More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. India
  3. Print Edition
Loading...

മാതാപിതാക്കള്‍ ഉദ്യോഗസ്‌ഥരെങ്കില്‍ മക്കള്‍ക്കെന്തിന്‌ സംവരണം?

Authored by Web Desk | Last updated: 23 May 2026, 1:22 AM | 1 min read

Print
ന്യൂഡല്‍ഹി: സംവരണത്തിലൂടെ വിദ്യാഭ്യാസ, സാമ്പത്തികപുരോഗതി നേടിയ കുടുംബങ്ങളിലെ കുട്ടികള്‍ക്ക്‌ ഒ.ബി.സി. സംവരണം തുടരേണ്ടതുണ്ടോയെന്ന്‌ സുപ്രീം കോടതി. മാതാപിതാക്കള്‍ ഐ.എ.എസ്‌. ഉദ്യോഗസ്‌ഥരാണെങ്കില്‍, മക്കള്‍ക്കെന്തിനാണ്‌ സംവരണമെന്നും ജസ്‌റ്റിസ്‌ ബി.വി. നാഗരത്‌ന ചോദിച്ചു. മാതാപിതാക്കള്‍ സംസ്‌ഥാനസര്‍ക്കാര്‍ ഉദ്യോഗസ്‌ഥരായതിനാല്‍ ക്രീമിലെയറായി (നിശ്‌ചിതപരിധിയില്‍ കൂടുതല്‍ വരുമാനമുള്ള സംവരണവിഭാഗക്കാര്‍) കണക്കാക്കി ഉദ്യോഗാര്‍ഥിക്കു സംവരണം നിഷേധിച്ചതു കര്‍ണാടക ഹൈക്കോടതി ശരിവച്ചിരുന്നു. അതിനെതിരേ ഉദ്യോഗാര്‍ഥി സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുകയായിരുന്നു ജസ്‌റ്റിസുമാരായ നാഗരത്‌നയും ഉജ്വല്‍ ഭുയാനും ഉള്‍പ്പെട്ട സുപ്രീം കോടതി ബെഞ്ച്‌.

വിദ്യാഭ്യാസ, സാമ്പത്തിക ശാക്‌തീകരണത്തിലൂടെ സാമൂഹികപദവി ഉയര്‍ന്നിട്ടും കുട്ടികള്‍ക്കു സംവരണം അവകാശപ്പെട്ടാല്‍ നമ്മള്‍ ഒരിക്കലും അതിനു പുറത്തുകടക്കില്ല. ഇത്‌ വളരെ ആശങ്കാജനകമായ കാര്യമാണ്‌. നിങ്ങള്‍ക്കു സംവരണം നല്‍കുന്നു. അതിലൂടെ പഠിച്ച്‌, ജോലിയും മികച്ച വരുമാനവും നേടുന്നു. എന്നിട്ടും മക്കള്‍ സംവരണം അവകാശപ്പെടുന്നു. നോക്കൂ, അവര്‍ അതില്‍നിന്ന്‌ പുറത്തുവന്നേ മതിയാകൂ- ജസ്‌റ്റിസ്‌ നാഗരത്‌ന നിരീക്ഷിച്ചു.

കര്‍ണാടക പവര്‍ ട്രാന്‍സ്‌മിഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡില്‍ അസിസ്‌റ്റന്റ്‌ എന്‍ജിനീയറായി തെരഞ്ഞെടുക്കപ്പെട്ട കുറുബ സമുദായാംഗമാണ്‌ ക്രീമിലെയറായതിനാല്‍ സംവരണം നിഷേധിക്കപ്പെട്ടതിനെതിരേ കോടതിയെ സമീപിച്ചത്‌. ഉദ്യോഗാര്‍ഥി ക്രീമിലെയറാണെന്നു കണ്ടെത്തിയ ഡിസ്‌ട്രിക്‌റ്റ്‌ കാസ്‌റ്റ്‌ ആന്‍ഡ്‌ ഇന്‍കം വെരിഫിക്കേഷന്‍ കമ്മിറ്റി ജാതി സാധുതാ സര്‍ട്ടിഫിക്കറ്റ്‌ നിഷേധിക്കുകയായിരുന്നു. ഉദ്യോഗാര്‍ഥിയുടെ കുടുംബത്തിന്‌ 19.48 ലക്ഷം രൂപ വാര്‍ഷികവരുമാനമുണ്ടെന്ന്‌ കമ്മിറ്റി കണ്ടെത്തി. മാതാപിതാക്കള്‍ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരായതിനാല്‍ ക്രീമിലെയര്‍ കണക്കാക്കുന്ന പരിധിയിലും കവിഞ്ഞ വരുമാനമുണ്ട്‌.

