഇല്ലാത്തത്‌ ഓഫീസ്‌ പ്രവര്‍ത്തനങ്ങളെയും റവന്യൂ സേവനങ്ങളെയും ഗുരുതരമായി ബാധിക്കുന്നതായി ആക്ഷേപം ഉയര്‍ന്നു.
ഓഫീസില്‍ ഇന്റര്‍നെറ്റ്‌ ഇല്ലാത്തതിനാല്‍ ഉദ്യോഗസ്‌ഥര്‍ സ്വന്തം മൊബൈല്‍ ഡാറ്റയെ ആശ്രയിച്ചാണ്‌ ഔദ്യോഗിക ജോലികള്‍ ചെയ്ുന്നത്‌.യ ഇത്‌ ഓണ്‍ലൈന്‍ സേവനങ്ങള്‍ വൈകുന്നതിനും പൊതുജനങ്ങള്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടി വരുന്നതിനും കാരണമാകുന്നുണ്ട്‌. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അബ്‌ദുല്‍ റഹീം പൂക്കത്ത്‌, പി.പി. സുബൈര്‍, നിയാസ്‌ അഞ്ചപ്പുര, ഷൈനി പട്ടാളത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരൂരങ്ങാടി തഹസില്‍ദാര്‍ക്ക്‌ പരാതി നല്‍കി.
പാലാ: ഭൂപരിഷ്‌കരണ നിയമം കാലോചിതമായി പരിഷ്‌കരിക്കുമെന്ന്‌ മന്ത്രി എ.പി അനില്‍കുമാര്‍. പാലാ നെല്ലിയാനിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മിനി സിവില്‍ സ്‌റ്റേഷന്‍ അനക്‌സ്‌ കെട്ടിടം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.റവന്യു വകുപ്പിന്റെ കീഴില്‍ 100 ദിവസത്തിനുള്ളില്‍ 5,000 പട്ടയങ്ങള്‍ നല്‍കുമെന്നായിരുന്നു പ്രഖ്യാപിച്ചതെങ്കിലും ഇതിനകം 11,000 പേര്‍ക്ക്‌ പട്ടയം വിതരണം ചെയ്‌തു. കെട്ടിക്കിടന്ന രണ്ടര ലക്ഷത്തോളം തരംമാറ്റ അപേക്ഷകളില്‍ 100 ദിവസം കൊണ്ട്‌ 51,000 എണ്ണം പരിഹരിക്കാന്‍ സാധിച്ചു.
നിലവിലുള്ള പല നിയമങ്ങളും കാലഹരണപ്പെട്ടതാണ്‌. ഭൂമി സംബന്ധമായ പ്രശ്‌നങ്ങള്‍ നിയമപരമായി പരിഹരിക്കുന്നതിന്‌ ഭൂപരിഷ്‌കരണ നിയമത്തില്‍ കാലോചിത വ്യവസ്‌ഥകളോടെയുള്ള രണ്ടാം ഭേദഗതി നിയമസഭയില്‍ അവതരിപ്പിക്കും. നിയോജക മണ്ഡലത്തിലെ നിര്‍മ്മാണം മുടങ്ങിക്കിടക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള എല്ലാ പിന്തുണയും ഉണ്ടാകും. 2012-ല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി കെ.എം മാണിയും ചേര്‍ന്നാണ്‌ ഈ പദ്ധതിക്ക്‌ തുടക്കം കുറിച്ചത്‌.
വര്‍ഷങ്ങള്‍ക്കുശേഷം മാണി സി.കാപ്പനിലൂടെ സിവില്‍ സ്‌റ്റേഷന്‍ അനക്‌സ്‌ പൂര്‍ത്തീകരിച്ച്‌ നാടിന്‌ സമര്‍പ്പിക്കാന്‍ കഴിഞ്ഞത്‌ ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെന്നും മന്ത്രി പറഞ്ഞു.സിവില്‍ സ്‌റ്റേഷന്‍ അനക്‌സിനോട്‌ ചേര്‍ന്നുള്ള ലയണ്‍സ്‌ ക്ലബ്ബിന്റെ കെട്ടിടവും സ്‌ഥലവും ഏറ്റെടുത്ത്‌ കൂടുതല്‍ ഓഫീസുകള്‍ ഇവിടേക്ക്‌ മാറ്റണമെന്ന്‌ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച മാണി സി.കാപ്പന്‍ എം.എല്‍.എ ആവശ്യപ്പെട്ടു.
മന്ത്രി മോന്‍സ്‌ ജോസഫ്‌ വിവിധ ഓഫിസുകളുടെ ഉദ്‌ഘാടനം നിര്‍വഹിച്ചു. ജോസ്‌ കെ.മാണി എം.പി, എം.ജെ.സെബാസ്‌റ്റ്യന്‍ എം.എല്‍.എ, ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോഷി ഫിലിപ്പ്‌, ജില്ലാകളക്‌ടര്‍ ചേതന്‍കുമാര്‍ മീണ, ജോസ്‌ പ്ലാക്കൂട്ടം, ജോയി സ്‌കറിയ, ബിന്ദു സുരേന്ദ്രന്‍, മായാ രാഹുല്‍, റൂബി ജോസ്‌, കെ.കെ.ശാന്താറാം, ലാലി സണ്ണി, സുധ ഷാജി, പ്രിന്‍സ്‌ കുര്യത്ത്‌, ബിന്‍സി ടോമി, ജോസി ജോസഫ്‌, ജോമി ബെന്നി, സുബി സുരേഷ്‌, ആശ റിജു, ജോമി ബെന്നി, ഷെയ്‌സ്‌ ജോസഫ്‌, എ.ഡി.എം സോളി ആന്റണി, പാലാ ആര്‍.ഡി.ഒ ഷാഹിന രാമകൃഷ്‌ണന്‍, തഹസില്‍ദാര്‍ സജിമോന്‍ മാത്യു, ടി.ഒ.ചാക്കോ, എന്‍.സുരേഷ്‌, സജേഷ്‌ ശശി, പി.കെ.ഷാജുകുമാര്‍, ജോര്‍ജ്‌ പുളിങ്കാട്‌, പീറ്റര്‍ പന്തലാനി, ടോബിന്‍ കെ. അലക്‌സ്‌, ബേബി ഊരകത്ത്‌, മാത്യു സിറിയക്‌, സി.ജി വിജയകുമാര്‍, എം.പി.കൃഷ്‌ണന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
പാലാ: ഇടിമിന്നലേറ്റ്‌ അകാലത്തില്‍ വിടപറഞ്ഞ ഗജരത്നം പല്ലാട്ട്‌ ബ്രഹ്‌മദത്തന്‍ അനുസ്‌മരണംനാളെ രാവിലെ 9.30 ന്‌ പാലാ മില്‍ക്ക്‌ബാര്‍ ഓഡിറ്റോറിയത്തില്‍ നടക്കും.തൃശൂര്‍ പൂരത്തിന്‌ പാറമേക്കാവ്‌ ഭഗവതിയുടെ തിടമ്പ്‌ എടുക്കാന്‍ ഭാഗ്യം ലഭിച്ച പല്ലാട്ട്‌ ബ്രഹ്‌മദത്തന്റെ ദേഹവിയോഗം പൂരപ്രേമികള്‍ക്ക്‌ തീരാദുഃഖമാണ്‌ സൃഷ്‌ടിച്ചത്‌.
അഴകും തലയെടുപ്പും ശാന്ത സ്വഭാവം കൊണ്ടും ബ്രഹ്‌മദത്തന്‌ പകരക്കാരനാകാന്‍ അധികം നാട്ടാനകള്‍ കേരളത്തില്‍ ഇല്ല. ഉത്സവപറമ്പുകളില്‍ഒഴിവാക്കാനാവാത്ത താരമായ  ബ്രഹ്‌മദത്തന്‍ വര്‍ഷങ്ങളായി ളാലത്തപ്പന്റെ തിടമ്പേറ്റിയ ഓര്‍മ്മകള്‍ പങ്കു വെക്കുന്നതിന്‌  പാലായിലെ പൗരാവലി ഒത്തുചേര്‍ന്ന്‌ നാളെ അനുസ്‌മരണം നടത്തുമെന്ന്‌ പൗരസമിതി ഭാരവാഹികളായ പി.എന്‍.പരമേശ്വരന്‍ നായര്‍ പുത്തൂര്‍, നാരായണന്‍ കുട്ടി അരുണ്‍ നിവാസ്‌,ഉണ്ണിഅശോക.ടി.എന്‍ രാജന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മാണി സി. കാപ്പന്‍ എം.എല്‍.എസമ്മേളന ഉദ്‌ഘാടനം ചെയ്യും. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മായ രാഹുല്‍ അദ്ധ്യക്ഷത വഹിക്കും.
