
ഓണം കഴിഞ്ഞെങ്കിലും, ഓണാഘോഷ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കുന്നത് സെലിബ്രിറ്റികൾ തുടരുകയാണ്. കല്യാണി പ്രിയദർശനാണ് ഇക്കൂട്ടത്തിലെ പുതിയ താരം. ഓണക്കോടി ധരിച്ചുള്ള ചിത്രങ്ങളാണ് കല്യാണി ഷെയർ ചെയ്തത്.
ഓണം കഴിഞ്ഞെന്ന് അറിയാം. എങ്കിലും, ഈ വർഷത്തെ ഓണക്കോടി ഉടുത്തുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുന്നുവെന്നാണ് കല്യാണി എഴുതിയിരിക്കുന്നത്. ഓണക്കോടി ഉടുത്ത് ചിരിച്ചു കൊണ്ടുള്ള കല്യാണിയുടെ ചിത്രങ്ങൾ ആരാധക കമന്റുകളും ഏറെയാണ്.






