
തിരുവനന്തപുരം: സംസ്‌ഥാനത്തെ ഐ.എ.എസ്. തലപ്പത്ത് റവന്യൂ, വ്യവസായം, ജലവിഭവ വകുപ്പ് മന്ത്രിമാരെയടക്കം ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ട് നടത്തിയ വന്‍ അഴിച്ചുപണിയില്‍ യു.ഡി.എഫ്. മന്ത്രിമാര്‍ക്കിടയില്‍ കടുത്ത അതൃപ്‌തി.
ആറ് ജില്ലാ കലക്‌ടര്‍മാര്‍ അടക്കം 15 മുതിര്‍ന്ന ഉദ്യോഗസ്‌ഥരെയാണ് കഴിഞ്ഞ ദിവസം മാറ്റി നിയമിച്ചത്. ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുമായി യാതൊരുവിധ ആശയവിനിമയവും നടത്താതെ ഏകപക്ഷീയമായാണ് ഈ തീരുമാനങ്ങളെടുത്തത് എന്നാണു പരാതി. വിഷയം ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയാകും.
വ്യവസായ വകുപ്പ് ഡയറക്‌ടറെ മാറ്റിയ വിവരം വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി അറിഞ്ഞിട്ടില്ലെന്ന് മുസ്ലിം ലീഗുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നു. ഇത് സംബന്ധിച്ച ചോദ്യങ്ങളോട് 'ഇത് സര്‍ക്കാരിന്റെ ആഭ്യന്തര കാര്യമാണെന്നും മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്നും' പറഞ്ഞ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഒഴിഞ്ഞുമാറിയെങ്കിലും പാര്‍ട്ടിയില്‍ കടുത്ത അമര്‍ഷമുണ്ട്.
സമാനമായ രീതിയില്‍ ജില്ലാ കലക്‌ടര്‍മാരെ മാറ്റിയത് റവന്യൂ മന്ത്രിയുടെ അറിവില്ലാതെയാണെന്നാണ് ലഭിക്കുന്ന വിവരം. കൊല്ലം കലക്‌ടറുടെ നിയമനത്തില്‍ മന്ത്രി ഷിബു ബേബി ജോണ്‍ പരസ്യമായിത്തന്നെ അതൃപ്‌തി പ്രകടിപ്പിച്ചിട്ടുണ്ട്. വാട്ടര്‍ അതോറിറ്റി എം.ഡി.യുടെ നിയമനം ജലവിഭവ വകുപ്പ് മന്ത്രിയെ അറിയിച്ചില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.
ഇതിനുപുറമെ, മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ഡോ. രത്തന്‍ ഖേല്‍ക്കറെ നിയമിച്ചതും ഘടകകക്ഷികള്‍ക്കിടയിലും കോണ്‍ഗ്രസിനുള്ളിലും വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് നിലപാടുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന് ആരോപിക്കപ്പെടുന്ന ഉദ്യോഗസ്‌ഥനെ എന്തിന് ഒപ്പം കൂട്ടി എന്ന ചോദ്യമാണ് പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നത്.
മുന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂപതിവ് ചട്ട ഭേദഗതി പുനഃപരിശോധിക്കാനുള്ള പുതിയ നീക്കത്തിലും ചില ക്രൈസ്‌തവ സഭകള്‍ക്കും മുന്നണി നേതാക്കള്‍ക്കും അതൃപ്‌തിയുണ്ട്.






