More forecasts: Fuerteventura August weather
Mangalam
Malayalam EditionE-PaperE-Paper
  • HOME
  • KERALA
  • INDIA
  • WORLD
  • ENTERTAINMENT
  • SPORTS
  • BUSINESS
  • LIFE STYLE
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Odd news
Loading...

അലക്ക് ഒരു തലവേദനയാണോ? ഇതാ അലക്കാതെ 100 ദിവസം വരെ ധരിക്കാവുന്ന വസ്ത്രങ്ങൾ!

Authored by Web Desk | Last updated: 05 Aug 2026, 8:12 PM | 2 min read

Print
Is laundry a headache? Introducing clothes that can be worn for up to 100 days without washing!
വസ്ത്രങ്ങൾ കഴുകേണ്ട എന്ന് കേൽക്കുമ്പോൾ തന്നെ പലർക്കും ഒരു ആവേശമൊക്കെ ഉണ്ടാകും. നൂറ് ദിവസം വരെ അലക്കേണ്ടാത്ത വസ്ത്രങ്ങൾ ഉണ്ടെങ്കിലോ. അലക്കിന്റെ കാര്യമേ മറക്കാം അല്ലേ? അലക്കാൻ ഇഷ്ടമില്ലാത്തവർക്കായി ഇതാ പുതിയ ഇനം പരിസ്ഥിതി സൗഹൃദ വസ്ത്രങ്ങൾ രംഗത്തെത്തിയിരിക്കുന്നു. കടൽപ്പായൽ ഫൈബറുകൾ ഉപയോഗിച്ച് പെപ്പർമിന്റ് ഓയിൽ ചേർത്തുണ്ടാക്കിയ ടി-ഷർട്ടുകൾ മുതൽ വിയർപ്പും ഈർപ്പവും പിടിച്ചുനിർത്താത്ത സൂപ്പർ ഫൈൻ കമ്പിളി വസ്ത്രങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു.


അമിതമായി വസ്ത്രങ്ങൾ അലക്കുന്ന ശീലത്തിന് ഒരു വലിയ മാറ്റം കുറിക്കാൻ ഇത്തരം സ്വയം വൃത്തിയാകുന്ന വസ്ത്രങ്ങൾക്ക് സാധിച്ചേക്കും. പാംഗെയ (Pangaia), അൺബൗണ്ട് മെറിനോ (Unbound Merino), വൂൾ ആൻഡ് പ്രിൻസ് (Wool & Prince) തുടങ്ങിയ ബ്രാൻഡുകൾ പ്രകൃതിദത്തമായ പുതുമയും ദുർഗന്ധം തടയുന്നതുമായ വസ്ത്രങ്ങളാണ് ഇപ്പോൾ വിപണിയിൽ എത്തിക്കുന്നത്. അതിനാൽ ഇവ അലക്കുന്ന കാര്യം ഓർത്ത് നിങ്ങൾ ഇനി വിഷമിക്കേണ്ടതില്ല.


ആഴ്ചകളോളം അലക്കാതെ ഉപയോഗിക്കാൻ കഴിയുന്ന കമ്പിളി യാത്രാ വസ്ത്രങ്ങൾ അൺബൗണ്ട് മെറിനോ നിർമ്മിച്ചിട്ടുണ്ട്. നൂറു ദിവസത്തോളം തുടർച്ചയായി ധരിക്കാൻ കഴിയുന്ന വസ്ത്രങ്ങളാണ് വൂൾ ആൻഡ് പ്രിൻസ് പുറത്തിറക്കുന്നത്.തുടർച്ചയായി നൂറു ദിവസം ഒരേ വസ്ത്രം ധരിക്കുന്നത് ചിലർക്കെങ്കിലും അൽപ്പം ബുദ്ധിമുട്ട് തോന്നിയേക്കാം. എങ്കിലും, ഒരു ദിവസം ധരിച്ചാൽ തന്നെ വസ്ത്രങ്ങൾ അലക്കണമെന്ന് നമ്മെ പഠിപ്പിച്ച ക്ലീനിംഗ് ഇൻഡസ്ട്രിയുടെ വിപണന തന്ത്രങ്ങളെ പ്രതിരോധിക്കാൻ ഈ സംരംഭങ്ങൾ സഹായിക്കുന്നു.