രാമപുരം: വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളില്‍ പങ്കെടുത്ത്‌ അനുഗ്രഹം തേടാനായി എത്തിയത്‌ ആയിരക്കണക്കിന്‌ വിശ്വാസികള്‍. ഇന്നലെ രാവിലെ മുതല്‍ രാത്രി വരെ രാമപുരം സെന്റ്‌. അഗസ്‌റ്റിന്‍ ഫൊറോനാ പള്ളിയിലെ കബറിടത്തിങ്കലേയ്‌ക്ക്  വിശ്വാസികളുടെ നിലയ്‌ക്കാത്ത പ്രവാഹമായിരുന്നു.   വികാരി ഫാ. ബാര്‍ക്കുമാന്‍സ്‌ കുന്നുംപുറം നേര്‍ച്ച ഭക്ഷണം വെഞ്ചിരിച്ചു. തുടര്‍ന്ന്‌ 11 ബൂത്തുകളിലൂടെ നേര്‍ച്ച ഭക്ഷണം വിതരണം ചെയ്‌തു. ബിഷപ്പ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌, ബിഷപ്പ്‌ എമിരറ്റസ്‌ മാര്‍ ജോസഫ്‌ പള്ളിക്കാപറമ്പില്‍ എന്നിവര്‍ സന്ദേശം നല്‍കി. ഉച്ചയ്‌ക്ക് 12 ന്‌ നടന്ന തിരുനാള്‍ പ്രദക്ഷിണം ഭക്‌തിസാന്ദ്രമായി.
പാലാ രൂപത ഡി.സി.എം.എസ്‌.  സംഘടനയുടെ തീര്‍ത്ഥാടന പദയാത്രയും  കുഞ്ഞച്ചന്റെ കബറിടത്തിങ്കലേയ്‌ക്കു നടത്തിയിരുന്നു. തിരുനാള്‍ ചടങ്ങുകള്‍ക്ക്‌ വികാരി ഫാ. ബാര്‍ക്കുമാന്‍സ്‌ കുന്നുംപുറം, വൈസ്‌ പോസ്‌റ്റ്ലേറ്റര്‍ ഫാ. ഡോ. ജെയിംസ്‌ പുലിയൂറുമ്പില്‍, ഫാ. ഏബ്രഹാം കുഴിമുള്ളില്‍, ഫാ. മാത്യു പനങ്ങാട്ട്‌,  കൈകാരന്മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. തീര്‍ത്ഥാടകര്‍ക്കായി കെ.എസ്‌.ആര്‍.ടി.സി. പ്രത്യേക സര്‍വ്വീസ്‌ നടത്തി. ആംബുലന്‍സിന്റെ സേവനും, പോലീസ്‌ സേനയുടെ സേവനവും രാവിലെ മുതല്‍ തന്നെ ലഭ്യമായിരുന്നു.
ഡി.സി.എം.എസ്‌. പാലാ രൂപത തീര്‍ത്ഥാടന പദയാത്ര
രാമപുരം: സെന്റ്‌. അഗസ്‌റ്റിന്‍സ്‌ ഫൊറോനാ പള്ളിയിലെ വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനോട്‌ അനുബന്ധിച്ച്‌ ഡി.സി.എം.എസ്‌. പാലാ രൂപത സമിതിയുടെ നേതൃത്വത്തില്‍ വെള്ളിലാപ്പിള്ളിയില്‍ നിന്ന്‌ കുഞ്ഞച്ചന്റെ കബറിടത്തിങ്കലേയ്‌ക്ക്  തീര്‍ത്ഥാടന പദയാത്രയായി നടത്തി. രൂപതാ പ്രസിഡന്റ്‌  ബിനോയ്‌ അമ്പലക്കട്ടയില്‍, രൂപത ഡയറക്‌ടര്‍ ഫാ.  തോമസ്‌ കിഴക്കേക്കൊല്ലിത്താനം എന്നിവര്‍ നേതൃത്വം നല്‍കി തീര്‍ത്ഥാടന പദയാത്ര പള്ളിയില്‍ വച്ച്‌ ബിഷപ്പ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ സ്വീകരിച്ചു.  തുടര്‍ന്ന്‌ പുതിയ പദ്ധതിയായ കൈത്താങ്ങിന്റെ ഉദ്‌ഘാടനവും നിര്‍വഹിച്ചു.
കോട്ടയം: രാത്രിയിലെ നഗരജീവിതം സുരക്ഷിതമല്ലാതാകുന്നു. സന്ധ്യമയങ്ങിയാല്‍ നഗരത്തിന്റെ പല ഭാഗങ്ങളും സാമൂഹ്യ വിരുദ്ധ കൈയടക്കുന്നുവെന്ന പരാതി നിലനില്‍ക്കേ  തട്ടുകട ജീവനക്കാരനു കുത്തേറ്റു.
കെ.എസ്‌.ആര്‍.ടി.സി. സ്‌റ്റാന്‍ഡിനു സമീപത്തെ തട്ടുകടയിലെ ജീവനക്കാരാണു കുത്തേറ്റത്‌. ഭക്ഷണം കഴിച്ചശേഷം പണം കൊടുക്കാതെ മടങ്ങിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിലാണ്‌ ആക്രമണം. പരുക്കേറ്റ തട്ടുകട ജീവനക്കാരനെ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമീപത്തെ തീയേറ്ററില്‍ നിന്നു സെക്കന്റ്‌ ഷോ കഴിഞ്ഞെത്തിയ സംഘമാണ്‌ ആക്രമണത്തിനു പിന്നില്ലെന്നാണു സൂചന. വെസ്‌റ്റ് പോലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. ഇത്തരം സംഭവങ്ങള്‍ നഗരത്തില്‍ ആവര്‍ത്തിക്കുകയാണെന്നു പരാതിയുണ്ട്‌.
തിരുനക്കര മൈതാനം, സെന്‍ട്രല്‍ ജങ്‌ഷന്‍, കെ.എസ്‌.ആര്‍.ടി.സി. എന്നിങ്ങനെ രാത്രിയില്‍ തിരക്കുള്ള സ്‌ഥലങ്ങളിലെല്ലാം സാമൂഹ്യ വിരുദ്ധരുടെ ശല്യം വര്‍ധിക്കുകയാണ്‌. സ്‌ഥിരമായി എത്തി യാത്രക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നവര്‍ മുതല്‍ മദ്യലഹരിയില്‍ എത്തുന്നവര്‍ വരെ തമ്പടിക്കുന്നത്‌ ഈ പ്രദേശങ്ങളിലാണ്‌. പ്രദേശങ്ങളിലെ ഹോട്ടലുകളിലും തട്ടുകടകളിലും ഭക്ഷണം കഴിക്കാന്‍ എത്തുന്നവരും ഇവരുടെ ശല്യത്തിന്‌ ഇരയാകുകയാണ്‌. ശല്യം വര്‍ധിച്ചതോടെ ഇവിടേയ്‌ക്ക് കുടുംബസമേതമായി എത്തിയിരുന്നുവര്‍ വരാതായതോടെ വ്യാപാരത്തെയും ബാധിച്ചിരിക്കുകയാണ്‌.
ചില തട്ടുകട ഉടമകള്‍ ഇത്തരം സാമൂഹ്യ വിരുദ്ധരെ  പ്രോത്സാഹിപ്പിക്കുന്നതായും പരാതിയുണ്ട്‌. അക്രമികള്‍ക്കു രാത്രിയില്‍ സംരക്ഷണമൊരുക്കുന്നത്‌ ഇവരില്‍ ചിലരാണത്രേ. പോലീസ്‌ സംശയിച്ചെത്തിയാല്‍ തൊഴിലാളിയെന്ന വ്യാജേന ഇവര്‍ കടകളില്‍ കൂടും. ഭക്ഷണം കഴിക്കാനെത്തുന്നവരുമായി വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതും ഇവരുടെ പതിവാണ്‌.ഇത്തരം പ്രശ്‌നങ്ങള്‍ സജീവമായതോടെ നഗരത്തിലെ തട്ടുകടകളുടെ പ്രവര്‍ത്തന സമയത്തില്‍ നഗരസഭ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. തട്ടുകളുടെ പ്രവര്‍ത്തനം ഏഴു മുതല്‍ 12 വരെയയാണ്‌ നിജപ്പെടുത്തിയത്‌. എന്നാല്‍, നിയന്ത്രണം തുറക്കുന്ന സമയത്തു മാത്രമായി ചുരുങ്ങിയെന്നും രാത്രി വൈകിയും പല തട്ടുകടളും പ്രവര്‍ത്തിക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്‌.
