
ലക്നൗ: രാജ്യത്തുടനീളമുളമുളള ലൈംഗികാതിക്രമങ്ങള്‍ക്കും അശ്ലീലസാഹിത്യം പ്രചരിപ്പിക്കുന്നതിനുമെതിരെ സെന്‍ട്രന്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സി.ബി.ഐ) കര്‍ശന നടപടി സ്വീകരിക്കുമ്പോഴും, ദേശീയ റിട്ടോര്ട്ടുകള് പ്രകാരം കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ ഉത്തര്‍പ്രദേശാണ് മുന്നില്‍. ലൈംഗികാക്രമത്തിനും കുട്ടികളുടെ അശ്ലീലസാഹിത്യം പ്രചരിപ്പിക്കുന്നതിനുമെതിരെ 14 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 77 സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ 10 പേരെ സി.ബി.ഐ ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. യുപിയിലെ വിവിധ ജില്ലകളിലായി 11 സ്ഥലങ്ങളിലും റെയ്ഡ് നടത്തി.
ഈ വര്‍ഷം സെപ്തംബറിര്‍ പുറത്തുവിട്ട എന്‍സിആര്‍ബി കണക്കുകള്‍ പ്രകാരം രാജ്യത്തെ 28 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 47,221 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. 2020 ലെ കണക്കുകള്‍ പ്രകാരം യൂപിയില്‍ 6,898 പോക്സോ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. 5,687 പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത മഹാരാഷ്ട്രയാണ് യുപിക്ക് തൊട്ടുപിന്നിലുളളത്. തമിഴ്നാട് 3,090 കേസുകളും പശ്ചിമബംഗാളില്‍ 2,657 കേസുകളുമുണ്ട്. യുപിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 6,898 കേസുകളില്‍ 2,630 കേസുകളും കുട്ടികള്‍ക്ക് നേരെയുളള പ്രകൃതിവിരുദ്ധ പീഡനത്തിനും ലൈംഗികാതിക്രമണത്തിനും പോക്സോ നിയമത്തിലെ സെക്ഷന്‍ 4,6 എന്നിവയുമായി ബന്ധപ്പെട്ടതാണെന്ന് രാജ്യവ്യാപകമായ ഡാറ്റ വെളിപ്പെടുത്തി.
യുപിയിലെ മൊത്തം കേസുകളില്‍, ഏകദേശം 3,881 പെണ്‍കുട്ടികളും 16 ആണ്‍കുട്ടികളും ഉള്‍പ്പെടുന്നു. എന്നാല്‍ കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ ദേശീയ നിരക്കിനെ അപേക്ഷിച്ച് (ലക്ഷത്തിന് 10.6) യുപിയില്‍ കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ നിരക്ക് (ലക്ഷത്തിന് 8.1) വളരെ കുറവാണെന്ന് യു.പി പോലീസ് എഡിജി പ്രകാശ് കുമാര്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു. രാജ്യത്തെ കേന്ദ്രഭരണ പ്രദേശങ്ങളേയും മറ്റ് സംസ്ഥാനങ്ങളേയും അപേക്ഷിച്ച് ഉത്തര്‍പ്രദേശ് 24-ാം സ്ഥാനമാണ്. അടുത്തകാലങ്ങളില്‍ സംസ്ഥാനത്ത് കുട്ടകള്ക്കു നേരെയുളള അതിക്രമങ്ങളില്‍ കുറവുണ്ടായിട്ടുണ്ടെന്നും പ്രശാന്ത് കുമാര്‍ പറഞ്ഞു.
അതേസമയം ഉത്തര്‍പ്രദേശില്‍ ലോക്ഡൗണ്‍ കാലത്ത് ഓണ്‍ലൈനിലൂടെ അശ്ലീല വീഡിയോകള്‍ പ്രചരിക്കുന്നത് വര്‍ധിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ക്ലാസുകള്‍ സുരക്ഷിതമല്ല. കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും ലക്നൗവില്‍ നിന്നുളള ബാലാവകാശ പ്രവര്ത്തകന് ഉമേഷ് ഗുപ്ത പറഞ്ഞു.






