പെഷാവര്‍: വടക്കു-പടിഞ്ഞാറന്‍ പാകിസ്താനിലെ ചന്തയില്‍ റിക്ഷയിലുണ്ടായ സ്ഫോടനത്തില്‍ ഒന്‍പതു പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരുക്ക്.
അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ലാക്കി മര്‍വാത് മേഖലയിലായിരുന്നു സ്ഫോടനം. മരിച്ചവരില്‍ രണ്ടു ട്രാഫിക് പോലീസ് ഓഫീസര്‍മാരും ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. സംഭവത്തിന്റെ ഉത്തരവാദിത്വം ഒരുസംഘടനയും ഏറ്റെടുത്തിട്ടില്ലെങ്കിലും തെഹ്രീക്കെ താലിബാന് പാകിസ്താനാണു സംശയനിഴലില്‍.