പനച്ചിക്കാട്‌: ദക്ഷിണമൂകാംബി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ചു പനച്ചിക്കാട്‌ ദേവസ്വം ഏര്‍പ്പെടുത്തിയ സാരസ്വതം സ്‌കോളര്‍ഷിപ്പ്‌ വിതരണം ഇന്ന്‌ ഉച്ചയ്‌ക്ക് 12 ന്‌ നടക്കും. ചാണ്ടി ഉമ്മന്‍ എം.എല്‍.എ. സ്‌കോളര്‍ഷിപ്പ്‌ വിതരണം നിര്‍വഹിക്കും. പനച്ചിക്കാട്‌ പഞ്ചായത്ത്‌ പരിധിയില്‍ താമസിക്കുന്ന, 2026-ലെ കേരള, സി.ബി.എസ്‌.ഇ. പത്താം ക്ലാസ്‌, പ്ലസ്‌ ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കാണു സാരസ്വതം സ്‌കോളര്‍ഷിപ്പ്‌ നല്‍കുന്നത്‌. വിദ്യാഭ്യസരംഗത്ത്‌ മികവ്‌ പുലര്‍ത്തുന്ന വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി പനച്ചിക്കാട്‌ ദേവസ്വം ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്‌ ഈ സ്‌കോളര്‍ഷിപ്പ്‌.
ചടങ്ങില്‍ പനച്ചിക്കാട്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.സി. ബഞ്ചമിന്‍, പഞ്ചായത്ത്‌ അംഗങ്ങളായ മനീഷ്‌ പി.ജി., സുമ മുകുന്ദന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.ക്ഷേത്രത്തിലെ ദേശീയ നൃത്തസംഗീതോത്സവത്തിന്റെ ഭാഗമായി ഇന്നലെ മുംബൈയിലെ നൃത്തരഞ്‌ജനി ഫൈന്‍ ആര്‍ട്‌സ് അക്കാദമി അവതരിപ്പിച്ച ഭരതനാട്യം അരങ്ങേറി. പ്രശസ്‌ത നര്‍ത്തകിയും നൃത്തസംവിധായികയുമായ രേവതി ശ്രീനിവാസരാഘവന്‍, ദിവ്യ ശ്രീകാന്ത്‌ എന്നിവര്‍ ചേര്‍ന്നാണ്‌ നൃത്തസംവിധാനം നിര്‍വഹിച്ചത്‌. ശാസ്‌ത്രീയ നൃത്തത്തിന്റെ ലാസ്യഭംഗിയും താളവൈവിധ്യവും സമന്വയിപ്പിച്ച അവതരണം ദേശീയ നൃത്തസംഗീതോത്സവത്തിനു മിഴിവേകി. ഇന്നു ദേശീയ നൃത്തസംഗീതോത്സവത്തില്‍ ചെന്നൈയിലെ കര്‍ണാടക സംഗീതജ്‌ഞന്‍  ആദിത്യ മാധവന്‍ അവതരിപ്പിക്കുന്ന സംഗീതസദസ്‌ നടക്കും.
കോട്ടയം: ജില്ലയിലെ ആധാര്‍ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി യൂണീക്‌ ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ്‌ ഇന്ത്യ(യു.ഐ.ഡി.എ.ഐ) കോട്ടയത്ത്‌ ആധുനിക ആധാര്‍ സേവാ കേന്ദ്രം തുറന്നു.
തിരുനക്കര ശ്രീനിവാസ അയ്യര്‍ റോഡിലെ  പുതിയ കേന്ദ്രം ജില്ലാ കളക്‌ടര്‍ ചേതന്‍കുമാര്‍ മീണ ഉദ്‌ഘാടനം ചെയ്‌തു. ആധാര്‍ എന്‍ റോള്‍മെന്റ്‌, ഡെമോഗ്രാഫിക്‌-ബയോമെട്രിക്‌ അപ്‌ഡേറ്റുകള്‍, പരാതി പരിഹാരം തുടങ്ങി ആധാറുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ ഇവിടെ ലഭ്യമാക്കും.
സംസ്‌ഥാനത്തെ അഞ്ചാമത്തെ ആധാര്‍ സേവാ കേന്ദ്രമാണിത്‌. കേരളത്തില്‍ ഒന്‍പതു കേന്ദ്രങ്ങള്‍കൂടി ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന്‌ ഉദ്‌ഘാടനച്ചടങ്ങില്‍ പങ്കെടുത്ത യു.ഐ.ഡി.എ.ഐ ഡയറക്‌ടര്‍ വിനോദ്‌ ജേക്കബ്‌ ജോണ്‍ പറഞ്ഞു. സെക്ഷന്‍ ഓഫീസര്‍ സോഫ്‌ജി എസ്‌. ഭദ്രന്‍, ഐടി മിഷന്‍ ജില്ലാ പ്രോജക്‌ട് മാനേജര്‍ സംഗീത്‌ സോമന്‍, കെ.എ. നവീന എന്നിവരും സന്നിഹിതരായി. മുന്‍കൂട്ടി ഓണ്‍ലൈനില്‍ അപ്പോയ്‌ന്റ്മെന്റ്‌ ബുക്ക്‌ ചെയ്‌ത ശേഷം ആധാര്‍ സേവനത്തിനായി ഈ കേന്ദ്രത്തില്‍ എത്തുന്നതിനും സൗകര്യമുണ്ട്‌. ബുക്കിംഗ്‌ ലിങ്ക്‌ ന്ധന്ധണ്മന്ഥ://്വഗ്നഗ്നന്റണ്മണ്മഗ്നദ്ധന്ധണ്ഡനുന്ധ.ഗ്മദ്ധന്റ്രദ്ധ.ദ്ദഗ്നത്മ.ദ്ധ/
കോട്ടയം: ബി.ജെ.പി ദേശീയ നിര്‍വാഹ സമിതി അംഗം പി.കെ കൃഷ്‌ണദാസ്‌, ജില്ലാ അധ്യക്ഷന്‍ ലിജിന്‍ലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ബി.ജെ.പി. സംഘം റെയില്‍വേ സ്‌റ്റേഷനുമായി ബന്ധപ്പെട്ട്‌ ഉന്നയിച്ച ആവശ്യങ്ങളില്‍ നടപടി.
സംഘം മുന്നോട്ടുവെച്ച എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നതായും,ഉടന്‍തന്നെ നടപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഡി.ആര്‍.എം അറിയിച്ചതായി  വെസ്‌റ്റ് ജില്ലാ അധ്യക്ഷന്‍ ലിജിന്‍ലാല്‍ അറിയിച്ചു.മതിയായ ശൗചാലയങ്ങള്‍, കാത്തിരിപ്പ്‌ കേന്ദ്രങ്ങള്‍, പുതിയ ടെര്‍മിനലില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന റിസര്‍വേഷന്‍ കൗണ്ടര്‍, ഓട്ടോമേറ്റഡ്‌ ടിക്കറ്റ്‌ മിഷനുകളുടെ എണ്ണം രണ്ടു ടെര്‍മിനലുകളിലും വര്‍ധിപ്പിക്കുക, രണ്ടു ടെര്‍മിനലുകളിലും ഇരിപ്പട സൗകര്യങ്ങള്‍ ഉറപ്പുവരുത്തുക, രണ്ടു ടെര്‍മിനലുകളിലും അയ്യപ്പന്മാര്‍ക്കു വിരിവെക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉടന്‍തന്നെ നടപ്പാക്കുമെന്നും, ശബരിമല സ്‌പെഷല്‍ ട്രെയിനുകള്‍ അനുവദിക്കുന്നതുമായി ബദ്ധപെട്ടുള്ള കാര്യങ്ങളില്‍ ഉടന്‍തന്നെ അറിയിപ്പ്‌ ലഭിക്കുമെന്നും ഡി.ആര്‍.എം. അറിയിച്ചതായി അദ്ദേഹം പറഞ്ഞു.
കോട്ടയം: യാത്രക്കാര്‍ ആഗ്രഹിക്കുന്നതു കൂടുതല്‍ കെ.എസ്‌.ആര്‍.ടി.സി. സര്‍വീസുകള്‍, കൂണുപോലെ മുളയ്‌ക്കുന്നതു സ്വകാര്യ സര്‍വീസുകളും. അന്തര്‍ സംസ്‌ഥാന സര്‍വീസുകള്‍ സ്വകാര്യ ലോബി കൈയടക്കുമ്പോള്‍ യാത്രക്കാര്‍ക്കും ദുരിതം.