ജീൻസുകൾ കുറഞ്ഞത് ഒരു വർഷത്തെയെങ്കിലും ഉപയോഗത്തിന് ശേഷമേ അലക്കേണ്ടതുള്ളൂ എൻ നമ്മിൽ പലർക്കും തോന്നാറില്ലേ? ഇതു പറയുമ്പോൾ ഒരു ഞെട്ടിക്കുന്ന വിവരം കൂടി അറിഞ്ഞിരിക്കണം—1966-ൽ ജർമ്മനിയിലെ വെറും 5% ആളുകൾ മാത്രമാണ് ദിവസവും അടിവസ്ത്രങ്ങൾ മാറ്റിയിരുന്നത്! വ്യക്തിശുചിത്വത്തിന്റെ കാര്യത്തിൽ നാം ഏറെ മുന്നോട്ട് പോയിട്ടുണ്ടെന്ന് ചിലർ വാദിച്ചേക്കാം. എന്നാൽ നാം ഇന്ന് വസ്ത്രങ്ങൾ പതിവായി അലക്കുന്നത് നമ്മുടെ ഭൂമിക്ക് വലിയൊരു ആഘാതമാണ് ഉണ്ടാക്കുന്നത്, അടിവസ്ത്രങ്ങളുടെ കാര്യമല്ലേ.


ഫാഷൻ റെവല്യൂഷന്റെ കണക്കുകൾ പ്രകാരം, ഒരു വസ്ത്രത്തിന്റെ കാർബൺ ഫൂട്ട് പ്രിന്റിന്റെ നാലിലൊന്ന് ഭാഗവും ഉണ്ടാകുന്നത് അത് അലക്കുമ്പോഴാണ്. അതിനുപുറമേ, നിങ്ങൾ വാഷിംഗ് മെഷീൻ പ്രവർത്തിപ്പിക്കുമ്പോഴെല്ലാം 700,000-ത്തിലധികം സിന്തറ്റിക് സൂക്ഷ്മ നാരുകൾ നമ്മുടെ സമുദ്രങ്ങളിലേക്ക് എത്തിച്ചേരുന്നു. ഇത് കൂടാതെ ഗ്യാസ്, വൈദ്യുതി, വെള്ളം എന്നിവയുടെ ഉപയോഗവും ഇതിൽ ഉൾപ്പെടുന്നു, വീടുകളിലെ മൊത്തം ജല ഉപയോഗത്തിന്റെ 17% വരുന്നത് വാഷിംഗ് മെഷീനുകൾ വഴിയാണ്!


പാംഗെയയുടെ കടൽപ്പായലും പുതിനയും ചേർത്ത ടി-ഷർട്ടുകൾ ധരിക്കുന്നത് ഒരു സാധാരണ കോട്ടൺ ടി-ഷർട്ടുമായി താരതമ്യം ചെയ്യുമ്പോൾ ആയുസ്സിൽ ഏകദേശം 3,000 ലിറ്റർ വെള്ളം ലാഭിക്കാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇത് 37 ബാത്ത് ടബ്ബുകൾ നിറയ്ക്കാൻ ആവശ്യമായ വെള്ളമാണ്! ഞെട്ടിക്കുന്ന മറ്റൊരു സത്യം, നാം അലക്കുന്ന വസ്ത്രങ്ങളിൽ 90% ശതമാനവും യഥാർത്ഥത്തിൽ അത്രകണ്ട് വൃത്തിഹീനമായവ അല്ല എന്നതാണ്. എന്തായാലും കമ്പനികൾ ചൂണ്ടിക്കാണിക്കുന്ന സത്യങ്ങൾ എത്രത്തോളം അംഗീകരിക്കപ്പെടുമെന്ന് കാത്തിരുന്ന് കാണാം.

