
ആടുജീവിതം സിനിമയെയും അണിയറപ്രവര്ത്തകശരയും അഭിനന്ദിച്ച് നടി ജ്യോതികൃഷ്ണ. നോവല്‍ വായിച്ചു തീര്‍ന്നപ്പോള്‍ തനിക്ക് ഉണ്ടയ അതേ വിങ്ങലാണ് സിനിമ കഴിഞ്ഞപ്പോഴും തനിക്ക് അനുഭവപ്പെട്ടതെന്നും പൃഥ്വിരാജ് ഇതില്‍ കൂടുതല്‍ ഒന്നും തന്നെ ആ കഥാപാത്രത്തിനായി ചെയ്യാനില്ലെന്നും ജ്യോതികൃഷ്ണ പറയുന്നു.
ആടുജീവിതം കണ്ടു . പ്രത്യേകിച്ച് ഞാനായിട്ട് എന്തെങ്കിലും ഇനി എഴുതേണ്ട കാര്യം ഉണ്ട് എന്ന് തോന്നുന്നില്ല . ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ പറഞ്ഞു കഴിഞ്ഞല്ലോ . പക്ഷെ എഴുതാതെ വയ്യ . പന്ത്രണ്ടു വര്ഷങ്ങള്ക് മുന്‍പ് ആണ് ആടുജീവിതം വായിക്കുന്നത് .
വായനയോട് ഒട്ടുംതന്നെ പ്രിയമില്ലാത്ത ഞാന്‍ ഒരു ദിവസം കൊണ്ടാണ് ആ പുസ്തകം തീര്‍ത്തത് . വെളുപ്പിന് രണ്ടരമണിയോടെ ആ പുസ്തകം വായിച്ചു അടച്ചപ്പോള്‍ നെഞ്ചില്‍ വല്ലാത്ത വിങ്ങലായിരുന്നു . ഇന്ന് അതെ വിങ്ങലോടെ ആണ് രണ്ടരമണിക് തിയേറ്ററില്‍ നിന്ന് ഇറങ്ങിയത് .
രാജുവേട്ടാ നിങ്ങള്‍ പറഞ്ഞത് ശരിയാണ് ഇതില്‍ കൂടുതലൊന്നും നിങ്ങള്ക് ഇനി ചെയ്യാനില്ല . ഇനി മലയാളി അഹങ്കാരത്തോടെ തന്നെ പറയും ഞങ്ങളുടെ രാജുവേട്ടന് എന്ന്. പൃഥ്വിരാജ് എന്ന വ്യക്തിയെ ഞങ്ങള്‍ കണ്ടില്ല . നജീബ് മാത്രം . ഹക്കിം ആയ ഗോകുല്‍ ഞെട്ടിച്ചു കളഞ്ഞു.
ബ്ലെസ്സി സര് താങ്ക്യൂ . അങ്ങയുടെ പതിനാറു വര്ഷങ്ങള്ക് . രെഞ്ജിത്തെട്ടാ നിങ്ങള്‍ വീണ്ടും വീണ്ടും അതിശയിപ്പിക്കാന്‍ . എല്ലാം എല്ലാം ഗംഭീരമായി എന്ന് പറയുമ്പോളും മനസ്സില്‍ ഒരു വേദന. ഇതെല്ലം ഒരു മനുഷ്യന് അനുഭവിച്ചതാണല്ലോ . ദൈവത്തിന്റെ കൈകള്‍ക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന നാം അറിയാത്ത എത്രയോ നജീബുമാര്‍ ഇന്നുമുണ്ട് . അവര്‍ക്കായി പ്രാര്‍ത്ഥന -ജ്യോതികൃഷ്ണ കുറിച്ചു.






