കുണ്ടറ: കൊല്ലം കുണ്ടറയിൽ ആറാം ക്ളാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. കൊടുവിള ആദിഭവനിൽ ആദിദേവ് (12) ആണ് മരിച്ചത്.
വീടിനടുത്തുള്ള ഷെഡിൽ ഉണ്ടായിരുന്ന ഉപകരണം പ്രവർത്തിപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് ഷോക്കേറ്റത്. വീട്ടിൽ സഹോദരി മാത്രമുള്ള സമയത്തായിരുന്നു അപകടം നടന്നത്.
ആദിദേവിന്റെ പിതാവ് രതീഷ് കോൺക്രീറ്റ് കരാറുകാരനാണ്. വീടിനോട് ചേർന്നുള്ള ഷെഡിൽ സൂക്ഷിച്ചിരുന്ന കോൺക്രീറ്റ് കട്ടിംഗ് മെഷീൻ ഒരു തയ്യൽ മെഷീന്റെ മുകളിൽ വച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് പ്ലഗ് ചെയ്ത് പ്രവർത്തിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് അപകടം നടന്നതെന്ന് കരുതുന്നു. കുറെസമയം കഴിഞ്ഞിട്ടും ആദിദേവിനെ കാണാതിരുന്നതിനെ തുടർന്ന് സഹോദരി തിരക്കിചെന്നപ്പോൾ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. പൊലീസ് അന്വേഷണം നടത്തുണ്ട്.






