
കാന്‍ ചലച്ചിത മേളയില്‍ തിളങ്ങി മലയാളി താരം കല്യാണി പ്രിയദര്ശന്. ലോകയുടെ വിജയത്തിന്റെ പശ്ചാത്തലത്തില്‍ തെന്നിന്ത്യന്‍ സിനിമയെ പ്രതിനിധീകരിച്ചാണ് കല്യാണി ചലച്ചിത്രമേളയില്‍ പങ്കെടുത്തത്.
കഴിഞ്ഞ ദിവസം ഇന്ത്യന്‍ പവലിയനിലെത്തിയ താരം വെളള നിറത്തിലുളള സ്ലീവ്ലെസ് ബ്ലെയ്സര്‍ ടോപ്പും ഫ്ളൂര്‍ ലെങ്ത് സ്കര്‍ട്ടുമാണ് ധരിച്ചത്. വി നെക്ക്ലൈനായിരുന്നു ടോപ്പിന്റെ പ്രത്യേകത. ഇതിനൊപ്പം ലെയേര്‍ഡ് നെക്ക്ളേസും മോതിരങ്ങളും അണിഞ്ഞിരുന്നു. ലൂസ് വേവ്സ് ഫെയര്സ്റ്റൈലായിരുന്നു താരം തെരഞ്ഞെടുത്തിരുന്നത്.
ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ കല്യാണി ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യന്‍ പവലിയനില്‍ നടന്ന ടോക്ക്ഷോയിലും കല്യാണി പങ്കെടുത്തിരുന്നു.