തോന്നിയ പോലെ നിരക്കു വാങ്ങിയും സര്‍വീസ്‌ നടത്തിയും യാത്രക്കാരെ ചൂഷണം ചെയ്യുന്നുവെന്നാണു പരാതി. നിരവധി കമ്പനികള്‍, മാനദണ്ഡങ്ങള്‍ പാലിച്ച്‌ യാത്രക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കാതെ സര്‍വീസ്‌ നടത്തുമ്പോള്‍ ചില അന്യസംസ്‌ഥാന കമ്പനികള്‍ ഉള്‍പ്പെടെ യാത്രക്കാരെ ചൂഷണം ചെയ്യുന്നുവെന്നാണു പരാതി.
ബംഗളരു, മംഗലാപുരം,ചെന്നൈ റൂട്ടുകളിലാണ്‌ അന്തര്‍ സംസ്‌ഥാന സര്‍വീസുകാരുടെ കൊള്ള. കോട്ടയം വഴി തിരക്കേറിയ ദിവസങ്ങളില്‍ 35നു മേല്‍ സ്വകാര്യ സര്‍വീസുകളാണു ബംഗളുരുവിനു സര്‍വീസ്‌ നടത്തുന്നത്‌. ചെന്നെയിലേക്കു ആറു മുതല്‍ 10 വരെയും മംഗലാപുരം വഴി പത്തിലേറെയും സര്‍വീസുണ്ട്‌.
കെ.എസ്‌.ആര്‍.ടി.സിയാകട്ടെ ബംഗളുരുവിന്‌ ആറോ, ഏഴോ സര്‍വീസ്‌ മാത്രമാണു നടത്തുന്നത്‌. മംഗലാപുരത്തേയ്‌ക്ക്്‌ ഒന്നോ രണ്ടോ സര്‍വീസ്‌ നടത്തുമ്പോള്‍ ചെന്നൈയ്‌ക്ക് ഒന്നു പോലുമില്ല. കെ.എസ്‌.ആര്‍.ടി.സിയേക്കാള്‍ നിരക്ക്‌ വ്യത്യാസത്തിലാണു സ്വകാര്യ കമ്പനികള്‍ സര്‍വീസ്‌ നടത്തുന്നത്‌.ടിക്കറ്റ്‌ നിരക്കിലെ കൊള്ളയാണു യാത്രക്കാരെ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്‌. ബംഗളുരുവിനും ചെന്നൈയ്‌ക്കും ആവശ്യത്തിനു ട്രെയിനുകള്‍ ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ക്ക്‌ സ്വകാര്യ ബസുകള്‍ മാത്രമാണ്‌ ആശ്രയം. ഇതോടെ, തിരക്കേറിയ ദിവസങ്ങളില്‍ വന്‍ തുക ഈടാക്കും.
ഇന്നലെ വരെ ബംഗളുരുവില്‍ നിന്നു കോട്ടയത്തേയ്‌ക്കു നല്‍കിയതിന്റെ മൂന്നിരട്ടി നല്‍കിയാലേ ഇന്നും നാളെയും ഇതേ റൂട്ടില്‍ സഞ്ചരിക്കാനാകൂ. പൂജാ അവധിയുടെ തിരക്ക്‌ മുന്നില്‍ക്കണ്ടാണു ടിക്കറ്റ്‌ കൊള്ള.
കാഴ്‌ചയില്‍ അത്യാഢംബരമെന്നു തോന്നിക്കുമെങ്കിലും സര്‍വീസില്‍ പല കമ്പനികളും പിന്നിലാണെന്ന ആക്ഷേപവും യാത്രക്കാര്‍ക്കുണ്ട്‌്.  എ.സി. ബസുകളില്‍ ആവശ്യത്തിനു കമ്പിളി നല്‍കാതിരിക്കുക, നല്‍കിയാല്‍ മുഷിഞ്ഞവ നല്‍കുക, പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും ബസുകള്‍ നിര്‍ത്തുന്ന സ്‌ഥലങ്ങളില്‍ മാത്രം ഇറങ്ങേണ്ടി വരുക തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ യാത്രക്കാര്‍ അഭിമൂഖീകരിക്കുകയാണ്‌. എ.സി. സംവിധാനം കൃത്യമായി പ്രവര്‍ത്തിക്കാത്തതും കൃത്യസമയം പാലിക്കാത്തതും പലപ്പോഴും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. കെ.എസ്‌.ആര്‍.ടി.സിയുടെ സുരക്ഷിത്വം നല്‍കാന്‍ പല കമ്പനികള്‍ക്കും കഴിയുന്നില്ലെന്നും യാത്രക്കാര്‍ക്കു പരാതിയുണ്ട്‌്.
തോന്നിയ പോലെ ടിക്കറ്റ്‌ നിരക്കുന്നതുപോലെ തോന്നിയ പോലെ സര്‍വീസ്‌ റദ്ദു ചെയ്യുന്നതും ചില കമ്പനികളുടെ ഹോബിയാണ്‌. മുന്‍കൂട്ടി ബുക്ക്‌ ചെയ്‌താലും ആവശ്യത്തിനു യാത്രക്കാരില്ലെന്നു പറഞ്ഞാണ്‌ അവസാന നിമിഷം ചില കമ്പനികള്‍ റദ്ദു ചെയ്യുന്നത്‌. ഇതോടെ, യാത്ര മുടക്കേണ്ടി വന്നവര്‍ നിരവധിയുണ്ട്‌.
പകുതി ദിവസവും കാലി, എങ്ങനെ സര്‍വീസുകള്‍ ലാഭകരമാകും?
കോട്ടയം: തിരക്കില്ലാ ദിവസങ്ങളില്‍ പകുതി സീറ്റുകളും കാലി, എന്നിട്ടും പുതിയ സര്‍വീസുകള്‍ ആരംഭിച്ചു കമ്പനികള്‍. ഓരോ മാസവും ബംഗളരുവിനും ചെന്നൈയ്‌ക്കും മംഗലാപുരത്തിനുമൊക്കെ ബസുകള്‍ ആരംഭിക്കുകയാണ്‌. കോടികള്‍ വിലയുള്ള അത്യാധുനിക ബസുകളാണ്‌ ഇവയിലേറെയും.
എന്നാല്‍, സാധാരണ ദിവസങ്ങളില്‍ പകുതിയിലേറെ സീറ്റുകളും കാലിയായാണു സര്‍വീസ്‌ നടത്തുന്നത്‌. ആഴ്‌ചയവസാനങ്ങളിലും അവധി ദിവസങ്ങളിലുമാണു നിറ സീറ്റുകളുമായി യാത്രയുണ്ടാക്കുക. ചുരുക്കം ചില ദിവസങ്ങളിലെ വരുമാനത്തെ മാത്രം ആശ്രയിച്ച്‌ എങ്ങനെ സര്‍വീസ്‌ നടത്തുമെന്നതു ദൂരുഹതയ്‌ക്കു കാരണമാകുന്നുണ്ട്‌.
തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നു മുംബൈ ഉള്‍പ്പെടെയുള്ള റൂട്ടുകളില്‍ സര്‍വീസ്‌ നടത്തിയ പഴകിയ ബസുകള്‍ ജില്ലയിലേക്ക്‌ ഉള്‍പ്പെടെ അയയ്‌ക്കുന്നതായും യാത്രക്കാര്‍ക്കു പരാതിയുണ്ട്‌. ഇത്തരം ബസുകള്‍ അപകടത്തില്‍പ്പെടുന്നതും പണിമുടക്കുന്നതും യാത്രക്കാരുടെ യാത്രാ സുരക്ഷിതത്വത്തിനും വെല്ലുവിളിയാണ്‌.
