തൃശ്ശൂര്‍: പൂരവഴിയായ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട തുറന്നതോതെ തൃശ്ശൂര്‍ പൂരച്ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. കൊമ്പന് എറണാകുളം ശിവകുമാറിന്റെ പുറത്തേറിയെത്തിയ നെയ്ക്കാവിലമ്മ ഉച്ചയോടെ പൂരവിളംബരം കുറിച്ച് ഗോപുരനട തുറന്നു. ഞായറാഴ്ചയാണ് തൃശ്ശൂര്‍ പൂരം.
കനത്ത ചൂടിലും പൂരവിളംബരം കാണാന്‍ നിരവധി പേരാണ് സ്ഥലത്ത് തടിച്ചുകൂടിയത്. തൃശ്ശൂര്‍ പൂരത്തിലെ സുപ്രധാനമായ ചടങ്ങുകളിലൊന്നാണിത്. മുണ്ടത്തിക്കോട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ വെടിക്കെട്ടുകള്‍ ഒഴിവാക്കി ചടങ്ങുകള്‍ മാത്രമായി നടത്താനാണ് തീരുമാനം. കുടമാറ്റം 15 മിനിറ്റാക്കി ചുരുക്കി.






