
ആദ്യ സിനിമ മുതല്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് നൂറിന് ഷെരീഫ്. അടുത്ത സുഹൃത്തായ ഫഹിം സഫറിനെയാണ് നൂറിന് ജീവിതപങ്കാളിയാക്കിയത്. അടുത്തിടെയായിരുന്നു ഇവരുടെ വിവാഹം. മുഴുവന്‍ സമയം ഒന്നിച്ചാണ് എന്നതാണ് വിവാഹശേഷമുള്ള ജീവിതത്തിലെ വലിയ പ്രത്യേകതയെന്ന് നൂറിന് പറഞ്ഞിരുന്നു.
സന്തോഷവാർത്തയാക്കായി കാത്തിരിക്കൂ എന്ന ക്യാപ്ഷനോടെ ഇരുവരും പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തത്. വരും ദിവസങ്ങളിൽ ഒരു സന്തോഷ വാർത്ത കേൾക്കാനാകും എന്ന സൂചനയാണ് താരം പങ്കുവെച്ചത്.
ഇക്കഴിഞ്ഞ ജൂലൈയിൽ വിവാഹിതരായ നൂറിൻ ഷെരീഫും ഫാഹിമും അന്നുമുതൽ ഇരുവരുടെയും ജീവിതത്തിലെ നിമിഷങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കിട്ടിരുന്നു. ഹണിമൂൺ ആഘോഷിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലാകുകയും ചെയ്തിരുന്നു.