കോട്ടയം: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ജനാധിപത്യം സംരക്ഷിക്കപ്പെടണമെന്നു കേരള കോണ്‍ഗ്രസ്‌ എക്‌സിക്യൂട്ടീവ്‌ ചെയര്‍മാനും മന്ത്രി മോന്‍സ്‌ ജോസഫ്‌. മുഖ്യ തിരഞ്ഞെടുപ്പ്‌ കമ്മിഷണര്‍ ഒരു രാഷ്‌ട്രീയപാര്‍ട്ടിയുടെ ചട്ടുകമായി മാറുന്ന ഇന്നത്തെ സാഹചര്യത്തില്‍ അദ്ദേഹം രാജിവച്ച്‌ മാതൃക കാണിക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ ഗ്യാനേഷ്‌ കുമാര്‍ രാജിവയ്‌ക്കണമെന്ന്‌ ലോക്‌സഭാ പ്രതിപക്ഷ നേതാവ്‌ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഡല്‍ഹിയില്‍ നടക്കുന്ന സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ കേരള കോണ്‍ഗ്രസ്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ നൈറ്റ്‌ മാര്‍ച്ച്‌ ധര്‍ണയും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള കോണ്‍ഗ്രസ്‌ ജില്ല പ്രസിഡന്റ്‌ ജയ്‌സണ്‍ ജോസഫ്‌ ഒഴുകയില്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറി ജനറല്‍ ജോയ്‌ എബ്രഹാം സമര പ്രഖ്യാപനം നടത്തി. കുര്യാക്കോസ്‌ പടവന്‍, വി.ജെ ലാലി, തോമസ്‌ കണ്ണന്തറ, മാഞ്ഞൂര്‍ മോഹന്‍കുമാര്‍, ബിനു ചെങ്ങളം, സന്തോഷ്‌ അഗസ്‌റ്റിന്‍ കാവുകാട്ട്‌, എ.കെ. ജോസഫ്‌, സി.വി തോമസുകുട്ടി, ജോര്‍ജ്‌ പുളിങ്കാട്‌, ജോയ്‌ ചെട്ടിശേരി ചെറിയാന്‍ ചാക്കോ, അനില്‍ തയ്യില്‍, മൈക്കിള്‍ ജെയിംസ്‌, ശശിധരന്‍ ശരണ്യ, ജെയിംസ്‌ കുര്യന്‍ എബി പൊന്നാട്ട്‌, സാബു പീടിയേക്കല്‍, ഷിബു പൂവേലി, ബാബു മുകാല സിബി കൊച്ചുപുര, ജോണി ഒറവങ്കര, ഷിജു പാറേടുക്കില്‍, ഡിജു സെബാസ്‌റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വൈക്കം: വൈക്കം പോലീസ്‌ സര്‍ക്കിള്‍ ഓഫീസില്‍ വിജിലന്‍സ്‌ നടത്തിയ മിന്നല്‍ പരിശോധനയില്‍ വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തി. സേ്‌റ്റഷന്‍ പരിധിയിലുള്ള ടിപ്പര്‍, ടോറസ്‌ ലോറിക്കാരില്‍ നിന്നും, മണ്ണ്‌ മാഫിയകളില്‍ നിന്നും, സേ്‌റ്റഷനില്‍ രജിസ്‌റ്റര്‍ ചെയ്യുന്ന വിവിധ കേസുകളിലെ പ്രതികളില്‍ നിന്നും വ്യാപകമായി നേരിട്ടും ഓണ്‍ലൈന്‍ മുഖേനയും സി.ഐ ഷമീര്‍ ഖാന്‍ കൈക്കൂലി വാങ്ങുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ്‌ വിജിലന്‍സിന്‌ ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്‌.
കഴിഞ്ഞ മാസം അഞ്ചിന്‌ ഷമീര്‍ ഖാന്‍ കനറ ബാങ്ക്‌ വൈക്കം ശാഖയില്‍ ആസാം സ്വദേശിയുടെ ആധാറും പാന്‍ കാര്‍ഡും ഉപയോഗിച്ചാണ്‌ അക്കൗണ്ട്‌ ആരംഭിച്ചിരുന്നു.  ഈ അക്കൗണ്ട്‌ പ്രവര്‍ത്തിപ്പിക്കാന്‍ നല്‍കിയതാകട്ടെ മറ്റൊരാളുടെ ഫോണ്‍ നമ്പറും. ഏഴു മുതല്‍ പണം വന്നു തുടങ്ങിയ അക്കൗണ്ടിലേക്ക്‌ ഇന്നലെ വരെ രണ്ടരലക്ഷം രൂപയോളം കൈക്കൂലി ഇനത്തില്‍ എത്തിയെന്നാണ്‌ വിജിലന്‍സ്‌ സംഘം കണ്ടെത്തിയിട്ടുള്ളത്‌.
ഈ അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ അറിയുന്നതിനായി കനറ ബാങ്ക്‌ ശാഖയിലും വിജിലന്‍സ്‌ പരിശോധന നടത്തി. കൃത്യമായ തുക ഓരോ ദിവസവും എ.ടി.എം കൗണ്ടറില്‍ നിന്നും ഷമീര്‍ ഖാന്‍ പിന്‍വലിച്ചിരുന്നു. ഹെല്‍മെറ്റും മാസ്‌കും ധരിച്ചാണ്‌ ഇദ്ദേഹം എ.ടി.എം കൗണ്ടറില്‍ കയറിയിരുന്നത്‌. ഇതിന്റെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും വിജിലന്‍സിന്‌ ലഭിച്ചു. അക്കൗണ്ട്‌ തുടങ്ങാന്‍ നല്‍കിയ നമ്പറുള്ള മൊബൈല്‍ ഫോണും, എ.ടി.എം കാര്‍ഡും ഷമീര്‍ ഖാനില്‍നിന്നും പിടിച്ചെടുത്തു.
വിജിലന്‍സ്‌ എസ്‌.പി ആര്‍.ബിനുവിന്റെ നേതൃത്വത്തില്‍ ഇദ്ദേഹത്തെ ചോദ്യം ചെയ്‌തു വരികയാണ്‌. വിജിലന്‍സിന്‌ ലഭിച്ച പരാതികളുടെ അടിസ്‌ഥാനത്തില്‍ കുറച്ചു ദിവസങ്ങളിലായി ഇദ്ദേഹം നിരീക്ഷണത്തിലായിരുന്നു. വിജിലന്‍സ്‌ പോലീസ്‌ സൂപ്രണ്ട്‌ ആര്‍.ബിനുവിന്റെ നിര്‍ദ്ദേശപ്രകാരം ഡി.വൈ.എസ്‌.പി ടി.ആര്‍ പ്രദീപ്‌ കുമാര്‍, ഇന്‍സ്‌പെക്‌ടര്‍മാരായ സജു പി.ദാസ്‌, രമേഷ്‌ കുമാര്‍, അനില്‍കുമാര്‍, മനു വി.നായര്‍, എസ്‌ഐമാരായ അനില്‍, രാജീവ്‌, എ.എസ്‌.ഐമാരായ അരുണ്‍ചന്ദ്‌, ഷൈജു കുരുവിള, കെ.എ അനൂപ്‌, രജീഷ്‌, പ്രദീപ്‌, ജോഷി ഇഗ്‌നേഷ്യസ്‌, ഗിരീഷ്‌ കുമാര്‍, സുരേഷ്‌, രാജേഷ്‌, വി.ജാന്‍സി എന്നിവരടങ്ങുന്ന സംഘമാണ്‌ പരിശോധനയ്‌ക്ക് നേതൃത്വം നല്‍കിയത്‌.
വൈതല്‍മലയിലെ ചോലവനങ്ങളിലും പുല്‍മേടുകളിലും പൂത്തുനില്‍ക്കുന്ന ഓര്‍ക്കിഡ്‌ വൈവിധ്യങ്ങള്‍ കണ്ണൂര്‍ ജില്ലയിലെപ്രധാന വിനോദസഞ്ചാര കേന്ദ്രമായ വൈതല്‍മലയില്‍ പ്രകൃതി സ്‌നേഹികളെ ആകര്‍ഷിക്കുന്നു. വൈതല്‍ മലയുടെ  വിസ്‌മയങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്‌ അവിടത്തെ സസ്യവൈവിധ്യം. പശ്‌ചിമഘട്ട മലനിരകളുടെ ഭാഗമായ ഇവിടെ മഴക്കാലത്തിന്റെയും മഞ്ഞുകാലത്തിന്റെയും വരവോടെ കാണപ്പെടുന്ന അപൂര്‍വ്വമായ രണ്ട്‌ ഓര്‍ക്കിഡ്‌ ഇനങ്ങളാണ്‌ ഓര്‍ക്കിഡേസി കുടുംബത്തില്‍പ്പെടുന്ന ഹബനേറിയ ജനുസില്‍ ഉള്‍പ്പെടുന്ന മണ്ണില്‍ വളരുന്ന ഇവ.
മനോഹരമായ പിങ്ക്‌ നിറത്തിലുള്ള പൂക്കളോടുകൂടിയ ഒന്നാണ്‌ സറ്റ്യറിയം നേപ്പാലെന്‍സ്‌ (നെയ്‌ല്‍ ഗെരന്‍സ്‌). ഈ സസ്യം വൈതല്‍മലയുടെ പച്ചപ്പാര്‍ന്ന പുല്‍മേടുകളില്‍ ഒതുക്കത്തോടെ വളരുന്ന ഒന്നാണ്‌. ഇതിന്റെ പൂക്കള്‍ മുകളിലേക്ക്‌ നീണ്ടുനില്‍ക്കുന്ന രീതിയിലാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌. ഭൂമിക്കടിയിലെ കിഴങ്ങുകളില്‍ നിന്ന്‌ വളരുന്ന ഇവ, തുറന്ന പുല്‍പ്രദേശങ്ങളിലും ചോലക്കാടുകളുടെ ഓരങ്ങളിലെ ഈര്‍പ്പമുള്ള മണ്ണിലുമാണ്‌ പ്രധാനമായും കാണപ്പെടുന്നത്‌.
