
പ്രശസ്ത സിനിമാ നിര്‍മാതാവ് ആര് ബി ചൗധരിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നടി തൃഷ കൃഷ്ണന്.അദ്ദേഹത്തിന്റെ വിയോഗം ചലച്ചിത്ര മേഖലയ്ക്ക് നികത്താനാവാത്ത നഷ്ടമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘വളരെയധികം വേദനിപ്പിക്കുന്ന വാര്‍ത്തയാണിത്. ഞാന്‍ ഇടപെട്ടിട്ടുളളതില്‍ വെച്ച് ഏറ്റവും മാന്യനായ വ്യക്തികളില്‍ ഒരാള്‍ക്ക് നിത്യശാന്തി നേരുന്നു. നടന് ജീവയ്ക്കും കുടുംബത്തിനും എന്റെ അനുശോചനം അറിയിക്കുന്നു’ തൃഷ കുറിച്ചു.
ചൊവ്വാഴ്ച ഉദയ്പൂരിന് സമീപം ബിയാവര്‍ പാലി പിണ്ട്വാര റോഡില്‍ വെച്ചുണ്ടായ അപകടത്തിലാണ് ആര് ബി ചൗധരി മരിച്ചത്. അദ്ദേഹം സഞ്ചരിച്ചിരുന്ന എസ്യുവി നിയന്ത്രണം വിട്ട് റോഡ് ഡിവൈഡറില്‍ ഇടിച്ചു കയറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
അദ്ദേഹത്തിന്റെ മകനും നടനുമായ ജീവയെ വിജയ് അടക്കമുള്ള പ്രമുഖ താരങ്ങള്‍ നേരിട്ടെത്തി ആശ്വസിപ്പിച്ചിരുന്നു. മമ്മൂട്ടി, സൂര്യ, ധനുഷ്, വിക്രം തുടങ്ങിയ വന്‍ താരനിര തന്നെ ചൗധരിക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ ചെന്നൈയിലെ വസതിയില്‍ എത്തിയിരുന്നു.