
ബിഗ് ബോസ് ഷോയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ വ്യക്തിയാണ് ഡോ.റോബിന് രാധാകൃഷ്ണന്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കുണ്ടറയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്നു റോബിന് രാധാകൃഷ്ണന്. ഇപ്പോഴിതാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ റോബിന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
3.90 ശതമാനം അതായത് 2021 വോട്ടുകള്‍ ആയിരുന്നു 2021ല്‍ എന്‍ഡിഎ നേടിയത്. ഇത്തവണ വോട്ടിംഗ് ശതമാനം 12 ശതമാനമായി വര്‍ദ്ധിച്ചിട്ടുണ്ട്. 18996 വോട്ടുകളാണ് റോബിന് രാധാകൃഷ്ണന് ലഭിച്ചിരിക്കുന്നത്. ' എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദി' ,എന്നാണ് റോബിന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
കോണ്‍ഗ്രസിന്റെ പിസി വിഷ്ണുനാഥ് ആണ് കുണ്ടറയില്‍ വിജയിച്ചത്. എസ് എല്‍ സജികുമാര്‍ ആയിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.