മണ്‍സൂണ്‍ കാലത്തിന്റെ അവസാനത്തോടെയും അതിനുശേഷമുള്ള മാസങ്ങളിലുമാണ്‌ ഇവ സാധാരണയായി പൂവിടുന്നത്‌. വെള്ള അല്ലെങ്കില്‍ഇളം മഞ്ഞ നിറത്തിലുള്ള ഫ്രിഞ്ച്‌ഡ് ഓര്‍ക്കിഡാണ്‌ മറ്റൊന്ന്‌. കല്ലുചെടിയെന്ന്‌ പ്രാദേശിക വിളിപ്പേരുള്ള ഇതിന്റെ ഇം?ീഷ്‌ പേര്‌ സൂസന്‍സ്‌ ഓര്‍ക്കിഡ്‌ എന്നാണ്‌.
അതിമനോഹരമായ വെളുത്തതോ ഇളം മഞ്ഞയോ നിറത്തിലുള്ള പുഷ്‌പങ്ങളുള്ള ഈ ഇനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ ചുണ്ടുകളുടെ  വശങ്ങള്‍ വിരിഞ്ഞ്‌ ചീന്തിയതുപോലെയുള്ള  രൂപത്തിലാണെന്നുള്ളതാണ്‌. കാഴ്‌ചയില്‍ വളരെ ആകര്‍ഷകമായ ഇവ പ്രാണികളെ ആകര്‍ഷിക്കുന്നതില്‍ പ്രധാന പങ്കുവ വഹിക്കുന്നു.
പാറക്കെട്ടുകള്‍ നിറഞ്ഞ പ്രദേശങ്ങളിലും പര്‍വ്വതനിരകളിലെ ഈര്‍പ്പമുള്ള ചോലമേടുകളിലും ഇവ വളരുന്നു. ഭൂമിക്കടിയിലെ കിഴങ്ങുകള്‍ വഴിയാണ്‌ ഈ സസ്യങ്ങള്‍ അടുത്ത വര്‍ഷത്തേക്ക്‌ അതിജീവിക്കുന്നത്‌.പശ്‌ചിമഘട്ടത്തിന്റെ ജൈവവൈവിധ്യ സമ്പന്നത വിളിച്ചോതുന്നവയാണ്‌ വൈതല്‍മലയിലെ ഈ ഓര്‍ക്കിഡുകള്‍. വിവിധയിനംകുറിഞ്ഞികള്‍ ഉള്‍പ്പെടെ നിരവധി സസ്യങ്ങള്‍ പൂവിട്ടു നില്‍ക്കുകയാണിവിടെ.
ചോലവനങ്ങളുടെയും പുല്‍മേടുകളുടെയും പാരിസ്‌ഥിതിക സന്തുലിതാവസ്‌ഥ നിലനിര്‍ത്തുന്നതില്‍ ഇവ നിര്‍ണ്ണായക പങ്ക്‌ വഹിക്കുന്നുണ്ട്‌. എന്നാല്‍ കാലാവസ്‌ഥാ വ്യതിയാനങ്ങളും വിനോദസഞ്ചാരത്തിന്റെ ഭാഗമായുള്ള ആവാസവ്യവസ്‌ഥയുടെ നാശവും ഈ നാടന്‍ ഓര്‍ക്കിഡുകളുടെ നിലനില്‍പ്പിന്‌ ഭീഷണിയാകുന്നുണ്ട്‌.
അപൂര്‍വ്വമായ ഈ സസ്യസമ്പത്ത്‌ നശിച്ചുപോകാതെ സംരക്ഷിക്കേണ്ടത്‌ പശ്‌ചിമഘട്ടത്തിന്റെ ജൈവവൈവിധ്യ സംരക്ഷണത്തിന്‌ അത്യന്താപേക്ഷിതമാണ്‌. വൈതല്‍മല സന്ദര്‍ശിക്കുന്ന പ്രകൃതിസ്‌നേഹികളും ഗവേഷകരും ഈ വന്യ ഓര്‍ക്കിഡുകളുടെ സൗന്ദര്യം ആസ്വദിക്കുന്നതോടൊപ്പം അവയുടെ ആവാസവ്യവസ്‌ഥയ്‌ക്ക് കോട്ടം തട്ടാത്ത രീതിയില്‍ സംരക്ഷണം ഉറപ്പാക്കേണ്ടതുണ്ട്‌.
പ്രകാശന്‍ നടുവില്‍
നടുവില്‍
സംസ്‌ഥാന സര്‍ക്കാരിന്റെയും ധനവകുപ്പിന്റെയും നിയന്ത്രണങ്ങള്‍ മറികടന്ന്‌ കഴിഞ്ഞ 10 വര്‍ഷം കൊണ്ട്‌ വരുത്തിവെച്ച വന്‍ സാമ്പത്തിക ബാധ്യതയെന്ന്‌ വിദഗ്‌ധസമിതി. റിപ്പോര്‍ട്ട്‌ പുറത്തുവന്നതോടെ മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍ 23 കോടിയുടെ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് പ്രവര്‍ത്തനത്തിന്‌ തിരിച്ചടിയാകുമെന്ന്‌ വിലയിരുത്തല്‍. നിലവില്‍ നിര്‍മാണപ്രവര്‍ത്തികള്‍ നടക്കുന്ന പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന്‌ വേണ്ടി മാത്രമാണ്‌ വിദഗ്‌ധസമിതി ശുപാര്‍ശ ചെയ്‌തിട്ടുള്ളത്‌.
എന്നാല്‍ തറക്കല്ലിട്ട്‌ മാസങ്ങള്‍ കഴിഞ്ഞിട്ടും മട്ടന്നൂര്‍ നഗരസഭയിലെ ഇല്ലം മൂലയില്‍നിര്‍മ്മാണ പ്രവര്‍ത്തികള്‍ പേരിന്‌ പോലും ആരംഭിച്ചിട്ടില്ല. കഴിഞ്ഞ മാര്‍ച്ചില്‍ അന്നത്തെ എം.എല്‍.എ കെ.കെ. ശൈലജ തറക്കല്ലിട്ട പദ്ധതിയുടെ പ്രാഥമിക നടപടികള്‍ പോലും ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്നാണ്‌ പരാതി. മട്ടന്നൂര്‍ നഗരസഭയിലെ ഇല്ലമൂലയില്‍, അയ്യല്ലൂര്‍ റോഡില്‍ കനാലിന്‌ സമീപം ഇറിഗേഷന്‍ വകുപ്പില്‍ നിന്ന്‌ വിട്ടുകിട്ടിയ 3.90 ഏക്കര്‍ സ്‌ഥലത്താണ്‌ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് നിര്‍മിക്കുന്നത്‌. ഒന്നാം ഘട്ടത്തില്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയം, പ്ലയേഴ്‌സ് റൂം, ബാസ്‌കറ്റ്‌ബോള്‍, വോളിബോള്‍, ബാഡ്‌മിന്റണ്‍ കോര്‍ട്ടുകള്‍, ഫിറ്റ്‌നസ്‌ സെന്റര്‍, 2,600 പേര്‍ക്ക്‌ ഇരിക്കാവുന്ന ഗാലറി എന്നിവയാണ്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.
രണ്ടാംഘട്ടത്തില്‍ സ്വിമ്മിങ്‌ പൂളും അക്വാട്ടിക്‌ കോംപ്ലക്‌സും നിര്‍മിക്കാനാണ്‌ തീരുമാനം. ഒന്നര വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഏഴ്‌ മാസം കഴിഞ്ഞിട്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഒരുക്കങ്ങള്‍ പോലും സ്‌ഥലത്ത്‌ നടന്നിട്ടില്ല. ഇതിനിടയില്‍ സ്‌ഥലം എം.എല്‍.എ വി.കെ സനോജിന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം നടന്ന ഉദ്യോഗസ്‌ഥരുടെ യോഗത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തി ഉടന്‍ ആരംഭിക്കാനുള്ള തീരുമാനമെടുത്തു എങ്കിലും വിദഗ്‌ധസമിതിയുടെ അഭിപ്രായം കൂടി കണക്കിലെടുത്തു മാത്രമേ പ്രവര്‍ത്തി ആരംഭിക്കുകയുള്ളൂ. ഇതോടെ വന്‍ പ്രതീക്ഷയോടെ പദ്ധതി കാത്തിരുന്ന കായികപ്രേമികളും നാട്ടുകാരും നിരാശയിലാണ്‌.
