More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Keralam
  3. Print Edition
Loading...

മുഖ്യമന്ത്രിക്ക്‌ ഗുരുവായൂരില്‍ വെണ്ണകൊണ്ട്‌ തുലാഭാരം

Authored by Web Desk | Last updated: 24 May 2026, 11:37 PM | 1 min read

Print

ഗുരുവായൂര്‍: ഗുരുവായൂരപ്പ സന്നിധിയിലെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശന്‌ വെണ്ണ കൊണ്ട്‌ തുലാഭാരം. 71 കിലോഗ്രാം വെണ്ണയാണ്‌ ആവശ്യമായിവന്നത്‌. മണിക്കിണറിലെ തീര്‍ഥം കൊണ്ടും തുലാഭാരമുണ്ടായിരുന്നു.രാവിലെ 6.40ന്‌ ശ്രീവത്സം ഗസ്‌റ്റ്‌ ഹൗസിനു മുന്നില്‍ കാറില്‍ വന്നിറങ്ങിയ മുഖ്യമന്ത്രി തെക്കേ നടപ്പുരയിലൂടെ നടന്ന്‌ കിഴക്കേ ഗോപുരത്തിനു മുന്നിലെത്തി. തുടര്‍ന്ന്‌ റവന്യുമന്ത്രി എ.പി. അനില്‍ കുമാറിന്റെ മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുത്തു. വധൂവരന്മാരെ ആശീര്‍വദിച്ചും ഫോട്ടോ എടുത്തും അവര്‍ക്കൊപ്പം പത്തു മിനിറ്റ്‌ ചെലവഴിച്ചതോടെ ക്ഷേത്ര നഗരിയില്‍ മുഖ്യനെ കാണാനുള്ളവരുടെ തിരക്കായി. ഹസ്‌തദാനം നല്‍കാനെത്തിയവരില്‍ ഏറെയും കുരുന്നുകളായിരുന്നു. അവര്‍ക്കൊപ്പം അല്‍പ്പസമയം ചെലവിടാനും അദ്ദേഹം മറന്നില്ല.

സോപാനത്തിനു മുന്‍പില്‍ വെണ്ണയും കദളിപ്പഴവും സമര്‍പ്പിച്ചായിരുന്നു ദര്‍ശനം. ഗണപതിക്ക്‌ നാളികേരവും ഉടച്ചു.

അവധി ദിവസമായതിനാല്‍ വി.ഐ.പി. ദര്‍ശനത്തിന്‌ നിയന്ത്രണമുണ്ടായിരുന്നു. ഇതു പരിഗണിച്ചാകണം നെയ്‌ വിളക്കിനു പണമടച്ചാണു നാലമ്പലത്തിലേക്കു പ്രവേശിച്ചത്‌. കോണ്‍ഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി ടി.കെ. ഗോപാലകൃഷ്‌ണനാണ്‌ 4,500 രൂപ ദേവസ്വത്തില്‍ അടച്ചത്‌.

ക്ഷേത്രപരിസരത്ത്‌ തടിച്ചുകൂടിയവര്‍ ആര്‍പ്പുവിളികളോടെയാണ്‌ മുഖ്യമന്ത്രിയെ വരവേറ്റത്‌. സുരക്ഷാ ഉദ്യോഗസ്‌ഥരും പോലീസും വലയം തീര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ഭക്‌തര്‍ക്ക്‌ യാതൊരു തടസവും സൃഷ്‌ടിക്കരുതെന്ന്‌ സുരക്ഷാ ഉദ്യോഗസ്‌ഥര്‍ക്ക്‌ മുഖ്യമന്ത്രി കര്‍ശന നിര്‍ദേശവും നല്‍കി.

ജില്ലാ കലക്‌ടര്‍ ശിഖാ സുരേന്ദ്രന്‍, ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥ്‌, അഡ്‌മിനിസ്‌ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ പൊന്നാടയണിയിച്ച്‌ സ്വീകരിച്ചു. കെ. കരുണാകരനു ശേഷം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണ്‌ വി.ഡി. സതീശന്‍.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ആളിയാര്‍ കനാലില്‍ കാട്ടാനയുടെ ജഡം; ചില്ലിക്കൊമ്പനെന്നു സംശയം

ആളിയാര്‍ കനാലില്‍ കാട്ടാനയുടെ ജഡം; ചില്ലിക്കൊമ്പനെന്നു സംശയം

പുതിയ മെഡി. കോളജുകള്‍ ആരംഭിക്കും: കെ. മുരളീധരന്‍

പുതിയ മെഡി. കോളജുകള്‍ ആരംഭിക്കും: കെ. മുരളീധരന്‍

'അമ്മ'യില്‍ ചേരിതിരിഞ്ഞ്‌ താരങ്ങളുടെ പോര്‍വിളി ,അന്‍സിബയുടെ ആരോപണങ്ങള്‍ അടിസ്‌ഥാനരഹിതമെന്ന്‌ ലക്ഷ്‌മിപ്രിയ

'അമ്മ'യില്‍ ചേരിതിരിഞ്ഞ്‌ താരങ്ങളുടെ പോര്‍വിളി ,അന്‍സിബയുടെ ആരോപണങ്ങള്‍ അടിസ്‌ഥാനരഹിതമെന്ന്‌ ലക്ഷ്‌മിപ്രിയ

തെരഞ്ഞെടുപ്പ്‌ തോല്‍വി; രാഷ്‌ട്രീയഭാവി അനിശ്‌ചിതത്വത്തില്‍, ലയനനീക്കവുമായി എല്‍.ഡി.എഫിലെ ആറ് ചെറുകക്ഷികള്‍

തെരഞ്ഞെടുപ്പ്‌ തോല്‍വി; രാഷ്‌ട്രീയഭാവി അനിശ്‌ചിതത്വത്തില്‍, ലയനനീക്കവുമായി എല്‍.ഡി.എഫിലെ ആറ് ചെറുകക്ഷികള്‍

പാര്യത്തുകാവ്‌; 26നകം കുടിയൊഴിപ്പിക്കല്‍ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി ഉത്തരവ്,  രാഷ്‌ട്രീയ പോരാട്ടവുമായി സി.പി.എമ്മും കോണ്‍ഗ്രസും

പാര്യത്തുകാവ്‌; 26നകം കുടിയൊഴിപ്പിക്കല്‍ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി ഉത്തരവ്, രാഷ്‌ട്രീയ പോരാട്ടവുമായി സി.പി.എമ്മും കോണ്‍ഗ്രസും

നവകേരളസദസ്‌ 'രക്ഷാപ്രവര്‍ത്തനം': വധശ്രമവും ചുമത്തും, അറസ്‌റ്റിനു സാധ്യത, അജിത്കുമാറിന്റെ എക്‌സൈസ് കമ്മിഷണര്‍ പദവി തെറിക്കും

നവകേരളസദസ്‌ 'രക്ഷാപ്രവര്‍ത്തനം': വധശ്രമവും ചുമത്തും, അറസ്‌റ്റിനു സാധ്യത, അജിത്കുമാറിന്റെ എക്‌സൈസ് കമ്മിഷണര്‍ പദവി തെറിക്കും