
അലിഗഢ് : ഉത്തര്‍പ്രദേശില്‍ യുവതിയെ ജീവനോടെ ദഹിപ്പിച്ചു. ഇരുപത്തിയൊന്നുകാരിയായ നോയ്ഡ സ്വദേശിനിയെയാണ് ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ജീവനോടെ ദഹിപ്പിച്ചത്.
തിങ്കളാഴ്ചയായിരുന്നു സംഭവം. ശ്വാസകോശത്തിന്റെ അണുബാധയെ തുടര്‍ന്ന് യുവതി മരണപ്പെട്ടതായി നോയ്ഡയിലെ ശാരദ ആശുപത്രി അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയെങ്കിലും ചിതിലേയ്ക്ക് വയ്ക്കുമ്പോള്‍ യുവതി ശ്വസിച്ചിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു.
യുവതിയുടെ സഹോദരന് ഇതുസംബന്ധിച്ച് പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസെത്തി 70 ശതമാനം കത്തിയ യുവതിയുടെ ശരീരം ചിതയില്‍ നിന്നെടുത്ത് പോസ്റ്റുമോര്‍ട്ടത്തിന് അയയ്ക്കുകായിരുന്നു. ചിതയില്‍ വയ്ക്കുമ്പോള്‍ യുവതി ശ്വസിച്ചിരുന്നതായാണ് പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തല്‍.
യുവതിയുടെ ശ്വാസനാളത്തില്‍ നിന്നും കത്തിയ വസ്തുക്കള്‍ കണ്ടെടുത്തിട്ടുണ്ട്. ജീവനോടെ കത്തിക്കുമ്പോഴാണ് ഇത്തരം വസ്തുക്കള്‍ ശ്വാസനാളില്‍ ഉണ്ടാകുക. ജീവനോടെ കത്തിക്കുന്നതില്‍ ഉണ്ടായ ഷോക്കിലാണ് യുവതി മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
സംഭവത്തില്‍ പോലീസിനും ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കും എതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.






