More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

പാര്യത്തുകാവ്‌; 26നകം കുടിയൊഴിപ്പിക്കല്‍ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി ഉത്തരവ്, രാഷ്‌ട്രീയ പോരാട്ടവുമായി സി.പി.എമ്മും കോണ്‍ഗ്രസും

Authored by സ്വന്തം ലേഖകന്‍ | Last updated: 24 May 2026, 11:37 PM | 2 min read

Print
Paryatukavu eviction; CPM and Congress engage in political battle
കിഴക്കമ്പലം: മലയിടംതുരുത്ത്‌ പാര്യത്തുകാവ്‌ ഉന്നതിയിലെ ദളിത്‌ കുടുംബങ്ങളുടെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട വിഷയം വരും ദിവസങ്ങളില്‍ കൂടുതല്‍ കലുഷിതമാകാന്‍ സാധ്യത. ഉന്നതി നിവാസികളെ സംരക്ഷിക്കുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം നിലനില്‍ക്കുന്നുണ്ടെങ്കിലും ഈ മാസം 26 നകം ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ഹൈക്കോടതി കീഴ്‌ക്കോടതിയോട്‌ കര്‍ശനമായി നിര്‍ദേശിച്ചിരിക്കുകയാണ്‌. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത ജനകീയ പ്രതിഷേധത്തെത്തുടര്‍ന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയുടെ നിര്‍ദ്ദേശപ്രകാരം പോലീസ്‌ താല്‍ക്കാലികമായി പിന്മാറിയിരുന്നു.


ദളിത്‌ കുടുംബങ്ങളുടെ പോരാട്ടം സി.പി.എം. സംസ്‌ഥാന നേതൃത്വം നേരിട്ട്‌ ഏറ്റെടുത്തതോടെ വരും ദിവസങ്ങളില്‍ സമരം ശക്‌തമാക്കാനാണ്‌ തീരുമാനം. മുന്‍പ്‌ 14 തവണ കുടിയൊഴിപ്പിക്കലിനായി അഡ്വക്കേറ്റ്‌ കമ്മിഷന്‍ എത്തിയപ്പോഴും ഈ കുടുംബങ്ങളെ സംരക്ഷിച്ചത്‌ സി.പി.എമ്മാണെന്ന്‌ നേതാക്കള്‍ പറയുന്നു. പെരിയാര്‍ വാലി കനാല്‍ പരിസരവും സര്‍ക്കാര്‍ ഭൂമിയും ഉള്‍പ്പെടെ 19 ഏക്കറിലധികം പുറമ്പോക്ക്‌ ഭൂമി ഈ പ്രദേശത്തോട്‌ ചേര്‍ന്നു കിടക്കുന്നുണ്ട്‌.


58 വര്‍ഷം മുന്‍പുള്ള സാഹചര്യം ചൂണ്ടിക്കാട്ടിയാണ്‌ ഇപ്പോള്‍ വാദിഭാഗം ഒഴിപ്പിക്കലിന്‌ ശ്രമിക്കുന്നത്‌. ഈ പുറമ്പോക്ക്‌ ഭൂമി പൂര്‍ണമായി അളന്നുതിട്ടപ്പെടുത്തിയാല്‍ മാത്രമേ ഉന്നതി നിവാസികള്‍ താമസിക്കുന്ന മണ്ണ്‌ വാദിഭാഗത്തിന്റേതാണോ എന്ന്‌ കണ്ടെത്താനാകൂ. അതുവരെ ഒഴിപ്പിക്കല്‍ അനുവദിക്കില്ലെന്നാണ്‌ സി.പി.എമ്മിന്റെ വാദം. ഭരണപക്ഷമായ കോണ്‍ഗ്രസിന്റെ നിലപാടുകള്‍ ദുരൂഹമാണെന്നും ദളിത്‌ കുടുംബങ്ങളെ കുടിയിറക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമാണ്‌ സ്‌ഥലം എം.എല്‍.എയുടെ ഇടപെടലുകളെന്നും സി.പി.എം ആരോപിച്ചു.


അതേസമയം പാര്യത്തുകാവിലെ പാവപ്പെട്ട കുടുംബങ്ങളെ സി.പി.എം. രാഷ്ര്‌ടീയ മുതലെടുപ്പിനായി തെരുവില്‍ ഇറക്കുകയാണെന്നു വി.പി. സജീന്ദ്രന്‍ എം.എല്‍.എ കുറ്റപ്പെടുത്തി. വര്‍ഷങ്ങളായി കോടതി വിധി നിലനിന്നിട്ടും ഒരു സമവായ ശ്രമവും നടത്താന്‍ കഴിഞ്ഞ എല്‍.ഡി.എഫ്‌. സര്‍ക്കാരോ അവരുടെ ജനപ്രതിനിധികളോ തയാറായില്ല.-വി.പി. സജീന്ദ്രന്‍ എം.എല്‍.എ. പറഞ്ഞു. കഴിഞ്ഞ എല്‍.ഡി.എഫ്‌. സര്‍ക്കാരിന്റെ കാലത്ത്‌ അഡ്വക്കേറ്റ്‌ കമ്മിഷന്റെ നിര്‍ദേശപ്രകാരം പോലീസ്‌ ഈ പാവപ്പെട്ട കുടുംബങ്ങളോട്‌ അതിക്രൂരമായി പെരുമാറിയെന്നും വലിച്ചിഴച്ച്‌ പോലീസ്‌ വാഹനത്തില്‍ കയറ്റി സ്‌റ്റേഷനിലെത്തിച്ചെന്നും ആരോപിച്ച എം.എല്‍.എ. വീഡിയോ തെളിവുകളും പുറത്തുവിട്ടു.


