കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യില്‍ പൊട്ടിത്തെറി. നടന്‍ ടിനി ടോമിന് എതിരായ ആരോപണത്തില്‍ ചേരിതിരിഞ്ഞ് പോര്‍വിളി. അന്‍സിബ ഹസന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്‌ഥാനരിഹതമാണെന്നും അന്‍സിബയ്‌ക്കെതിരേ പോലീസില്‍ പരാതി കൊടുത്ത എക്‌സിക്യൂട്ടീവ് അംഗം താനാണെന്നും വൈസ് പ്രസിഡന്റ് ലക്ഷ്‌മിപ്രിയ പറഞ്ഞു.
'കഴിഞ്ഞ ഡിസംബര്‍ പത്തിന് അന്‍സിബ എനിക്കു മെസേജയച്ചു. മെസേജ് അയയ്‌ക്കാനുള്ള കാരണം ചോദിച്ചെങ്കിലും പറഞ്ഞില്ല.
ഈ മെസേജിനെ ചൊല്ലി വീട്ടില്‍ ഭര്‍ത്താവുമായി പ്രശ്‌നങ്ങളുണ്ടായി. കുടുംബജീവിതം മോശമാകുന്ന ഘട്ടത്തില്‍ എത്തിയപ്പോഴാണു വനിതാസെല്ലില്‍ പരാതി നല്‍കിയത്.
കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഭര്‍ത്താവിനോടു സംസാരിക്കണമെന്നു മാത്രമാണ് അന്‍സിബയോട് പറഞ്ഞത്.
മതതീവ്രവാദിയാക്കി, ജിഹാദി എന്ന് വിളിച്ചു തുടങ്ങിയ പരാതികളുമായി ഇതിനു ബന്ധമല്ല. ഇപ്പോഴുള്ള ആരോപണങ്ങള്‍ക്കും ഗൂഢാലോചനയ്‌ക്കും പിന്നില്‍ നീന കുറപ്പും ജനറല്‍ സെക്രട്ടറിയുമാണ്.
അംഗങ്ങളറിയാതെ സെക്രട്ടറി കാര്യങ്ങള്‍ ചെയ്യുന്നു.
ഓഫീസില്‍ നടക്കുന്ന കാര്യങ്ങള്‍ പ്രസിഡന്റിനെ അറിയിക്കുന്നില്ല. സെക്രട്ടറിയുടെ ശിങ്കിടിയാണു നീന കുറുപ്പ്. അവരെ പ്രീതിപ്പടുത്താത്തതിനാല്‍ എനിക്ക് ഒരു മാസത്തോളം കാലം 'അമ്മ'യില്‍ നിന്നു വിലക്കുണ്ടായി.
അമ്മയുടെ കുടുംബ യോഗത്തില്‍ ടിനി ടോമിനെ തെറിവിളിച്ചതു നീന കുറുപ്പാണ്.
ടിനിടോമിനെതിരേ അന്‍സിബ ഇതുവരെ പരാതിപ്പെട്ടിട്ടില്ല. അന്‍സിബ കൊടുക്കുന്ന പരാതികളൊന്നും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ അറിയുന്നില്ല. കമ്മിറ്റിയിലെ പുരുഷന്മാര്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടാക്കാറില്ല.
ജനറല്‍ സെക്രട്ടറിക്കെതിരെ നടപടിയെടുക്കാനുള്ള കാര്യങ്ങള്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍ നടക്കുകയാണ്. ജനറല്‍ ബോഡിയില്‍ ഈ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.-' ലക്ഷ്‌മിപ്രിയ പറഞ്ഞു.






