
ബെയ്ജിങ് : തെക്കേ ചൈനയിലെ ഗുആങ്ഡോങ് പ്രവിശ്യയില്‍ കനത്ത മഴയെ തുടര്‍ന്ന ഹൈവേയുടെ ഒരു ഭാഗം ഒലിച്ചുപോയി . ബുധാനാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ കാറുകള്‍ തകര്‍ന്ന് 36-യോളം പേര് മരിച്ചതായി അധികൃതര്‍ പറഞ്ഞു. 30 പേര്‍ക്ക് പരിക്കുകളുണ്ട് .
ഹൈവേയുടെ ഒരു ഭാഗം ഗുആങ്ഡോങ് പ്രവിശ്യയുടെ പല ഭാഗത്തും കനത്ത മഴയും വെളളപ്പൊക്കവുമുണ്ടായിരുന്നു. ശക്തമായ മഴ പ്രവിശ്യയിലെ രണ്ട് നഗരങ്ങളെ സാരാമവയി ബാധിച്ചു. 110,000 പേരെ മാറ്റിപ്പാര്‍പ്പിച്ചതായി പ്രദേശിക സര്‍ക്കാര്‍ പറയുന്നു. പ്രളയത്തില്‍ നാലു പേര്‍ക്ക് ജീവന് നഷ്ടമായി. 10 പേരെ കാണാതായതായും ചൈനീസ് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.






