പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ഗ്രാന്‍സ്ലാമില്‍ മാര്‍ത്ത കോസ്‌റ്റിയുകിന് ജയം. വനിതാ സിംഗിള്‍സ് ഒന്നാം റൗണ്ടില്‍ മാര്‍ത്ത ഒക്‌സാന സെലഖ്‌മെറ്റീവയെയാണു തോല്‍പ്പിച്ചത്‌്്്. സ്‌കോര്‍: 6-2, 6-3. യുക്രൈന്‍കാരിയായ മാര്‍ത്തയ്‌ക്ക് നാല് ദിവസം മുമ്പാണു സ്‌പാനിഷ് പൗരത്വം ലഭിച്ചത്.
മാഡ്രിഡ് ഓപ്പണ്‍ ജേതാവായ മാര്‍ത്തയുടെ കളിമണ്‍ കോര്‍ട്ടിലെ തുടര്‍ച്ചയായ 12-ാം ജയം കൂടിയാണിത്. പുരുഷ സിംഗിള്‍സില്‍ ഡിനോ പ്രിമികസും ഒന്നാം റൗണ്ട് കടന്നു. മൈക്കിള്‍ സെങിനെയാണു ഡിനോ തോല്‍പ്പിച്ചത്. സ്‌കോര്‍: 1-6, 1-6, 3-6. ജര്‍മനിയുടെ ടോപ് സീഡ് അലക്‌സാണ്ടര്‍ സ്വരേവും ഒന്നാം റൗണ്ട് കടന്നു.
ഫ്രാന്‍സിന്റെ ബെഞ്ചമിന്‍ ബോണ്‍സിയെയാണു സ്വരേവ് തോല്‍പ്പിച്ചത്. സ്‌കോര്‍: 6-3, 6-4, 6-2. ചെക്കിന്റെ തോമസ് മാചാകാണ് അടുത്ത എതിരാളി. ബെല്‍ജിയത്തിന്റെ സിസു ബെര്‍ഗ്‌സിനെയാണു മാചാക് ഒന്നാം റൗണ്ടില്‍ തോല്‍പ്പിച്ചത്. സ്‌കോര്‍: 6-4, 6-4,6-3.



