ന്യൂഡല്‍ഹി: രാജ്യത്തെ ഫുട്ബോള്‍ പ്രേമികള്‍ക്ക് ആശ്വസിക്കാം. ഫുട്ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ തത്സമയം കാണാനുള്ള വഴിയൊരുങ്ങി. ലോകകപ്പ് സംപ്രേക്ഷണം ചെയ്യുന്നതിനുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും അടുത്തയാഴ്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് സൂചിപ്പിച്ചു. സീ എന്റര്‍ടൈന്‍മെന്റാണ് ഇന്ത്യയില്‍ ഫുട്ബോള്‍ ലോകകപ്പ് സംപ്രേക്ഷണത്തിന് അവകാശം നേടിയത്. മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണങ്ങള്ക്കായി സീ എന്റര്ടെയ്ന്മെന്റ് പുതിയ ഏഴ് സ്പോര്‍ട്സ് ചാനലുകള്‍ ആരംഭിക്കും. യുണൈറ്റഡ ്8 സ്പോര്‍ട്സ് എന്ന പേരില്‍ അവര്‍ ട്രേഡ്മാര്‍ക്കിനായി അപേക്ഷ നല്കിയെന്നു ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു.
യു.എസ്.എ, കാനഡ, മെക്സിക്കോ എന്നിവര്‍ സംയുക്തമായി വേദിയാകുന്ന ലോകകപ്പില്‍ 48 ടീമുകളാണു മത്സരിക്കുക. ആകെ 104 മത്സരങ്ങളും അരങ്ങേറും.
30-35 ദശലക്ഷം ഡോളറിന് തുല്യമായ കരാര്‍ ഫിഫയുമായുണ്ടാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജൂണ്‍ 11 ന് ലോകകപ്പ് തുടങ്ങാനിരിക്കെ ഇന്ത്യയിലെ സംപ്രേക്ഷണം അനിശ്ചിതമായതു കായികപ്രേമികളെ ആശങ്കയിലാക്കി.



