
ന്യൂഡല്‍ഹി: ഒളിംപിക്സ് അത്ലറ്റിക്സില് ഇന്ത്യന്‍ ചരിത്രമെഴുതിയ നീരജ് ചോപ്രയ്ക്ക് ആറു കോടി രൂപ ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍. ടോക്കിയോ ഒളിംപിക്സില്‍ ജാവലിന്‍ ത്രോയില്‍ സുവര്ണശോഭയായ നീരജ് ചോപ്രയ്ക്ക് ഏറ്റവും ഉയര്‍ന്ന പ്രതിഫലം പ്രഖ്യാപിച്ചത് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറാണ്. ട്വിറ്ററിലുശടയാണ് അദേഹത്തിന്റെ പ്രഖ്യാപനം.
ഹരിയാനയിലെ പാനിപത്തില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ കാന്ദ്രയാണ് നീരജിന്റെ സ്വദേശം.
ऐतिहासिक! लठ गाड़ दिया छोरे..
शानदार प्रदर्शन के साथ विश्व के सर्वश्रेष्ठ प्रतियोगियों को पछाड़ते हुए भाला फेंक प्रतियोगिता में भारत को पहली बार स्वर्ण पदक जिताने के लिए @Neeraj_Chopra1 को ढेर सारी बधाई।
इस घड़ी का देश को लंबे समय से इंतजार था। पूरे देश को आप पर गर्व है। pic.twitter.com/muHhaPWZ0D— Manohar Lal (@mlkhattar) August 7, 2021
പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ 87.58 മീറ്റര്‍ ദൂരമെറിഞ്ഞാണ് നീരജ് ചോപ്ര സ്വര്‍ണമണിഞ്ഞത്.
ഒളിമ്പിക്സ് ഫൈനലില്‍ തന്റെ രണ്ടാമത്തെ ശ്രമത്തിലാണ് നീരജ് സ്വര്‍ണദൂരം കണ്ടെത്തിയത്. ആദ്യ ശ്രമത്തില്‍ 87.03 മീറ്ററും മൂന്നാം ശ്രമത്തില്‍ 76.79 മീറ്ററുമാണ് എറിഞ്ഞത്. നാലാമത്തെയും അഞ്ചാമത്തെയും ശ്രമങ്ങള്‍ ഫൗളായി. ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കുബ് വാദ്ലെക്ക് 86.67 മീറ്റര്‍ എറിഞ്ഞ് വെള്ളിയും വിറ്റെസ്ലാവ് വെസ്ലി വെങ്കലവും നേടി (85.44 മീറ്റര്‍).
ഒളിമ്പിക്സിന്റെ ചരിത്രത്തില്‍ ഒരു ഇന്ത്യക്കാരന് നേടുന്ന ആദ്യ മെഡലാണിത്. അഭിനവ് ബിന്ദ്രയ്ക്കുശേഷം വ്യക്തിഗത സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം ഹരിയാണക്കാരനായ സുബേദാര്‍ നീരജ് ചോപ്ര. ബെയ്ജിങ്ങിനുശേഷം ഇതാദ്യമായാണ് ഇന്ത്യ ഒളിമ്പിക്സില്‍ സ്വര്‍ണം നേടുന്നത്.






