മോസ്കോ: യുൈക്രനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച വിശദാംശങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സമയമായില്ലെന്നു റഷ്യ. യുദ്ധം ഉടന്‍ അവസാനിക്കുമെന്നു പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഹ്രസ്വമായ വെടിനിര്‍ത്തലിനുശേഷം വീണ്ടും ആക്രമണങ്ങള്‍ ആരംഭിച്ചു.
സമാധാനശ്രമങ്ങള്‍ക്കു പുരോഗതിയുണ്ടെങ്കിലും ഒരു കരാര്‍ സാധ്യത സംബന്ധിച്ച വിശദാംശങ്ങള്‍ ഉരുത്തിരിഞ്ഞിട്ടില്ലെന്ന് ക്രെംലിന് വക്താവ് ദ്മിത്രി പെസ്കോവ് പറഞ്ഞു. യുദ്ധാവസാനം അടുത്തെന്നാണ് സമാധാനശ്രമങ്ങളുടെ പുരോഗതി സൂചിപ്പിക്കുന്നത്. എന്നാല്‍, വിശദാംശങ്ങളെക്കുറിച്ച് സംസാരിക്കാന്‍ സമയമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധം ഉടന്‍ അവസാനിക്കുമെന്നു പ്രഖ്യാപിച്ചതിനൊപ്പം, യുൈക്രന് പാശ്ചാത്യരാജ്യങ്ങള്‍ സൈനികസഹായം നല്‍കുന്നതിനെ പുടിന് വിമര്‍ശിച്ചിരുന്നു.



