ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസ് പ്രതി ഉമര്‍ ഖാലിദിന് ജാമ്യം നിഷേധിച്ച മുന്‍ ഉത്തരവ് പുനഃപരിശോധിക്കാന്‍ സുപ്രീം കോടതി.
ഡല്‍ഹി കലാപക്കേസിലെ ജാമ്യവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ജസ്റ്റിസുമാരായ അരവിന്ദ് കുമാറും പി.ബി. വരാലെ എന്നിവരടങ്ങിയ സുപ്രീം കോടതി ഡിവിഷന് ബെഞ്ച് വിശാല ബെഞ്ചിനു കൈമാറി. ഡല്‍ഹി കലാപത്തിലെ മറ്റു രണ്ടു പ്രതികളായ തസ്ലിം അഹമ്മദ്, ബ്ദുള്‍ ഖാലിദ് സൈഫി എന്നിവര്‍ക്ക് ആറു മാസത്തേക്ക് ഡിവിഷന് ബെഞ്ച് ഇടക്കാല ജാമ്യം അനുവദിച്ചു.
കഴിഞ്ഞ ജനുവദി അഞ്ചിന് ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, എന്‍.ജി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ച് ഉമര്‍ ഖാലിദിന്റെ ജാമ്യഹര്‍ജി തള്ളിയിരുന്നു. എന്നാല്‍, ഈ വിധി ശരിയാണോയെന്ന് മറ്റൊരു ഹര്‍ജി പരിഗണിക്കവേ ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ച് സംശയംപ്രകടിപ്പിക്കുകയും ചെയ്തു. യു.എ.പി.എ. കേസുകളില്‍ കര്‍ശനമായ നിലപാടുണ്ടെങ്കിലും വിചാരണയിലെ നീണ്ട കാലതാമസം ജാമ്യം അനുവദിക്കാനുള്ള കാരണാമാണെന്നും ഈ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, ജനുവരി അഞ്ചിലെ വിധിയെ വിമര്‍ശിച്ചുകൊണ്ട് ജസ്റ്റിസ് ബി.വി. നാഗരത്നയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അടുത്തിടെ പുറപ്പെടുവിച്ച ഉത്തരവിനെക്കുറിച്ച് ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷണങ്ങളൊന്നും നടത്തിയില്ല.
ഭീകരവിരുദ്ധ നിയമമായ യു.എ.പി.എ. പ്രകാരമുള്ള കര്‍ശനമായ ജാമ്യവ്യവസ്ഥകളേക്കാള്, വിചാരണയ്ക്ക് മുന്‍പുള്ള ദീര്‍ഘകാലത്തെ തടവുശിക്ഷയ്ക്കും നടപടികളിലെ താമസത്തിനും മുന്‍ഗണന നല്കാനാകുമോ എന്ന നിയമപരമായ ചോദ്യം വിശാല ബെഞ്ചിനു മുന്നിലേക്കു വിടണമെന്ന് ഡല്‍ഹി പോലീസ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
ഡല്‍ഹി കലാപക്കേസില്‍ ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യം നിഷേധിക്കാനുള്ള തീരുമാനം ഓരോ പ്രതിയുടെയും പങ്കാളിത്തം വ്യക്തിഗതമായി വിലയിരുത്തിയ ശേഷമാണ് എടുത്തതെന്ന് ബെഞ്ച് വ്യക്തമാക്കി. ഈ വിധി ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന് (ജീവിക്കാനുള്ള അവകാശം) മറ്റു പരിഗണനകളേക്കാള്‍ താഴെയാണെന്ന് കല്പ്പിച്ചിട്ടില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.