എന്നാല്‍, സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരുടെ കാര്യത്തില്‍ ശമ്പളവരുമാനമല്ല ക്രീമിലെയര്‍ കണക്കാക്കാന്‍ അടിസ്‌ഥാനമാക്കേണ്ടതെന്ന്‌ ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ ശശാങ്ക്‌ രത്‌നൂ വാദിച്ചു. ശമ്പളമാണ്‌ മാനദണ്ഡമെങ്കില്‍ ൈഡ്രവര്‍, പ്യൂണ്‍, ക്ലര്‍ക്ക്‌ തുടങ്ങി താഴേത്തട്ടിലുള്ള ജീവനക്കാരും സംവരണാനുകൂല്യത്തിനു പുറത്താകും. ശമ്പളമായും കൃഷിയിലൂടെയും ലഭിക്കുന്ന വരുമാനം ക്രീമിലെയര്‍ കണക്കാക്കാന്‍ അടിസ്‌ഥാനമാക്കരുത്‌. ബിസിനസിലൂടെയോ മറ്റ്‌ സ്രോതസുകളിലൂടെയോ ലഭിക്കുന്ന വരുമാനമാകണം അതിനുള്ള മാനദണ്ഡം. ഇക്കാര്യത്തില്‍ വ്യത്യസ്‌തമായ കോടതിവിധികളുണ്ടെന്നും അഭിഭാഷകന്‍ ബോധിപ്പിച്ചു.

ഹര്‍ജിക്കാരന്റെ പിതാവിന്‌ 53,900 രൂപയും മാതാവിന്‌ 52,650 രൂപയും പ്രതിമാസം അടിസ്‌ഥാനശമ്പളമുണ്ടെന്ന്‌ ജസ്‌റ്റിസ്‌ നാഗരത്‌ന ചൂണ്ടിക്കാട്ടി. മാതാപിതാക്കള്‍ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരാണെങ്കില്‍ അവരുടെ ശമ്പളവും ആനുകൂല്യങ്ങളും ക്രീമിലെയര്‍ കണക്കാക്കാന്‍ പരിഗണലിക്കേണ്ടതില്ലെന്നു കര്‍ണാടക സര്‍ക്കാര്‍ വ്യക്‌തമാക്കിയിട്ടുണ്ടെന്ന്‌ അഡ്വ. ശശാങ്ക്‌ മറുപടി നല്‍കി. ക്രീമിലെയര്‍ കണക്കാക്കാന്‍ ശമ്പളവരുമാനം പരിഗണിക്കേണ്ടതില്ലെന്ന വ്യവസ്‌ഥ കേന്ദ്രസര്‍ക്കാര്‍ സംവരണത്തിനു മാത്രമാണ്‌ ബാധകമെന്നും കര്‍ണാടക സര്‍ക്കാരിനല്ലെന്നുമായിരുന്നു ഈ കേസില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്‌.


About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

സി.ജെ.പിയുടെ വെബ്‌സൈറ്റും നീക്കി; സ്വേച്‌ഛാധിപത്യമെന്ന്‌ ദിപ്‌കെ

സി.ജെ.പിയുടെ വെബ്‌സൈറ്റും നീക്കി; സ്വേച്‌ഛാധിപത്യമെന്ന്‌ ദിപ്‌കെ

കടയിലേക്കു പോയ പത്തുവയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടു

കടയിലേക്കു പോയ പത്തുവയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടു

മോദിയെ കണ്ട്‌ റൂബിയോ; ട്രംപിന്റെ ക്ഷണം കൈമാറി

മോദിയെ കണ്ട്‌ റൂബിയോ; ട്രംപിന്റെ ക്ഷണം കൈമാറി

No Image

മണിപ്പുരിന്‌ പുതിയ പോലീസ്‌ മേധാവി; മുകേഷ്‌ സിങ്‌ ഡി.ജി.പിയാകും

No Image

51,000 സര്‍ക്കാര്‍ നിയമന ഉത്തരവുകള്‍ വിതരണം ചെയ്‌ത്‌ പ്രധാനമന്ത്രി മോദി

പാകിസ്‌താനിലും 
കോക്രോച്ച്‌ പാര്‍ട്ടി!

പാകിസ്‌താനിലും കോക്രോച്ച്‌ പാര്‍ട്ടി!