
കുവൈറ്റ് സിറ്റി: ഇന്ത്യയിൽ വിവരസാങ്കേതികവിദ്യയ്ക്കും ടെലികോം വിപ്ലവത്തിനും ശക്തമായ അടിത്തറയിടുകയും, വിദ്യാഭ്യാസം, വോട്ടവകാശം, പഞ്ചായത്ത് രാജ് എന്നിവയിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ നടപ്പിലാക്കുകയും ചെയ്ത ഭാരതത്തിന്റെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 35-ാമത് രക്തസാക്ഷിത്വ ദിനാചരണം ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.
ഒ ഐ സി സി വർക്കിംഗ് പ്രസിഡണ്ട് ബി. എസ്. പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഒ ഐ സി സി നാഷണൽ പ്രസിഡണ്ട് സാമുവൽ ചാക്കോ കാട്ടുർകളിക്കൽ ഉദ്‌ഘാടനം ചെയ്തു. ആധുനിക ഇന്ത്യയുടെ ശില്പിയായ രാജീവ് ഗാന്ധിയുടെ ദീർഘവീക്ഷണത്തോടെയുള്ള ഭരണപരിഷ്കാരങ്ങൾ ഇന്നത്തെ ഇന്ത്യയുടെ വളർച്ചയ്ക്ക് എങ്ങനെയാണ് വഴിവിളക്കായതെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ അനുസ്മരിച്ചു.
ചടങ്ങിൽ സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറി നിസ്സാം സ്വാഗതം പറഞ്ഞു. ഒഐസിസി ട്രഷറർ സൂരജ് കണ്ണൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
സംഘടനയുടെ വിവിധ ഭാരവാഹികളും പ്രമുഖ നേതാക്കളും യോഗത്തിൽ പങ്കെടുത്തു രാജീവ് ഗാന്ധിയുടെ സ്മരണ പുതുക്കിക്കൊണ്ട് ആശംസകൾ നേർന്നു സംസാരിച്ചു. ഒ ഐ സി സി വൈസ് പ്രസിഡന്റ്മാരായ ബിനു ചെമ്പാലയം, വിപിൻ മങ്ങാട്ട്, ജോബിൻ ജോസ് ജനറൽ സെക്രട്ടിമാരായ സുരേഷ് മാത്തൂർ, ബിനോയ് ചന്ദ്രൻ, നിബു ജേക്കബ്, ഇല്യാസ് പുതുവച്ചേരി, രാമകൃഷ്ണൻ കള്ളാർ എന്നിവരും സെക്രട്ടറിമാരായ റെജി കോരുത്, മാർട്ടിൻ പടയാട്ടിൽ, ജോസഫ് മാത്യു, സുഭാഷ് നായർ എന്നിവരും ചടങ്ങിൽ സജീവ സാന്നിധ്യമായിരുന്നു.
വിവിധ ജില്ലാ ഭാരവാഹികളായ അൽ ആമീൻ മീരസാഹിബ്, അബി അത്തിക്കയം, സി. എസ്. ബത്താർ, ബൈജു പോൾ, സാബു പോൾ, ആന്റോ, ഇസ്മായിൽ കൂന്നതിൽ, ശിവദാസൻ പിലാക്കാട്ട്, അക്ബർ വയനാട്, ലിപിൻ മുഴക്കുന്ന്, സുരേന്ദ്രൻ മുങ്ങത്ത്, വിജോ എന്നിവരും മഹിളാ കമ്മിറ്റി ട്രെഷറർ ടി. ദീപയും ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയും രാജീവ് ഗാന്ധി ഇന്ത്യയ്ക്ക് നൽകിയ സംഭാവനകളെ കൃതജ്ഞതയോടെ അനുസ്മരിക്കുകയും ചെയ്തു. കുവൈറ്റിലെ നിരവധി കോൺഗ്രസ് അനുഭാവികളും പ്രവാസി മലയാളി സമൂഹവും ചടങ്ങിന്റെ ഭാഗമായി.






