
മധ്യപ്രദേശിലെ ജബല്പൂരില് ആയുധധാരികളായ ഒരു സംഘം മോഷ്ടാക്കള്‍ ലോറി ഡ്രൈവറെ വാള്‍ത്തലപ്പില്‍ നിര്‍ത്തി ഇന്ധനം കവരുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തൃവരുന്നത്. ജബല്‍പൂരിലെ പത്താന് ബൈപാസില്‍ കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. മോഷ്ടാക്കളുടെ കൈവശം വാളുകളും തോക്കുകളും ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഡ്രൈവറെ ഭീഷണിപ്പെടുത്തി ലോറിയില്‍ നിന്നും ഡീസല്‍ മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
റോഡരികില്‍ രണ്ട് ചരക്ക് ലോറികള്‍ നിര്‍ത്തിയിട്ടിരിക്കുന്നതും ആയുധങ്ങളുമായി യുവാക്കള്‍ ഇതിന് ചുറ്റും നടക്കുന്നതുമാണ് വൈറലായ വീഡിയോയിലുള്ളത്. റോഡിന്റെ മറുവശത്ത് നിന്നും വാളുമായി എത്തിയ ഒരാള്‍ െ്രെഡവറെ ഭീഷണിപ്പെടുത്തുന്നതിനിടെ, ഒരു കാര്‍ ലോറികള്‍ക്ക് മുന്നില്‍ വന്നു നില്ക്കുന്നു. തുടര്‍ന്ന് കാറിന്റെ ഡിക്കിയില്‍ നിന്നും വലിയ നീല ക്യാനുകള്‍ ഇറക്കി ലോറിയില്‍ നിന്ന് ഡീസല്‍ അടിച്ച ശേഷം ഇവ വീണ്ടും കാറിലേക്ക് തന്നെ കയറ്റി സംഘം രക്ഷപ്പെടുകയായിരുന്നു. ഈ സമയമത്രയും റോഡിലൂടെ മറ്റ് നിരവധി വാഹനങ്ങള്‍ കടന്നുപോകുന്നതും ദൃശ്യങ്ങളില്‍ കാണാം.
വീഡിയോ പുറത്തുവന്നതോടെ പ്രദേശത്തെ ക്രമസമാധാന നിലയെക്കുറിച്ചും യാത്രാ സുരക്ഷയെക്കുറിച്ചും വലിയ ആശങ്കയാണ് ജനങ്ങള്‍ പങ്കുവെക്കുന്നത്. ആഗോളതലത്തിലെ ഇറാന് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ധന ക്ഷാമം രൂക്ഷമാകാനുള്ള സാധ്യത നിലനില്‍ക്കുന്നതിനിടയിലാണ് ഇത്തരം അക്രമങ്ങള്‍ അരങ്ങേറുന്നത്. ഇന്ധന പ്രതിസന്ധി മുന്നില്‍ക്കണ്ട് വര്‍ക്ക് ഫ്രം ഹോം രീതികളിലേക്ക് മാറാനും വിദേശയാത്രകളും സ്വര്‍ണ്ണം വാങ്ങുന്നതും കുറയ്ക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്ത വാര്‍ത്തകള്‍ക്കിടയിലാണ് ഈ മോഷണ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
#WATCH | Armed Robbers Loot Diesel From Truck On Patan Bypass In #Jabalpur, Video Goes Viral#MadhyaPradesh #MPNews pic.twitter.com/TPkYTb4b8L
— Free Press Madhya Pradesh (@FreePressMP) May 13, 2026






