More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

തെരഞ്ഞെടുപ്പ്‌ തോല്‍വി; രാഷ്‌ട്രീയഭാവി അനിശ്‌ചിതത്വത്തില്‍, ലയനനീക്കവുമായി എല്‍.ഡി.എഫിലെ ആറ് ചെറുകക്ഷികള്‍

Authored by ജെബി പോള്‍/ ടി.കെ. സുധീഷ്‌കുമാര്‍ | Last updated: 24 May 2026, 11:37 PM | 1 min read

Print
Election defeat; Political future uncertain, six small parties in LDF move to merge
കൊച്ചി/പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു പിന്നാലെ രാഷ്‌ട്രീയഭാവി അനിശ്‌ചിതത്വത്തിലായ എല്‍.ഡി.എഫിലെ ചെറുകക്ഷികള്‍ പുതുവഴികള്‍ തേടുന്നു. എന്‍.സി.പി, കോണ്‍ഗ്രസ്‌ (എസ്‌), ജനാധിപത്യ കേരളാ കോണ്‍ഗ്രസ്‌, ജനതാദള്‍ സെക്കുലര്‍, രാഷ്‌ട്രീയ ജനതാദള്‍, കേരളാ കോണ്‍ഗ്രസ്‌ (സ്‌കറിയ തോമസ്‌) എന്നീ കക്ഷികളാണ്‌ ലയിച്ച്‌ പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ആലോചിക്കുന്നത്‌.


എന്‍.സി.പി. നേതാവും മുന്‍മന്ത്രിയുമായ എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തിലാണ്‌ നീക്കം. ചെറുഘടകകക്ഷികളുടെ ലയനനീക്കത്തെ സി.പി.എം. പിന്തുണയ്‌ക്കുമോയെന്നു വ്യക്‌തമല്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിലെ ഏഴ്‌ ഘടകകക്ഷികള്‍ക്ക്‌ ഒരു സീറ്റ്‌ പോലും നേടാനായില്ല. എന്‍.സി.പി(എസ്‌)യില്‍ ആഭ്യന്തരകലഹം അതിരൂക്ഷമാണ്‌. ഏറെക്കാലമായി രണ്ടും മൂന്നും വിഭാഗങ്ങളായി തിരിഞ്ഞാണ്‌ പ്രവര്‍ത്തനമെങ്കിലും ഭരണത്തിന്റെ തണലില്‍ പലപ്പോഴും പ്രതിസന്ധി മൂടിവയ്‌ക്കുകയോ ഒതുക്കിത്തീര്‍ക്കുകയോ ആയിരുന്നു. നിലവിലെ സംസ്‌ഥാനാധ്യക്ഷന്‍ തോമസ്‌ കെ. തോമസിനു മന്ത്രിസ്‌ഥാനം ലഭിക്കാതിരുന്നതും പാര്‍ട്ടിയിലെ ഭിന്നിപ്പ്‌ മൂലമായിരുന്നു.


എല്‍.ഡി.എഫിനു ഭരണം നഷ്‌ടമാവുകയും എന്‍.സി.പിക്ക്‌ നിയമസഭയില്‍ പ്രാതിനിധ്യം ഇല്ലാതാവുകയും ചെയ്‌തതോടെ വിവിധ വിഭാഗങ്ങള്‍ പ്രത്യേകം യോഗം ചേര്‍ന്ന്‌ പരസ്‌പരം പുറത്താക്കല്‍ നടപടികളാരംഭിച്ചു. സംസ്‌ഥാനാധ്യക്ഷസ്‌ഥാനത്തുനിന്ന്‌ തോമസിനെ മാറ്റാനാണ്‌ ദേശീയ വര്‍ക്കിങ്‌ പ്രസിഡന്റ്‌ പി.സി. ചാക്കോയുടെ നീക്കം. മത്സരിച്ച മൂന്ന്‌ സീറ്റിലും തോറ്റതിന്റെ ഉത്തരവാദിത്വം സംസ്‌ഥാനാധ്യക്ഷനാണെന്ന്‌ ആരോപിച്ചാണിത്‌.


