കൊല്‍ക്കത്ത: ഡയമണ്ട് ഹാര്‍ബര്‍ എഫ്്.സിക്ക് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിലേക്ക് സ്ഥാനക്കയറ്റം. ഐ ലീഗ് ജേതാക്കളായാണ് ഡയമണ്ട് ഹാര്‍ബറിന്റെ ഐ.എസ്.എല്ലിലേക്കുള്ള വരവ്്. അവസാന മത്സരത്തില്‍ ഷില്ലോങ് ലജോങ് 3-0 ത്തിനു തോല്‍പ്പിച്ചെങ്കിലും ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ അവര്‍ക്കായി.
എവര്ബ്രൈറ്റ്സണ് സാന, ഗ്ലാഡി നെല്സന്, ഫാങി ബുവാം എന്നിവരാണു ലജോങിനായി ഗോളടിച്ചത്. 14 കളികളില്‍നിന്ന് 29 പോയിന്റാണ് ഡയമണ്ട് ഹാര്‍ബറിന്റെ നേട്ടം. അത്രയും കളികളില്‍ 28 പോയിന്റുള്ള ഷില്ലോങ് ലജോങ് രണ്ടാം സ്ഥാനത്തായി. 26 പോയിന്റുള്ള ശ്രീനിധി ഡെക്കാന്‍ മൂന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തു. 17 നു നടന്ന മത്സരത്തില്‍ ഡെംപോ എസ്.സിയോട് 1-1 നു സമനില നേടിയതോടെ ഡയമണ്ട് ഹാര്‍ബര്‍ ലീഗ് ജേതാക്കളായി. അവര്‍ക്ക് കിരീടത്തിലേക്ക് ഒരു സമനില മാത്രം മതിയായിരുന്നു.



