
കോഴിക്കോട്: ഡിജിറ്റല്‍ ഗാഡ്‌ജറ്റ്‌സ്, ഹോം കിച്ചണ്‍ അപ്ലയന്‍സസ് മേഖലയില്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ സെയില്‍സ് സര്‍വീസ് നെറ്റ്‌വര്‍ക്കായ മൈജിക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 5,500 കോടി രൂപയുടെ റെക്കോര്‍ഡ് വിറ്റുവരവ്.
ലക്ഷ്യമിട്ടതിനേക്കാള്‍ 500 കോടിയുടെ വര്‍ധനവുണ്ടായതായി മൈജി ഇന്ത്യ ൈപ്രവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ എ.കെ. ഷാജി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2026-27 സാമ്പത്തിക വര്‍ഷത്തില്‍ സംസ്‌ഥാനത്ത് 7500 കോടി രൂപയുടെ വിറ്റുവരവാണു ലക്ഷ്യം. പുതിയ തൊഴില്‍ അവസരങ്ങള്‍ ഒരുക്കി ജീവനക്കാരുടെ എണ്ണം 10,000 ആയി ഉയര്‍ത്താനും ലക്ഷ്യമിടുന്നു. കഴിഞ്ഞ ഓണവിപണിയില്‍ മാത്രം 1,600 കോടി വിറ്റുവരവ് നേടാന്‍ മൈജിക്ക് കഴിഞ്ഞിട്ടുണ്ട്.
ഈ സാമ്പത്തിക വര്‍ഷത്തില്‍ 40 മുതല്‍ 50 വരെ ഷോറൂമുകള്‍ തുറക്കാന്‍ ലക്ഷ്യമിടുന്നു. എല്ലാ ജില്ലകളിലും വലിയ കളക്ഷനും ലൈവ് എക്‌സ്‌പീരിയന്‍സുമായി എത്തുന്ന എപിക് ഷോറൂമുകളും ഇതില്‍ ഉള്‍പ്പെടും.
കേരളത്തിനും കര്‍ണാടകത്തിനും തമിഴ്‌നാടിനും പുറമെ ഇന്ത്യയിലെ ഇതര സംസ്‌ഥാനങ്ങളിലേക്കും ബിസിനസ് വ്യാപിപ്പിക്കും. സമീപ ഭാവിയില്‍ ജി.സി.സി. രാജ്യങ്ങളിലേക്കും മൈജിയെത്തും. കുടുംബവുമൊത്തു മികച്ച ഗാഡ്‌ജറ്റുകളും സ്‌മാര്‍ട്ട് ഫോണുകളും വാങ്ങാന്‍ സൗകര്യപ്രദമായ ഷോറൂം എന്ന നിലയ്‌ക്ക് 2006ല്‍ 3ജി മൊബൈല്‍ വേള്‍ഡെന്ന പേരില്‍ കോഴിക്കോട്ട് 200 ചതുരശ്ര അടിയില്‍ പ്രവര്‍ത്തനം ആരംഭിച്ച സംരംഭമാണ് ഇന്ന് 150ലധികം മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളുമായി മുന്നേറുന്നത്. കേരളത്തിലെ 150ലധികം ഷോറൂമുകളിലു മൈജി കെയര്‍ സര്‍വീസ് സെന്ററുകളുള്ളത് ഉപഭോക്‌താക്കള്‍ക്ക് മികച്ച സര്‍വീസ് ഉറപ്പാക്കുന്നു.
മൈജി സ്വന്തം ബ്രാന്‍ഡില്‍ നിലവിലുള്ള ഉല്‍പന്നങ്ങള്‍ക്കു പുറമെ അടുത്ത ഓണത്തിനുമുമ്പായി മറ്റ് കാറ്റഗറിയിലുള്ളവയും അവതരിപ്പിക്കും.
മികച്ച ഉപഭോക്‌തൃ സേവനത്തോടെ ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് ഹോം അപ്ലയന്‍സസ് റീട്ടെയില്‍ ചെയിനാവുക എന്നതാണ് മൈജിയുടെ ലക്ഷ്യമെന്നും എ.കെ. ഷാജി വ്യക്‌തമാക്കി.






