ബ്രസല്‍സ്: ഫുട്ബോള്‍ ലോകകപ്പിനൊരുങ്ങുന്ന ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ താരങ്ങള്‍ ഏകാന്ത വാസത്തില്‍. കോംഗോയില്‍ എബോള വൈറസ് വ്യാപിച്ചതോടെ മുന്‍കരുതലായാണു താരങ്ങളെ 21 ദിവസത്തെ ഐസോലേഷനിലാക്കയത്. 1974 നു ശേഷം ആദ്യമായാണു കോംഗോ ലോകകപ്പിനു യോഗ്യത നേടിയത്.
ബെല്‍ജിയത്തില്‍ പരിശീലന ക്യാമ്പ് പുരോഗമിക്കുന്നതിനിടെയാണ് എബോള വൈറസ് വ്യാപനമുണ്ടായത്. ഏകാന്ത വാസത്തില്‍ കഴിഞ്ഞ ശേഷം മാത്രമേ താരങ്ങളെ രാജ്യത്തെ പ്രവേശിപ്പിക്കുയെന്നാണു യു.എസിന്റെ നിലപാട്.
കോംഗോ, ഉഗാണ്ട, തെക്കന്‍ സുഡാന് എന്നിവിടങ്ങളില്‍നിന്നു വരുന്നവര്‍ക്കു യു.എസ്. പ്രവേശന വിലക്കേര്‍പ്പെടുത്തിയിരുന്നു. നിലവിലെ എബോള വൈറസിന്റെ വകഭേദത്തിനുള്ള വാക്സിന് മേലുള്ള പരീക്ഷണങ്ങള്‍ അന്തിമഘട്ടത്തിലാണ്്. കോംഗോയുടെ കോച്ച് സെബാസ്റ്റ്യന്‍ ഡെസാബ്രിയും മിക്ക താരങ്ങളും യൂറോപ്പിലാണു പ്രവര്‍ത്തിക്കുന്നത്.



