
അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ എന്ന നിലയിലാണ് രേണു സുധി ആദ്യമായി മലയാളി േപ്രക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. 2023 ജൂണിലുണ്ടായ ഒരു വാഹനാപകടത്തിലാണ് കൊല്ലം സുധി അന്തരിച്ചത്. സുധിയുടെ മരണശേഷം സമൂഹമാധ്യമങ്ങളിലും ആല്‍ബങ്ങളിലുമൊക്കെ രേണു സജീവമാകാന്‍ തുടങ്ങി. ബിഗ് ബോസ് മലയാളം സീസണ്‍ 7-ല്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെ രേണുവിന് വലിയ രീതിയിലുളള പ്രേക്ഷകശ്രദ്ധ ലഭിച്ചു.
സമുഹമാധ്യമങ്ങളില്‍ കടുത്ത സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് രേണുവിന്. സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും താഴെ വിമര്‍ശനങ്ങളും പരിഹാസ കമന്റുകളും വരാറുണ്ട്. അടുത്തിടെ ഇന്‍സ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷന്‍ ലൈവിനിടയിലെ ഒരു വീഡിയോ ക്ലിപ്പ് ലീക്കായതിനെ തുടര്‍ന്ന് രേണു വലിയ രീതിയില്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
സമൂഹമാധ്യമങ്ങളില്‍ നിന്ന് ട്രോളുകളും വിമര്‍ശനങ്ങളും ഉയരുന്ന സാഹചര്യത്തില്‍ രേണു സുധി പങ്കുവച്ച ഏറ്റവും പുതിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. '' ഞാന്‍ ഒരു പോരാളിയാണ്... അത് സമയമാകുമ്പോള്‍, എന്നെ മനസ്സിലാക്കാത്തവര്‍ മനസ്സിലാക്കും'' എന്നാണ് രേണുവിന്റെ വാക്കുകള്‍. പോസ്റ്റിനു താഴെ രേണുവിനെ പിന്തുണച്ച് നിരവധി ആരാധകര്‍ കമന്റുകളുമായി എത്തുന്നുണ്ട്.