തെരഞ്ഞെടുപ്പിനു മുമ്പുതന്നെ ചാക്കോ നേതൃമാറ്റം ആവശ്യപ്പെട്ടിരുന്നെങ്കിലും എ.കെ. ശശീന്ദ്രനും തോമസ്‌ കെ. തോമസും യോജിച്ച്‌ എതിര്‍ത്തതിനാല്‍ നടന്നില്ല. പാര്‍ട്ടി സമ്പൂര്‍ണപരാജയം ഏറ്റുവാങ്ങിയ സാഹചര്യത്തില്‍ വര്‍ക്കിങ്‌ പ്രസിഡന്റ്‌ പി.എം. സുരേഷ്‌ബാബുവിനെ സംസ്‌ഥാനാധ്യക്ഷനാക്കാനാണ്‌ ചാക്കോ വിഭാഗത്തിന്റെ നീക്കം. അതേസമയം, ദേശീയ വര്‍ക്കിങ്‌ പ്രസിഡന്റ്‌ എന്ന നിലയില്‍ എറണാകുളത്ത്‌ നേരിട്ട്‌ യോഗം വിളിച്ചിട്ടും ബഹുഭൂരിപക്ഷം നേതാക്കളും വിട്ടുനിന്നത്‌ ചാക്കോയ്‌ക്ക്‌ ക്ഷീണമായി. 15 സംസ്‌ഥാന ജനറല്‍ സെക്രട്ടറിമാരില്‍ രണ്ടുപേരും 14 ജില്ലാ പ്രസിഡന്റുമാരില്‍ ഒരാളും 30 സെക്രട്ടറിമാരില്‍ നാലുപേരും മാത്രമാണ്‌ കഴിഞ്ഞ 22-ന്‌ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തതെന്ന്‌ തോമസ്‌ കെ. തോമസ്‌ വിഭാഗം പറയുന്നു. പങ്കെടുത്ത ഭാരവാഹികള്‍ക്കു സംസ്‌ഥാന പ്രസിഡന്റ്‌ കാരണം കാണിക്കല്‍ നോട്ടീസും നല്‍കി.


ജെബി പോള്‍/ ടി.കെ. സുധീഷ്‌കുമാര്‍

English Summary

The NCP, Congress (S), Democratic Kerala Congress, Janata Dal Secular, Rashtriya Janata Dal, and Kerala Congress (Scariya Thomas) are considering merging to form a new party.

Tags

  • latest news

About Author:

Author photo

ജെബി പോള്‍/ ടി.കെ. സുധീഷ്‌കുമാര്‍

ബന്ധപ്പെട്ട വാർത്തകൾ

പാര്യത്തുകാവ്‌; 26നകം കുടിയൊഴിപ്പിക്കല്‍ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി ഉത്തരവ്,  രാഷ്‌ട്രീയ പോരാട്ടവുമായി സി.പി.എമ്മും കോണ്‍ഗ്രസും

പാര്യത്തുകാവ്‌; 26നകം കുടിയൊഴിപ്പിക്കല്‍ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി ഉത്തരവ്, രാഷ്‌ട്രീയ പോരാട്ടവുമായി സി.പി.എമ്മും കോണ്‍ഗ്രസും

നവകേരളസദസ്‌ 'രക്ഷാപ്രവര്‍ത്തനം': വധശ്രമവും ചുമത്തും, അറസ്‌റ്റിനു സാധ്യത, അജിത്കുമാറിന്റെ എക്‌സൈസ് കമ്മിഷണര്‍ പദവി തെറിക്കും

നവകേരളസദസ്‌ 'രക്ഷാപ്രവര്‍ത്തനം': വധശ്രമവും ചുമത്തും, അറസ്‌റ്റിനു സാധ്യത, അജിത്കുമാറിന്റെ എക്‌സൈസ് കമ്മിഷണര്‍ പദവി തെറിക്കും

ഐ.എ.എസ്‌. അഴിച്ചുപണി: വകുപ്പ്‌ മന്ത്രിമാര്‍ക്ക്‌ അതൃപ്‌തി, തീരുമാനങ്ങള്‍ ഏകപക്ഷീയമാണെന്ന്​ പരാതി, മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയാകും

ഐ.എ.എസ്‌. അഴിച്ചുപണി: വകുപ്പ്‌ മന്ത്രിമാര്‍ക്ക്‌ അതൃപ്‌തി, തീരുമാനങ്ങള്‍ ഏകപക്ഷീയമാണെന്ന്​ പരാതി, മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയാകും

 ഫസല്‍ വധക്കേസിലെ തൊണ്ടിമുതല്‍ എവിടെ? സി.ജെ.എം. കോടതിയോട് റിപ്പോര്‍ട്ട് തേടി സി.ബി.ഐ. കോടതി

ഫസല്‍ വധക്കേസിലെ തൊണ്ടിമുതല്‍ എവിടെ? സി.ജെ.എം. കോടതിയോട് റിപ്പോര്‍ട്ട് തേടി സി.ബി.ഐ. കോടതി

നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിക്കു പിന്നാലെ സി.പി.ഐയില്‍ തിരുത്തല്‍

നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിക്കു പിന്നാലെ സി.പി.ഐയില്‍ തിരുത്തല്‍

തിരക്കിട്ട് കരാര്‍ വേണ്ട; സമാധാന പ്രതീക്ഷകള്‍ അസ്‌ഥാനത്താക്കി വീണ്ടും ട്രംപിസം

തിരക്കിട്ട് കരാര്‍ വേണ്ട; സമാധാന പ്രതീക്ഷകള്‍ അസ്‌ഥാനത്താക്കി വീണ്ടും ട്രംപിസം