
സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ് രേണു സുധി. അന്തരിച്ച മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു. സുധിയുടെ മരണശേഷം സമൂഹമാധ്യമങ്ങളിലും ആല്‍ബങ്ങളിലുമൊക്കെ രേണു സജീവമാകാന്‍ തുടങ്ങി. നിരവധി വിമര്‍ശനങ്ങളും സൈബര്‍ അറ്റാക്കും രേണുവിന് നേരിടേണ്ടി വന്നിട്ടുണ്ട്.
കൊല്ലം സുധിയുടെ മകന് കിച്ചുവുമായുളള വിവാദങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഇതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ രേണുവിന് നേരിടേണ്ടി വന്നത്. അടുത്തിടെയാണ് രേണു സുധി ഇന്‍സ്റ്റഗ്രാമില്‍ സബ്സ്ക്രിപ്ഷന് ആരംഭിച്ചത്. ഇതും വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. എന്നാല്‍ വിവാദങ്ങളെയെല്ലാം അവഗണിച്ചു കൊണ്ട് രേണു സുധി മുന്നോട്ട് പോവുകയാണ്.
ഇപ്പോള്‍ രേണു പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. തന്റെ ആദ്യകാല ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് രേണു പങ്കുവെച്ചിരിക്കുന്നത്. എന്റെ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ച ഫോട്ടോസ് എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം രേണു കുറിച്ചത്.
ഡോക്ടര്‍ മനു ഗോപിനാഥനൊപ്പമുളള ചിത്രങ്ങള്‍ അന്ന് വന്‍ചര്‍ച്ചയായിരുന്നു. നവവധുവായി രേണുവിനെ കണ്ടതോടെ ഇവര്‍ വിവാഹിതരായോ , ഇതെപ്പോഴായിരുന്നു, ഇത്ര പെട്ടെന്ന് മറ്റൊരു വിവാഹം തുടങ്ങി ചോദ്യങ്ങളേറെയായിരുന്നു . ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെയായിരുന്നു അശതാരു ഫോട്ടോ ഷൂട്ടാണെന്ന് വിശദീകരിച്ച് രേണുവും ഡോക്ടറും എത്തിയത്.
രേണു സുധി, താങ്കളോടൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചതില്‍ എനിക്കും ഒരുപാട് സന്തോഷം. ഒരുപാട് ഉയരങ്ങള്‍ കീഴടക്കുന്നത് കാണുമ്പോള്‍ താങ്കളുടെ കഷ്ടപ്പാടിനും ജോലിയോടുള്ള ആത്മാര്‍ത്ഥതക്കും ഈശ്വരന് തരുന്ന സൗഭാഗ്യമായാണ് ഞാന്‍ അതിനെ നോക്കി കാണുന്നത്. ഇനിയും ഒരുപാട് ഉയരങ്ങള്‍ കീഴടക്കാന്‍ താങ്കള്‍ക്ക് സാധിക്കട്ടെ എന്നായിരുന്നു പോസ്റ്റിന് താഴെയായി ഡോക്ടര്‍ കമന്റ് ചെയ്തത്. അടുത്ത വര്‍ക്ക് നോക്കിക്കോളൂ എന്നായിരുന്നു രേണുവിന്റെ മറുപടി.