സമയപരിധി നാളെ വരെ;അപ്പീല്‍ ഇന്നു പരിഗണിക്കും


കിഴക്കമ്പലം: അന്‍പതു വര്‍ഷത്തിലേറെയായി നിയമപോരാട്ടം തുടരുന്ന മലയിടംതുരുത്ത്‌ പാര്യത്തുകാവ്‌ ഉന്നതിയിലെ ഭൂമി തര്‍ക്കക്കേസ്‌ നിര്‍ണായകമായ ഘട്ടത്തിലേക്ക്‌. താമസക്കാരെ കുടിയൊഴിപ്പിക്കണമെന്ന വിധി നടപ്പാക്കാനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കെ സര്‍ക്കാര്‍ സമര്‍പ്പിച്ച അടിയന്തര അപ്പീല്‍ ഹൈക്കോടതി ഇന്നു പരിഗണിക്കും. കോടതി നിലപാടിനെ ആശ്രയിച്ചായിരിക്കും ഈ ദളിത്‌ കുടുംബങ്ങളുടെയും അരനൂറ്റാണ്ട്‌ നീണ്ട നിയമയുദ്ധത്തിന്റെയും ഭാവി.

മധ്യവേനല്‍ അവധിക്ക്‌ മുമ്പേ ഉത്തരവ്‌ നടപ്പിലാക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ ആദ്യനിര്‍ദേശം. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കുന്നതിനാല്‍ മതിയായ പോലീസ്‌ സംരക്ഷണം നല്‍കാന്‍ കഴിയില്ലെന്ന്‌ പോലീസ്‌ അധികൃതര്‍ കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്നാണ്‌ മധ്യവേനല്‍ അവധിക്ക്‌ മുന്‍പ്‌ എന്നത്‌ മാറ്റിമെയ്‌ 26 നകം ഉത്തരവ്‌ നടപ്പിലാക്കി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ഹൈക്കോടതി കീഴ്‌ക്കോടതിക്ക്‌ കര്‍ശന നിര്‍ദേശം നല്‍കിയത്‌.

Tags

  • latest news

About Author:

Author photo

സ്വന്തം ലേഖകന്‍

ബന്ധപ്പെട്ട വാർത്തകൾ

തെരഞ്ഞെടുപ്പ്‌ തോല്‍വി; രാഷ്‌ട്രീയഭാവി അനിശ്‌ചിതത്വത്തില്‍, ലയനനീക്കവുമായി എല്‍.ഡി.എഫിലെ ആറ് ചെറുകക്ഷികള്‍

തെരഞ്ഞെടുപ്പ്‌ തോല്‍വി; രാഷ്‌ട്രീയഭാവി അനിശ്‌ചിതത്വത്തില്‍, ലയനനീക്കവുമായി എല്‍.ഡി.എഫിലെ ആറ് ചെറുകക്ഷികള്‍

നവകേരളസദസ്‌ 'രക്ഷാപ്രവര്‍ത്തനം': വധശ്രമവും ചുമത്തും, അറസ്‌റ്റിനു സാധ്യത, അജിത്കുമാറിന്റെ എക്‌സൈസ് കമ്മിഷണര്‍ പദവി തെറിക്കും

നവകേരളസദസ്‌ 'രക്ഷാപ്രവര്‍ത്തനം': വധശ്രമവും ചുമത്തും, അറസ്‌റ്റിനു സാധ്യത, അജിത്കുമാറിന്റെ എക്‌സൈസ് കമ്മിഷണര്‍ പദവി തെറിക്കും

ഐ.എ.എസ്‌. അഴിച്ചുപണി: വകുപ്പ്‌ മന്ത്രിമാര്‍ക്ക്‌ അതൃപ്‌തി, തീരുമാനങ്ങള്‍ ഏകപക്ഷീയമാണെന്ന്​ പരാതി, മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയാകും

ഐ.എ.എസ്‌. അഴിച്ചുപണി: വകുപ്പ്‌ മന്ത്രിമാര്‍ക്ക്‌ അതൃപ്‌തി, തീരുമാനങ്ങള്‍ ഏകപക്ഷീയമാണെന്ന്​ പരാതി, മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയാകും

 ഫസല്‍ വധക്കേസിലെ തൊണ്ടിമുതല്‍ എവിടെ? സി.ജെ.എം. കോടതിയോട് റിപ്പോര്‍ട്ട് തേടി സി.ബി.ഐ. കോടതി

ഫസല്‍ വധക്കേസിലെ തൊണ്ടിമുതല്‍ എവിടെ? സി.ജെ.എം. കോടതിയോട് റിപ്പോര്‍ട്ട് തേടി സി.ബി.ഐ. കോടതി

നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിക്കു പിന്നാലെ സി.പി.ഐയില്‍ തിരുത്തല്‍

നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിക്കു പിന്നാലെ സി.പി.ഐയില്‍ തിരുത്തല്‍

തിരക്കിട്ട് കരാര്‍ വേണ്ട; സമാധാന പ്രതീക്ഷകള്‍ അസ്‌ഥാനത്താക്കി വീണ്ടും ട്രംപിസം

തിരക്കിട്ട് കരാര്‍ വേണ്ട; സമാധാന പ്രതീക്ഷകള്‍ അസ്‌ഥാനത്താക്കി വീണ്ടും ട്രംപിസം