
കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ ജിഷിന്‍ മോഹനും അമേയ നായരും വിവാഹിതരായി. രണ്ട് വര്‍ഷമായി ലിവ്-ഇന്‍ റിലേഷന്‍ഷിപ്പില്‍ ആയിരുന്നു ഇരുവരും.
ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്ര നടയില്‍ വെച്ചു നടന്ന ലളിതമായ ചടങ്ങില്‍ ജിഷിന്‍ അമേയയുടെ കഴുത്തില്‍ താലി ചാര്‍ത്തി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യചടങ്ങായിരുന്നു വിവാഹം. പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ അറിയിച്ച് നിരവധി ആരാധകരും സുഹൃത്തുക്കളുമാണ് ഇപ്പോള്‍ രംഗത്തെത്തുന്നത്.
ജിഷിന്റെയും അമേയയുടെയും രണ്ടാം വിവാഹമാണിത്. നടി വരദയാണ് ജിഷിന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ ജിഷിന് ഒരു മകനുണ്ട്. വരദയുമായുളള വിവാഹമോചനത്തിന് ശേഷം താന്‍ കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോയതെന്ന് ജിഷിന്‍ മുന്‍പ് വെളിപ്പെടുത്തിയിരുന്നു. ആ വിഷമഘട്ടത്തില്‍ നിന്നും തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് അമേയയുടെ വരവാണെന്നും താരം തുറന്നുപറഞ്ഞിരുന്നു.






