
നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ വിജയ് യും നടി തൃഷ കൃഷ്ണനും തമ്മില്‍ പ്രണയത്തിലാണെന്നുളള വാര്‍ത്ത കഴിഞ്ഞ കുറച്ച് നാളുകളായി ശക്തമായിരിക്കുകയാണ്. തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയ് യുടെ പാര്‍ട്ടി ടിവികെ വലിയ വിജയമാണ് നേടിയത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ തൃഷ വിജയ് യുടെ വീട്ടിലെത്തിയതും ശ്രദ്ധ നേടിയിരുന്നു. ഞായറാഴ്ച ചെന്നൈയില്‍ നടന്ന വിജയ് യുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ തൃഷ എത്തിയതും വലിയ രീതിയില്‍ ചര്‍ച്ചയാവുകയാണ്.
ഇതിനിടെ തൃഷയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഗായിക സുചിത്ര. തൃഷയെ തനിക്ക് ഒട്ടും ഇഷ്ടമല്ലെന്നും വിജയിയിയുടെ ജീവിതത്തിലെ ഇത്തിള്‍കണ്ണിയാണ് തൃഷയെന്നാണ് സുചിത്ര പറഞ്ഞത്. ഒരു അഭിമുധത്തിലായിരുന്നു സുചിത്രയുടെ പ്രതികരണം.
'എനിക്ക് തൃഷയെ ഒട്ടും ഇഷ്ടമല്ല. ഇത് ഞാന്‍ വളരെ വസ്തുനിഷ്ഠമായി പറയുന്നതാണ്. വിജയ്യെ എനിക്ക് വലിയ കാര്യമാണ്. അതുകൊണ്ട് തന്നെ കാര്യങ്ങള്‍ തുറന്നുപറയാന്‍ എനിക്ക് മടിയില്ല. വിജയ് ബന്ധുക്കളില്‍ നിന്നും ഭാര്യയില്‍ നിന്നും അകന്നാണ് കഴിയുന്നത്. ഇങ്ങനെ ഒറ്റപ്പെടുന്ന വിജയിച്ച വ്യക്തികളുടെ ജീവിതത്തിലേക്ക് ഇത്തിള്‍ക്കണ്ണികള്‍ കടന്നുകൂടും. എന്നാല്‍ വിജയ് ഇതുവരെ ആത്മപരിശോധനയ്ക്ക് മുതിര്‍ന്നിട്ടില്ല'' എന്നാണ് സുചിത്ര പറഞ്ഞത്.
''രാഷ്ട്രീയത്തിന്റെ ആഴക്കടലുകളില്‍ വിജയിയെ നയിക്കാന്‍ പിതാവിന് മാത്രമേ സാധിക്കൂ. പിതാവിന്റെ പിന്തുണയില്ലെങ്കില്‍ രാഷ്ട്രീയത്തില്‍ വിജയിക്ക് കാര്യമായൊന്നും നേടാനാവില്ല.' എന്നും സുചിത്ര പറഞ്ഞു.






