ബെയ്‌ജിങ്: കല്‍ക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ ചൈനയില്‍ 90 പേര്‍ കൊല്ലപ്പെട്ടു. മരണസംഖ്യ ഉയരാന്‍ സാധ്യത.
ചൈനയിലെ ഷാന്‍സി പ്രവിശ്യയിലെ ക്വിന്‍യുവാന്‍ കൗണ്ടിയിലെ ഖനിയിലാണ് കഴിഞ്ഞ 22 ന് പൊട്ടിത്തെറിയുണ്ടായത്. സംഭവസമയം 247 തൊഴിലാളികള്‍ ഖനിയില്‍ ജോലിചെയ്യുന്നുണ്ടായിരുന്നു. സ്‌ഫോടനമുണ്ടായിടത്ത് രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ തുടരുകയാണ്. ഒരു ദശാബ്‌ദത്തിനിടെ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മാരകമായ ഖനി ദുരന്തമാണിത്. ഖനിയുടെ മേല്‍നോട്ടക്കാരനെ അറസ്‌റ്റ് ചെയ്‌തതായും സ്‌ഫോടനത്തിന്റെ കാരണം അന്വേഷിക്കുന്നതായും അധികൃതര്‍ പറഞ്ഞു.
കാര്‍ബണ്‍ മോണോക്‌സൈഡ് സംബന്ധിച്ച മുന്നറിയിപ്പ് പുറപ്പെടുവിച്ചതിനു തൊട്ടുപിന്നാലെയാണു സ്‌ഫോടനം ഉണ്ടായതെന്നാണു വിവരം. വാതക അളവ് സുരക്ഷിതാ പരിധി കവിഞ്ഞിരുന്നതായി ചില റിപ്പോര്‍ട്ടുകളിലുണ്ട്.
മോശം സുരക്ഷാ മാനദണ്ഡങ്ങള്‍, ദുര്‍ബലമായ നിയന്ത്രണം, അഴിമതി എന്നിവ കാരണം ചൈനയിലെ കല്‍ക്കരി ഖനികള്‍ ലോകത്തിലെ ഏറ്റവും അപകടകരമാണെന്നു കണക്കാക്കപ്പെടുന്നത്.



