
‘‘നിങ്ങള്‍ ഒരു ഹാരി പോട്ടര്‍ ഫാനാണോ ? ആരാണ് അല്ലാത്തത് അല്ലേ ?’’ ചോദ്യം നടി കല്യാണി പ്രിദര്ശന്റേതാണ്. തന്റെ കൈയില്‍ ഒരു വാച്ച് കെട്ടി അതിനെക്കുറിച്ചുള്ള ക്യാപ്ഷനും നല്‍കിയാണ് കല്യാണി ഈ ചോദ്യം ആരാധകരോട് ചോദിച്ചിരിക്കുന്നത്. ‘‘വൺപ്ലസ് ഹാരി പോട്ടർ ലിമിറ്റഡ് എഡിഷൻ വാച്ച് മാന്ത്രികമാണെന്ന് ഞാൻ കരുതുന്നു, നിങ്ങൾക്കും അങ്ങനെയാകുമെന്ന് എനിക്ക് ഉറപ്പുണ്ട്! ചെന്നൈയിൽ, പോണ്ടി ബസാർ, വിആർ മാൾ, ഫീനിക്സ് മാർക്കറ്റ് സിറ്റി വൺപ്ലസ് എക്സ്പീരിയൻസ് സ്റ്റോറുകൾ എന്നിവിടങ്ങളിൽ നിന്ന് മാത്രമേ ഇത്തരത്തിലുള്ള ഒരു വാച്ച് വാങ്ങാൻ കഴിയൂ. നിങ്ങൾ അവിടെയാണെങ്കില്‍ ആവേശകരമായ ഈ നിധി വേട്ട നടത്താന്‍ മറക്കരുത്. #SmartEverywear @oneplus_india’’ ഇങ്ങനെ പോകുന്നു കല്യാണിയുടെ ഇന്‍സ്റ്റ പോസ്റ്റ്. പേയ്ഡ് പാര്‍ട്നര്‍ഷിപ്പ് ആണെന്ന് കല്യാണി ഇന്‍സ്റ്റയില്‍ കൊടുത്തിട്ടുമുണ്ട്. ട്രെന്‍ഡിയായ ഈ വാച്ച് കണ്ടിട്ട് ഒരുപാട് പേര് വാങ്ങാന്‍ ആഗ്രഹിക്കുന്നു എന്ന് കമന്റും ചെയ്തിട്ടുണ്ട്.
പേയ്ഡ് പാര്‍ട്നര്‍ഷിപ്പിലൂടെ ഇതിനു മുമ്പും ട്രെന്‍ഡി ആക്സസറീസ്, ഔട്ട്ഫിറ്റുകള് കല്യാണി ഇന്‍സ്റ്റയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. പ്രിയദര്‍ശന്റെയും ലിസിയുടെയും മകളായ കല്യാണി പ്രിയര്‍ദര്‍ശന്‍, ചുരുങ്ങിയ കാലം കൊണ്ട് മലയാളി സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ അഭിനേത്രിയാണ്.
കല്യാണിയുടെതായി പുതിയ റിലീസിന് തമിഴിലും മലയാളത്തിലും ഒരുപാട് സിനിമകള്‍ ഒരുങ്ങുന്നുണ്ട്.