About Author:

Author photo

Web Desk

Related News

Indian woman share  New Zealand's healthcare (Image Source: Instagram)

‘കുട്ടിക്ക് 10 ദിവസമായി വിട്ടുമാറാത്ത ചുമ; ന്യൂസിലന്‍ഡില്‍ ഡോക്ടറെ കാണാൻ വേണ്ടി വന്നത് ഒരാഴ്ചത്തെ കാത്തിരിപ്പ്; ഇന്ത്യ ത​ന്നെ ബെസ്റ്റ്...’ അനുഭവം പങ്കിട്ട് ഇന്ത്യന്‍ യുവതി

Brother holds his sister's hand while  crossing the road (Image Source: Instagram)

കുഞ്ഞനിയത്തിയുടെ സ്വന്തം ചേട്ടച്ഛന്‍; ഏറെ തിരക്കുള്ള ദുബായ് സ്ട്രീറ്റില്‍ കുഞ്ഞനിയത്തിയുടെ കൈപിടിച്ച് ശ്രദ്ധാപൂര്‍വ്വം റോഡ് മുറിച്ചു കടക്കുന്ന സഹോദരന്‍; ഹൃദയം കവരും വീഡിയോ വൈറല്‍

Typical workday at the office for a Golden Retriever dog (Image Source: Instagram)

രാവിലെ 8 മുതല്‍ വൈകിട്ട് 5.30 വരെയുള്ള ഗോള്‍ഡൻ റിട്രീവറുടെ ‘ഡേ ഇൻ മൈ ലൈഫ്’; ഹൃദയം കീഴടക്കി ആമസോണിന്റെ ‘ഡോഗ്-ഫ്രണ്ട്‌ലി’ ഓഫീസ്

ഗുരുഗ്രാമിലെ ലക്ഷ്വറി ഫ്ലാറ്റിൽ ഗാർഹിക തൊഴിലാളിക്ക് നേരെ ക്രൂരമർദ്ദനം; വൈറൽ വീഡിയോക്കെതിരെ വ്യാപക പ്രതിഷേധം

ഗുരുഗ്രാമിലെ ലക്ഷ്വറി ഫ്ലാറ്റിൽ ഗാർഹിക തൊഴിലാളിക്ക് നേരെ ക്രൂരമർദ്ദനം; വൈറൽ വീഡിയോക്കെതിരെ വ്യാപക പ്രതിഷേധം

കുടുംബാംഗങ്ങളിൽ നിന്ന് ഒളിപ്പിക്കാൻ  നിലത്തു കുഴിച്ചിട്ട 5 ലക്ഷം രൂപ ചിതലരിച്ചു: കർഷകന്റെ ദുരിതകഥ വൈറലാകുന്നു

കുടുംബാംഗങ്ങളിൽ നിന്ന് ഒളിപ്പിക്കാൻ നിലത്തു കുഴിച്ചിട്ട 5 ലക്ഷം രൂപ ചിതലരിച്ചു: കർഷകന്റെ ദുരിതകഥ വൈറലാകുന്നു

ഗുജറാത്തിലെ ഗ്രാമത്തിലെ 'ഭൂതബാധയുള്ള' കിണര്‍ വീണ്ടും തനിയെ ചലിക്കാന്‍ തുടങ്ങി ; ഗ്രാമവാസികള്‍ ഭീതിയില്‍...!

ഗുജറാത്തിലെ ഗ്രാമത്തിലെ 'ഭൂതബാധയുള്ള' കിണര്‍ വീണ്ടും തനിയെ ചലിക്കാന്‍ തുടങ്ങി ; ഗ്രാമവാസികള്‍ ഭീതിയില്‍...!