
ക്രിസ്തുമസിനെ വരവേറ്റ് നടി ജ്യോതി കൃഷ്ണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു. ക്രിസ്തുമസ് ട്രീയും പലനിറത്തിലുളള െലെറ്റുമെല്ലാം ജ്യോതി പങ്കിട്ട ചിത്രങ്ങളില്‍ കാണാം. ''Sparkle and shine-it's Christmastime '' എന്ന ക്യാപ്ഷണേനാടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
'ബോംബെ മാര്‍ച്ച് 12' എന്ന മമ്മൂട്ടി ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് ജ്യോതി കൃഷ്ണ. ലാസ്റ്റ് ബെഞ്ച് എന്ന സിനിമയിലാണ് ജ്യോതി ആദ്യമായി നായികയായത്. പിന്നീട് 'ഗോഡ് ഫോര്‍ സെയില്‍', 'ഇത് പാതിരാമണല്‍' തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു ജ്യോതി.
'ലിസമ്മയുടെ വീട് ', 'അവിചാരിത' തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ദുല്‍ഖറിന്റെ നായികയായി 'ഞാന്‍' എന്ന സിനിമയില്‍ അഭിനയിച്ച ശേഷം കൂടുതല്‍ പ്രേക്ഷക ശ്രദ്ധനേടിയെടുക്കാന്‍ താരത്തിന് കഴിഞ്ഞു. അതുപോലെ ദിലീപിന്റെ നായികയായി 'ലൈഫ് ഓഫ് ജോസൂട്ടി' എന്ന ചിത്രത്തിലും ജ്യോതി നായികയായി തിളങ്ങിയിരുന്നു.
ആ സിനിമയ്ക്ക് ശേഷം ജ്യോതിയെ സിനിമകളില്‍ അധികം കണ്ടില്ല. 2017-ല്‍ വിവാഹിതയാവുകയും ചെയ്തു. അത് കഴിഞ്ഞ് മഞ്ജു വാര്യരുടെ 'ആമി'എന്ന സിനിമയില്‍ ജ്യോതി അഭിനയിച്ചിരുന്നു. അതാണ് ജ്യോതിയുടെ അവസാന സിനിമ. നടി രാധികയുടെ സഹോദരനെയാണ് ജ്യോതി വിവാഹം ചെയ്തത്. ഒരു മകനും താരത്തിനുണ്ട്. ഭര്‍ത്താവിന് ഒപ്പം ദുബായിലാണ് ജ്യോതി കൃഷ്ണ താമസിക്കുന്നത്.