മട്ടന്നൂര്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പ്രതിഭാധനരായ കായികതാരങ്ങള്‍ ഉണ്ടെങ്കിലും ആധുനിക പരിശീലന സൗകര്യങ്ങളുള്ള സ്‌റ്റേഡിയമോ സ്‌പോര്‍ട്‌സ് കോംപ്ലക്‌സോ ഇല്ലാത്തത്‌ വലിയ പരിമിതിയാണ്‌. ഈ സാഹചര്യത്തിലാണ്‌ പുതിയ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് പ്രഖ്യാപിക്കപ്പെട്ടത്‌.അതേസമയം, നിലവിലെ മട്ടന്നൂര്‍ നഗരസഭാ സ്‌റ്റേഡിയത്തിന്റെ അവസ്‌ഥയും പരിതാപകരമാണ്‌. സ്‌ഥലപരിമിതിയും അടിസ്‌ഥാന സൗകര്യങ്ങളുടെ അഭാവവും കാരണം വലിയ കായികമേളകള്‍ സംഘടിപ്പിക്കാന്‍ കഴിയുന്നില്ല. കാണികള്‍ക്കുള്ള ഗാലറിയും മറ്റ്‌ അടിസ്‌ഥാന സൗകര്യങ്ങളും അപര്യാപ്‌തമാണ്‌. മഴക്കാലത്ത്‌ സ്‌റ്റേഡിയം ചെളിക്കുളമായി മാറുന്നതും കായികതാരങ്ങള്‍ക്ക്‌ തിരിച്ചടിയാകുന്നു. മഴ പെയ്‌താല്‍ മൈതാനത്തിന്റെ വലിയ ഭാഗം വെള്ളക്കെട്ടിലാകുന്നതിനാല്‍ പരിശീലനം പോലും തടസപ്പെടുന്നു. നഗരസഭാ ഓഫീസിലേക്കും സമീപത്തെ വ്യാപാര സ്‌ഥാപനങ്ങളിലേക്കും എത്തുന്ന വാഹനങ്ങളുടെ പാര്‍ക്കിങ്ങും മറ്റ്‌ പരിപാടികള്‍ക്കായി മൈതാനം ഉപയോഗിക്കുന്നതും ഗ്രൗണ്ടിന്റെ നിലവാരം കൂടുതല്‍ മോശമാക്കുന്നുവെന്ന്‌ കായികപ്രേമികള്‍ പറയുന്നു. 23 കോടിയുടെ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് യാഥാര്‍ഥ്യമായാല്‍ മട്ടന്നൂരിലെ കായികരംഗത്തിന്‌ പുതിയ ഉണര്‍വ്‌ ലഭിക്കുമെന്നാണ്‌ പ്രതീക്ഷ. എന്നാല്‍ നിര്‍മ്മാണം എപ്പോള്‍ ആരംഭിക്കുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്‌തതയില്ലാത്തത്‌ കായികപ്രേമികളില്‍ ആശങ്ക വര്‍ധിപ്പിക്കുകയാണ്‌.
കെപി അനില്‍കുമാര്‍
മട്ടന്നൂര്‍
തലശേരി: അച്ചടി പിശകാണെന്ന്‌ സംശയിക്കുന്ന നൂറുരൂപയുടെ നോട്ട്‌ ലഭിച്ചത്‌ ബാങ്ക്‌ കലക്ഷന്‍ ഏജന്റിനെ കുഴക്കിതലശേരി അര്‍ബണ്‍ ബാങ്കിലെ കലക്ഷന്‍ ഏജന്റായ ന്യൂമാഹി കല്ലായി അങ്ങാടി സ്വദേശി കെ.കെ ഹാശിമിനാണ്‌ ഇന്നലെ വ്യാജനെന്ന്‌ സംശയിക്കുന്ന നൂറുരൂപ ലഭിച്ചത്‌. രാഷ്ര്‌ട പിതാവ്‌ ഗാന്ധിജിയുടെ ചിത്രം നോട്ടിന്റെ ഇരുവശങ്ങളിലും അച്ചടിച്ച്‌ വന്നത്‌ ശ്രദ്ധയില്‍പ്പെട്ടത്‌.നോട്ടിന്റെ മറുഭാഗത്തെ റാണി കി വാവ്‌ എന്ന ചരിത്ര സ്‌മാരക ചിത്രത്തിന്റെ മുകളിലാണ്‌ ഗാന്ധിജിയുടെ അധികം ചിത്രം ഉള്ളത്‌. കൂടാതെ ഗാന്ധിജിയുടെ തൊട്ടടുത്തായി നൂറ്‌ എന്ന്‌ അക്കത്തിലും എഴുതിയതായി കാണാം. സാധാരണ നോട്ടില്‍ അച്ചടിക്കില്ല.പണം എണ്ണുന്നതിനിടെയാണ്‌ ഹാശിമിന്‌ അച്ചടി പിശക്ക്‌ മനസിലായത്‌. ഉടന്‍ ബാങ്കിലെത്തി നൂറുരൂപ പരിശോധിച്ചപ്പോള്‍ വ്യാജനല്ലെന്ന്‌ മനസിലാക്കിയ ശേഷമാണ്‌ ഹാശിമിന്‌ ആശ്വാസമായത്‌. നോട്ടില്‍ രണ്ടിടത്തും ഗാന്ധിജിയുടെ ചിത്രം വന്നത്‌ അച്ചടി പിശക്കാണെന്നാണ്‌ സംശയിക്കുന്നത്‌.52 വര്‍ഷമായി കലക്ഷന്‍ ഏജന്റായി ജോലി ചെയ്യുകയാണ്‌ ആദ്യമായാണ്‌ ഇത്തരത്തിലുള്ള അനുഭവം ഉണ്ടയാതെന്ന്‌ ഹാഷിം പറഞ്ഞു.
കണ്ണൂര്‍: സിറ്റി റോഡ്‌ ഇംപ്രൂവ്‌മെന്റ്‌ പദ്ധതിയുടെ ഭാഗമായുള്ള സ്‌ഥലമേറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം. ജില്ലാ കളക്‌ടര്‍ പി വിഷ്‌ണുരാജിന്റെ അദ്ധ്യക്ഷതയില്‍ കളക്‌ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ്‌ നിര്‍ദ്ദേശം. നഗരത്തിലെ ഗതാഗതക്കുരുക്ക്‌ ഒഴിവാക്കാന്‍ റോഡ്‌ വീതികൂട്ടല്‍ നടപടികളാണ്‌ കൂടുതല്‍ അഭികാമ്യമെന്ന്‌ യോഗത്തില്‍ പങ്കെടുത്ത കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. പി ഇന്ദിര പറഞ്ഞു.  വി.കെ കൃഷ്‌ണമേനോന്‍  മെമ്മോറിയല്‍ വനിതാ കോളേജ്‌ ജംങ്‌ഷന്‍ മുതല്‍ കണ്ണോത്തുംചാല്‍ വരെയുള്ള ഭാഗങ്ങളില്‍ ഗതാഗതക്കുരുക്ക്‌ രൂക്ഷമാണ്‌. നിലവിലുള്ള റോഡ്‌ വീതികൂട്ടിയാല്‍ പ്രശ്‌നത്തിന്‌ ഏറെക്കുറെ പരിഹാരമാകും. ദേശീയപാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ വലിയ വാഹനങ്ങളെ ഇതുവഴി തിരിച്ചുവിടാന്‍ കഴിയും.
ഇതോടെ നഗരത്തിലെ വാഹനത്തിരക്ക്‌ വലിയ തോതില്‍ കുറയുമെന്നും മേയര്‍ പറഞ്ഞു.റോഡ്‌ വികസനത്തിന്റെ മുന്നോടിയായി പാതയോരങ്ങളിലെ മരങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ കണക്കുകളെടുക്കാനും മ്യൂല്യനിര്‍ണ്ണയ നടപടികള്‍ ഒരുമാസത്തിനകം പൂര്‍ത്തീകരിക്കാനും ജില്ലാ കളക്‌ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി. വളപട്ടണം മുതല്‍ ചാല വരെയുള്ള ഭാഗങ്ങളെ മൂന്ന്‌ റീച്ചുകളായി തിരിച്ച്‌ ഇതിനായുള്ള കണക്കെടുപ്പുകള്‍ പൂര്‍ത്തീകരിക്കണം.
