
തന്റെ പേരില്‍ തെറ്റായ പ്രചരണം നടത്തുന്ന ഫാന്‍ ക്ലബ്ബുകള്‍ക്കെതിരെ നടി പരിണീതി ചോപ്ര. മറ്റ് താരങ്ങളെ പ്രശംസിച്ചു എന്ന രീതിയിലുളളതാണ് പോസ്റ്റ്. താന്‍ പറഞ്ഞിട്ടില്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്നും പരിണീതി ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ കുറിച്ചു.
എന്റെ പേര് ഉപയോഗിച്ച് ഫാന്‍ ക്ലബ്ബുകള്‍ അവരുടെ കലാകാരന്മാര്ക്ക് അനുകൂലമായി പ്രചരണം നടത്തുന്നതായി ഞാന്‍ കണ്ടു. ഇവ വ്യാജമാണ്. ഞാന്‍ ആരെയും അഭിനന്ദിച്ചുകൊണ്ടോ ആശംസകള്‍ നേര്ന്നുകൊണ്ടോ അഭിമുഖങ്ങളില്‍ സംസാരിച്ചിട്ടില്ല. ഞാന്‍ നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്. നിങ്ങളെ റിപ്പോര്‍ട്ടുചെയ്യും കുടാതെ ആദ്യം നിങ്ങള്‍ വസ്തുതകള്‍ പരിശോധിക്കണം, ഗൂഗിളില്‍ തിരയുന്നത് ആരെയും വേദനിപ്പിക്കുന്നില്ല-പരിനീതി കുറിച്ചു.






