
ഭോപ്പാല്‍: മുന്‍ മോഡലും നടിയുമായ ത്വിഷ ശര്‍മ്മയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് സമര്‍ഥ് സിങ് പിടിയില്‍. പത്തു ദിവസമായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍.
ത്വിഷയെ സ്‌ത്രീധനത്തിന്റെ പേരില്‍ ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. സമര്‍ഥിനും അമ്മയും റിട്ട. ജഡ്‌ജിയുമായ ഗിരിബാല സിങ്ങിനുമെതിരേ ശക്‌തമായ നടപടി വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
അഭിഭാഷകനായ സമര്‍ഥ്, മധ്യപ്രദേശ് ഹൈക്കോടതിയില്‍ നല്‍കിയിരുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചതിന് തൊട്ടുപിന്നാലെ ജബല്‍പുര്‍ കോടതിയില്‍ കീഴടങ്ങാന്‍ എത്തിയിരുന്നു. എന്നാല്‍, ഭോപ്പാലിലെ കോടതിയില്‍ കീഴടങ്ങാന്‍ ജബല്‍പുര്‍ കോടതി നിര്‍ദേശിച്ചതോടെ, കോടതി പരിസരത്തുണ്ടായിരുന്ന പോലീസ് സംഘം ഇയാളെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ഭോപ്പാലിലേക്ക് കൊണ്ടുപോയി. മാസ്‌ക്, തൊപ്പി, കൂളിംഗ് ാസ് എന്നിവ ധരിച്ച് തുണികൊണ്ട് മുഖം പൂര്‍ണമായും മറച്ച നിലയിലാണ് സമര്‍ത്ഥ് ജബല്‍പുര്‍ കോടതിയില്‍ എത്തിയത്.മേയ് 12-നാണ് ഭോപ്പാലിലെ കതാരാ ഹില്‍സ് പ്രദേശത്തെ വീട്ടില്‍ ത്വിഷയെ (33) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ ഇത് ആത്മഹത്യയാണെന്നാണ് കരുതിയിരുന്നതെങ്കിലും, പിന്നീട് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരികയായിരുന്നു. സ്‌ത്രീധനത്തിന്റെ പേരില്‍ ത്വിഷ നിരന്തരം പീഡിപ്പിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്‌തിരുന്നതായി കുടുംബം ആരോപിക്കുന്നു. കേസ് അന്വേഷണം ശരിയായ രീതിയിലല്ല നടന്നതെന്നും, അതിനാല്‍ രണ്ടാമത് പോസ്‌റ്റ്‌മോര്‍ട്ടം നടത്തണമെന്നും ആവശ്യപ്പെട്ട് ത്വിഷയുടെ കുടുംബം മൃതദേഹം ഏറ്റുവാങ്ങാന്‍ ആദ്യം വിസമ്മതിച്ചിരുന്നു.താന്‍ ഈ ദാമ്പത്യ ജീവിതത്തില്‍ ഒട്ടും സന്തോഷവതിയല്ലെന്നും, കടുത്ത പീഡനമാണ് നേരിടുന്നതെന്നും ത്വിഷ സുഹൃത്തുക്കളോടും കുടുംബത്തോടും പറഞ്ഞിരുന്നു. എന്നാല്‍, ത്വിഷയ്‌ക്ക് വിഷാദരോഗം ഉണ്ടായിരുന്നുവെന്നും അവര്‍ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നുവെന്നുമാണ് ഭര്‍തൃവീട്ടുകാരുടെ ആരോപണം.
അതേസമയം, ഒന്നാം പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി യുവതിയുടെ കുടുംബം രംഗത്തുവന്നതിനെത്തുടര്‍ന്ന്, ഡല്‍ഹി എയിംസ് വിദഗ്‌ദ്ധ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ രണ്ടാമതും പോസ്‌റ്റ്‌മോര്‍ട്ടം നടത്താന്‍ മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടു.