തലശേരി: പള്ളൂരില്‍ വീടിന്‌ തീപിച്ച്‌ വന്‍ നാശനഷ്‌ടം സംഭവിച്ചു. ലക്ഷങ്ങളുടെ നഷ്‌ടമാണ്‌ ഉണ്ടായത്‌.ഇരുനില വീടിന്റെ ഭൂരിഭാഗവും കത്തിനശിച്ചു. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും എം.എല്‍.എയും ചേര്‍ന്ന്‌ രക്ഷാപ്രവര്‍ത്തനത്തനം നടത്തി.പള്ളൂര്‍ പോലീസ്‌ സ്‌റ്റേഷന്‌ സമീപം ഹിഖുമ വിട്ടിനാണ്‌ തീപിടിച്ചത്‌. ഹനീഫയുടെ ഉടമസ്‌ഥതയിലുള്ള ഇരുനില വീടിന്റെ ഭൂരിഭാഗവും കത്തിനശിച്ചു. ലക്ഷക്കണക്കിന്‌ രൂപയുടെ നഷ്‌ടമുണ്ടായതായാണ്‌ പ്രാഥമിക വിവരം. ആളപായമില്ല.
ഇന്നലെ കാലത്ത്‌ 11 മണിയോടെയാണ്‌ തീപ്പിടുത്തം ഉണ്ടായത്‌. വീട്ടില്‍നിന്ന്‌ പുക ഉയരുന്നത്‌ ആദ്യം ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന്‌ നാട്ടുകാര്‍ ചേര്‍ന്ന്‌ തീ അണയ്‌ക്കാനുള്ള ശ്രമങ്ങള്‍ നടത്തി. വിവരമറിഞ്ഞ്‌ പള്ളൂര്‍ പോലീസ്‌ സ്‌റ്റേഷനിലെ എസ്‌.എച്ച്‌.ഒ. രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘവും ഫയര്‍ഫോഴ്‌സും സ്‌ഥലത്തെത്തിതീയണക്കാനുള്ള പ്രവര്‍ത്തനം തുടങ്ങി. തുടര്‍ന്ന്‌ മാഹിയില്‍നിന്ന്‌ രണ്ട്‌ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്‌ഥലത്തെത്തി തീയണച്ചു. സംഭവമറിഞ്ഞ്‌ എംഎല്‍എ അഡ്വ. ടി. അശോക്‌ കുമാറും സ്‌ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.ലാപ്‌ടോപ്പില്‍നിന്നുണ്ടായ ഷോര്‍ട്ട്‌ സര്‍ക്യൂട്ടാകാം തീപിടിത്തത്തിന്‌ കാരണമെന്ന്‌ സംശയമുണ്ടെങ്കിലും കാരണം സ്‌ഥിരീകരിച്ചിട്ടില്ല. ഡെപ്യൂട്ടി തഹസില്‍ദാര്‍ മനോജ്‌ വളവില്‍, പള്ളൂര്‍ വില്ലേജ്‌ ഓഫീസര്‍ മിനി, പന്തക്കല്‍ വില്ലേജ്‌ ഓഫീസര്‍ പ്രസന്ന എന്നിവരും സ്‌ഥലം സന്ദര്‍ശിച്ചു. നാശനഷ്‌ടത്തിന്റെ കൃത്യമായ കണക്ക്‌ ലഭ്യമായിട്ടില്ല.
പയ്യാവൂര്‍: പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത്‌ കേരളോത്സവം 2627 സംഘാടകസമിതി രൂപീകരിച്ചു.രചന മത്സരങ്ങള്‍ ഒക്‌ടോബര്‍ 29,30 തീയതികളില്‍ അത്‌ലറ്റിക്‌സ്‌, ഗെയിംസ്‌ മത്സരങ്ങള്‍ നവംബര്‍ 7,8 തീയതികളിലും കലാമത്സരങ്ങള്‍ നവംബര്‍15 ആം തിയതിയിലും നടത്താന്‍ തീരുമാനിച്ചു. സംഘാടകസമിതി ചെയര്‍മാനായി പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സിന്ധു ബെന്നി. ജനറല്‍ കണ്‍വീനര്‍ എസ്‌. സ്‌മിത സെക്രട്ടറി പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത്‌, വൈസ്‌ ചെയര്‍മാന്‍ പി.കെ ബാലകൃഷ്‌ണന്‍ എന്നിവരെയും തീരുമാനിച്ചു. യോഗത്തില്‍ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍ സൈമണ്‍, ആലിസ്‌ സുരേഷ്‌ മെമ്പര്‍മാരായ ടെന്‍സണ്‍ കണ്ടത്തിന്‍ കര, ജെയിംസ്‌ തുരുത്തേല്‍, വത്സല സാജു, പി.ആര്‍ സിനി, യൂത്ത്‌ ക്ലബ്‌ പ്രതിനിധി അന്‍സില്‍ വാഴപ്പള്ളി എന്നിവരും സംസാരിച്ചു. കലോത്സവം കോഡിനേറ്റര്‍ ആയി അന്‍സില്‍ വാഴപ്പള്ളിയെ യോഗം തീരുമാനിച്ചു.
കേരളത്തിന്റെ തനതായ വിത്തിനങ്ങള്‍ സംരക്ഷിച്ചും പരമ്പരാഗത കാര്‍ഷിക സംസ്‌കാരത്തിന്റെ മഹത്വം പുതുതലമുറയ്‌ക്ക് പകര്‍ന്നുനല്‍കിയും ശ്രദ്ധേയനായ പത്മശ്രീ ചെറുവയല്‍ രാമന്റെ വിയോഗത്തില്‍ ചെമ്പേരിനാടും  വൈഎംസിഎ ചെമ്പേരി യൂണിറ്റും ആദരാഞ്‌ജലിയര്‍പ്പിച്ചു.
ചെമ്പേരിയിലെ കാര്‍ഷിക മേഖലയ്‌ക്ക് പുത്തനുണര്‍വ്‌ പകരാനും കര്‍ഷകരുടെ ഉല്‍പ്പന്നങ്ങളും നാടന്‍ വിത്തിനങ്ങളും പരിചയപ്പെടുത്താനും കഴിഞ്ഞ വര്‍ഷം ചെമ്പേരി വൈ.എം.സി.എയുടെ ആഭിമുഖ്യത്തില്‍  സംഘടിപ്പിച്ച ഒറോത ഫെസ്‌റ്റ്  കാര്‍ഷികോത്സവത്തിന്റെ ഉദ്‌ഘാടകനും മുഖ്യാതിഥിയുമായി ചെറുവയല്‍ രാമന്‍ ചെമ്പേരിയിലെത്തിയത്‌ ഇന്നും ഏവരുടെയും ഹൃദയത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ഓര്‍മയാണ്‌.
വൈഎംസിഎ ഭാരവാഹികളുടെ ക്ഷണം സ്‌നേഹപൂര്‍വം സ്വീകരിച്ച്‌ ചെമ്പേരിയിലെത്തിയ അദ്ദേഹം കാര്‍ഷികോത്സവത്തിന്റെ വേദിയില്‍ പകര്‍ന്നു നല്‍കിയ സന്ദേശം യുവകര്‍ഷകര്‍ക്ക്‌ വലിയ പ്രചോദനമായിരുന്നു. പൂര്‍വികര്‍ കൈമാറിവന്ന കേരളത്തിന്റെ തനതായ വിത്തിനങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും താല്‍ക്കാലിക ലാഭം മാത്രം ലക്ഷ്യമിട്ട്‌ പരമ്പരാഗത വിത്തുകളെ ഉപേക്ഷിക്കുന്നതിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും അദ്ദേഹം തന്റെ വാക്കുകളിലൂടെ ഓര്‍മിപ്പിച്ചു. കാര്‍ഷിക പൈതൃകത്തിന്റെ സംരക്ഷണം ഭക്ഷ്യസുരക്ഷയ്‌ക്കും പരിസ്‌ഥിതിയുടെ നിലനില്‍പ്പിനും ഭാവിതലമുറയുടെ ആരോഗ്യത്തിനും എത്രമാത്രം അനിവാര്യമാണെന്ന അദ്ദേഹത്തിന്റെ സന്ദേശം ഇന്നും പ്രസക്‌തമാണ്‌. ചെമ്പേരിയുടെ മണ്ണിനെയും ഇവിടത്തെ ജനങ്ങളെയും ഹൃദയത്തോടുചേര്‍ത്ത ആ മഹാനായ വിത്തുസംരക്ഷകന്റെ പാദസ്‌പര്‍ശമേറ്റ ഈ നാട്‌ അദ്ദേഹത്തെ എന്നും സ്‌നേഹത്തോടെ ഓര്‍മിക്കും. കര്‍ഷകരുടെ ജീവിതത്തോടും പ്രകൃതിയോടും വിത്തുകളോടും ചേര്‍ന്നുനിന്ന അദ്ദേഹത്തിന്റെ ജീവിതം വരുംതലമുറകള്‍ക്ക്‌ എന്നുമൊരു വഴികാട്ടിയുമായിരിക്കും.
തോമസ്‌ അയ്ങ്കാനാല്‍
യപയ്യാവൂര്‍