
ഫർവാനിയ: കുവൈറ്റിലെ പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ മെഡ്ക്സ് മെഡിക്കൽ ഗ്രൂപ്പിന്റെ (Medx Medical Group) ഏറ്റവും പുതിയതും മൂന്നാമതുമായ ബ്രാഞ്ച് 'അൽ മെഡ്ക്സ് കെയർ മെഡിക്കൽ സെന്റർ' ഫർവാനിയയിൽ പ്രവർത്തനമാരംഭിക്കുന്നു. മെയ് 22 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് സെന്ററിന്റെ സോഫ്റ്റ് ഇനാഗുറേഷൻ (Soft Inauguration) നടക്കുമെന്ന് മെഡ്ക്സ് മെഡിക്കൽ ഗ്രൂപ്പ് പ്രസിഡന്റും ചെയർമാനുമായ മുഹമ്മദ് അലി വി.പി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഫർവാനിയയിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ ആദിൽ അഹമ്മദ് ഹബീബ് അൽ മുനവ്വർ (പാർട്ണർ) കഴിഞ്ഞ കാലങ്ങളിൽ മെഡക്‌സ് നടത്തിയ സേവനകളെ പ്രകീർത്തിക്കുകയും പുതിയ സ്ഥാപനത്തിന് ആശംസകളും നേർന്നു ,മെഡ്ക്സ് മെഡിക്കൽ ഗ്രൂപ്പ് സി.ഇ.ഒ ഷറഫുദ്ധീൻ കണ്ണേത്ത് മെഡക്‌സിന്റെ കഴിഞ്ഞ ജേർണിയെ കുറിച്ച് വിവരിക്കുകയും കൂടാതെ മഹ്മൂദ് അൽ ബലൂഷി (HR മാനേജർ), ഓപ്പറേഷൻസ് മാനേജർ ജുനൈസ് കൊയിമ്മ എന്നിവർ സംബന്ധിച്ചു.
മെഡ്ക്സ് മെഡിക്കൽ ഗ്രൂപ്പ് പ്രസിഡന്റും ചെയർമാനുമായ മുഹമ്മദ് അലി വി.പി സ്റ്റാഫ് അംഗങ്ങള്‍ക്ക് ഒപ്പം