ലണ്ടന്‍: യു.കെയിലെ ലേബര്‍ പാര്‍ട്ടി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി വീണ്ടും മന്ത്രിസഭാംഗത്തിന്റെ രാജി. ഹെല്‍ത്ത് ഇന്നൊവേഷന് ആന്‍ഡ് സേഫ്റ്റി മന്ത്രി സുബീര്‍ അഹമ്മദാണ് രാജിവച്ചത്. ഇതോടെ പ്രധാനമന്ത്രി കെയ്ര് സ്റ്റാര്‍മര്‍ നേതൃത്വം നല്കുന്ന സര്‍ക്കാരില്‍നിന്നു രാജിവച്ചൊഴിഞ്ഞ മന്ത്രിമാരുടെ എണ്ണം നാലായി. ഇന്നലെമാത്രം രണ്ടുമന്ത്രിമാര്‍ രാജിവച്ചു. സ്റ്റാര്‍മര്‍ക്കെതിരേ രൂക്ഷവിമര്‍ശനമുയര്‍ത്തിയാണ് സുബീര്‍ അഹമ്മദ് മന്ത്രിസഭയില്‍നിന്നു പടിയിറങ്ങിയത്.
മൂല്യാധിഷ്ഠിത നേതൃത്വത്തിന്റെ അഭാവം ലേബര്‍ പാര്‍ട്ടിയില്‍ നിഴലിക്കുന്നുണ്ടെന്നും അത്യധികമായ ഹൃദയവ്യഥയോടെയാണു രാജിയെന്നും അഹമ്മദ് പറഞ്ഞു. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അക്രമങ്ങള്‍ തടയാനുള്ള വകുപ്പിന്റെ മന്ത്രി അലക്സ് ഡേവിസാണ് ഇന്നലെ രാജിവച്ച മറ്റൊരു മന്ത്രി. നാലുമന്ത്രിമാര്‍ സ്ഥാനമൊഴിഞ്ഞെങ്കിലും പ്രധാനമന്ത്രിപദം ഒഴിയില്ലെന്ന കടുത്ത നിലപാടിലാണ് കെയ്ര് സ്റ്റാര്‍മര്‍.



