ലണ്ടന്‍: സ്റ്റാര്‍ വാര്‍സ് താരം മൈക്കിള്‍ പെന്നിങ്ടണ്‍(82) അന്തരിച്ചു. 'സ്റ്റാര്‍ വാര്‍സ്: എപ്പിസോഡ് വിഐ: റിട്ടേണ്‍ ഓഫ് ദ് ജെഡി' എന്ന ചിത്രത്തിലെ ഡെത്ത് സ്റ്റാര്‍ കമാന്‍ഡര്‍ മോഫ് ജെര്ജെറോഡ് എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. നാടകനടനെന്ന നിലയിലും പ്രശസ്തനായിരുന്നു.
റോയല്‍ ഷേക്സ്പിയര് കമ്പനിയുടെ ഓണററി അസോസിയേറ്റ് ആര്‍ട്ടിസ്റ്റ് പദവിയും അലങ്കരിച്ചിട്ടുണ്ട്.
1943 ജൂണ്‍ 7ന് ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിലാണു ജനനം. 1965ല്‍ ബിബിസി മിനിസീരീസായ 'ദി വാര് ഓഫ് ദ് റോസസ്' എന്ന ചിത്രത്തില്‍ സഹവേഷം ചെയ്തുകൊണ്ടാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. 70ല്‍ അധികം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. മെറില്‍ സ്ട്രീപ്പിനൊപ്പം 'ദ് അയണ്‍ ലേഡി' എന്ന ചിത്രത്തില്‍ അഭിനയിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് മെറില്‍ സ്ട്രീപ്പ് തന്റെ മൂന്നാമത്തെ ഓസ്കാര്‍ പുരസ്കാരം നേടിയിരുന്നു.



