കൊല്‍ക്കത്ത: മദ്രസകളില്‍ 'വന്ദേമാതരം' ആലപിക്കുന്നതു നിര്‍ബന്ധമാക്കി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. എല്ലാ സ്കൂളുകളിലും ദേശീയഗീതം നിര്‍ബന്ധമാക്കിയതിനു പിന്നാലെയാണു ഡയറക്ടറ്റേ് ഓഫ് മദ്രസ എജ്യൂക്കേഷന്റെ ഉത്തരവ്.
സംസ്ഥാന സര്‍ക്കാരിന്റെ മോഡല്‍ മദ്രസകള്‍, സര്‍ക്കാര്‍ സഹായമുള്ള മദ്രസകള്‍, ന്യൂനപക്ഷകാര്യം മദ്രസ എജ്യൂക്കേഷന്‍ വകുപ്പിനു കീഴിലുള്ള മദ്രസകള്‍ എന്നിവയ്ക്കാണ് ഉത്തരവ് ബാധകം. ക്ലാസുകള്‍ തുടങ്ങുന്നതിനു മുമ്പുള്ള അസംബ്ലിയില്‍ വന്ദേമാതരം ആലപിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.
സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ രാവിലത്തെ അസംബ്ലിയില്‍ വന്ദേമാതരം നിര്‍ബന്ധമായി ആലപിക്കണമെന്നു കഴിഞ്ഞയാഴ്ച സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.


