ദോഹ: ഇറാന്‍ യുദ്ധ പശ്‌ചാത്തലത്തില്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ ഖത്തറില്‍ നിന്നുള്ള 10 കപ്പലുകള്‍ വഴിയില്‍ കുടുങ്ങിയതായി വിദേശകാര്യ മന്ത്രാലയം സ്‌ഥിരീകരിച്ചു. ഇത് ആഗോള ഇന്ധന വിപണിയെ ബാധിച്ചേക്കുമെന്നും എന്നാല്‍ ഖത്തറിലെ ആഭ്യന്തര വിപണിയില്‍ യാതൊരുവിധ പ്രതിസന്ധിയും ഇല്ലെന്നും മന്ത്രാലയ വക്‌താവ് ഡോ. മാജിദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി വ്യക്‌തമാക്കി. മേഖലയില്‍ യുദ്ധം ഒഴിവാക്കണമെന്നാണ് ഖത്തറിന്റെ നിലപാടെന്നും ഇത് യു.എസ് അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ പ്രത്യേക നയതന്ത്ര ഏകോപനത്തിലൂടെ ഖത്തറിന്റെ രണ്ട് എല്‍.എന്‍.ജി കപ്പലുകള്‍ പാകിസ്‌താനിലേക്ക് കടത്തിവിടാന്‍ സാധിച്ചിരുന്നു.
ഷഫീക്ക് അറയ്‌ക്കല്‍


