
തെന്നിന്ത്യയിലെ ക്യൂട്ട് കപ്പിള്‍ ആണ് നയന്‍താരയും വിഘ്നേഷ് ശിവനും. സമൂഹമാധ്യമങ്ങളില്‍ സജീവമായ ഈ താരദമ്പതികള്‍ തങ്ങളുടെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോള്‍ മാതൃദിനത്തില്‍ നയന്‍താരയെ കുറിച്ച് വിക്കി പങ്കുവച്ച കുറിപ്പും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 'നമ്മുടെ കുഞ്ഞുങ്ങളുടെ ഓരോ പുഞ്ചിരിക്കും പിന്നില്‍ പകലും രാത്രിയും നിശബ്ദമായി പ്രയത്നിക്കുന്ന നിന്റെ സ്നേഹമുണ്ട്. നിന്നിലെ ഏറ്റവും മനോഹരമായ കാര്യം നീ എത്രത്തോളം കഠിനാധ്വാനം ചെയ്യുന്നു എന്നത് മാത്രമല്ല... മറിച്ച് നമ്മുടെ മക്കള്‍ നിന്റെ ലോകത്തിന്റെ കേന്ദ്രമാണെന്ന് അവരെ തോന്നിപ്പിക്കുന്ന രീതിയാണ്. അത്തരം സ്നേഹം വളരെ അപൂര്‍വ്വവും അത്രമേല്‍ ആഴമേറിയതുമാണ്. എല്ലാ പ്രതിസന്ധികളിലും നീ നമ്മുടെ മക്കളെ സ്നേഹിക്കുന്ന രീതി എനിക്ക് ഒരുപാട് ഇഷ്ടമാണ്'', എന്നാണ് വിഘ്നേഷ് ശിവന് കുറിച്ചത്.
2022 ജൂണ്‍ 9-നാണ് നയന്‍താരയും വിഘ്നേഷ് ശിവനും തമ്മിലുളള വിവാഹം നടന്നത്. ഒക്ടോബറില്‍ ഇരുവര്‍ക്കും വാടകഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുട്ടികള്‍ ജനിച്ചു. ഉയിര്, ഉലകം എന്നിങ്ങനെയാണ് മക്കളുടെ പേര്.






