Authored by Web Desk | Last updated: 17 Apr 2017, 4:02 PM | 7 min read
മലയാളത്തിന്റെ സ്വന്തം സൂര്യപുത്രി അ മലയ്ക്കൊപ്പം മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യരും വിശേ ഷങ്ങള് പങ്കുവയ്ക്കുന്നു..
ഒരു പൂവിന്റെ രണ്ടു ദളങ്ങള്‍ പോലെയാണ് മലയാളത്തിന് അമല അക്കിനേനിയും മഞ്ജുവാര്യരും. എന്നും മലയാളികള്‍ നെഞ്ചിലേറ്റിയവര്‍. സല്ലാപത്തിലൂടെ മലയാളി പ്രേക്ഷകര്‍ സ്വീകരിച്ച മഞ്ജു വളരെ പെട്ടെന്നാണ് സിനിമയില്‍ നിന്നു വിടവാങ്ങിയത്. അതു പോലെയാണ് അമലയും.
മലയാളത്തിന്റെ സൂര്യപുത്രിയായ അമലയും തെലുങ്കിലെ മെഗാസ്റ്റാര്‍ നാഗാര്‍ജുനയുമായുള്ള വിവാഹശേഷം കുടുംബവുമായി കഴിയുകയായിരുന്ന അമല. മലയാളികളുടെ സ്വന്തം സൂര്യപുത്രി.
ഇതിനിടെ ഹമാരി അധൂരി കഹാനിയടക്കം ചില ഹിന്ദി സിനിമകളിലൂടെ അമല സാന്നിദ്ധ്യമറിയിച്ചു. ഉള്ളടക്കത്തിലൂടെ മലയാളികളുടെ ഉള്ളം കീഴടക്കിയ പ്രതിഭ.
26 വര്‍ഷങ്ങള്‍ക്കു മുമ്പ് വിഷുകൈനീട്ടം പോലെ പ്രേക്ഷകര്‍ക്ക് എന്റെ സൂര്യപുത്രിയെ സമ്മാനിച്ച അമല മലയാളി മണ്ണിലേയ്ക്കെത്തുകയാണ്, പഴയ ആ മായാവിനോദിനിയുടെ ഭാവത്തോടെ.
റോഷന് ആന്‍ഡ്രൂസിന്റെ ഹൗ ഓള്‍ഡ് ആര് യു യിലൂടെ 14 വര്‍ഷങ്ങള്‍ക്കു ശേഷം ശക്തമായ തിരിച്ചു വരവ് നടത്തിയ മഞ്ജു. കെയര്‍ ഓഫ് സൈറാ ബാനുവെന്ന സിനിമയിലൂടെ ഇരുവരും ആദ്യമായി ഒരുമിക്കുന്നു. സൈറാബാനുവിന്റെ വിശേഷങ്ങള്‍ക്കൊപ്പം സ്വകാര്യ വിശേഷങ്ങളും പങ്കുവയ്ക്കുകയാണ് അമലയും മഞ്ജുവും...
സൈറാബാനുവിലേയ്ക്ക് എത്തിയത്?
അമല: - കല്ല്യാണം കഴിഞ്ഞ സമയം ഫാസില്‍ സാര്‍ വിളിച്ച് ഒരു സിനിമയുണ്ട് ചെയ്യാമോ എന്നു ചോദിച്ചിരുന്നു. അന്ന് താല്പര്യം ഇല്ലായിരുന്നു. അതു കൊണ്ട് സാറിനോട് നോാ പറയേണ്ടി വന്നു.
പിന്നീടാണ് ഹൈദരാബാദില്‍ ഒരു ഹോസ്പിറ്റല്‍ പണിയുന്നത്. പിന്നെ അതിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. ആ സമയത്താണ് തെലുങ്കില്‍ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന സിനിമ ചെയ്തത്. ശക്തമായൊരു അമ്മ വേഷമായിരുന്നു.
മൂന്നു മക്കള്‍ക്കു വേണ്ടി ജീവിക്കുന്ന കാന്‍സര്‍ രോഗിയായ സ്ത്രീ. ഇതു വരെ ചെയ്തതില്‍ നിന്നും വ്യത്യസ്തമായിരുന്നു. അതിനു ശേഷം ഹിന്ദിയില്‍ രണ്ടു സിനിമ ചെയ്തു. തമിഴില്‍ ഒരു സീരിയലും.
അതിനിടെയാണ്് സൈറാബാനുവിന്റെ സംവിധായകന് ആന്റണി സോണി വിളിക്കുന്നത്. അദ്ദേഹമെന്നോട് ഇതിന്റെ കഥ പറഞ്ഞു. എനിക്ക് ഒരുപാട് ഇഷ്ടമായി അങ്ങനെയാണ് സ്വീകരിച്ചത്.
മഞ്ജു: - ഹൗ ഓള്‍ഡ് ആര് യൂ വിലെ സഹസംവിധായകരായിരുന്നു ആന്റണി സോണിയും തിരക്കഥകൃത്ത് ഷാനും. ആ സിനിമ തൊട്ടെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു.
ഇവരുടെ മൂന്നാമിടം എന്നൊരു ഷോട്ട്ഫിലിമിനു ധാരാളം അവാര്‍ഡൊക്കെ ലഭിച്ചു. രണ്ടുപേരും കൂടിയാണ് കഥ പറയാന്‍ വന്നത്. എനിക്ക് അവരില്‍ നല്ല പ്രതീക്ഷയുണ്ടായിരുന്നു. അങ്ങനെയാണ് സമ്മതിക്കുന്നത്.
ഈ കഥാപാത്രം ഇഷ്ടപ്പെടാനുള്ള കാരണം?
അമല: - എന്റെ ഈ പ്രായത്തില്‍ നല്ല കഥാപാത്രങ്ങള്‍ കിട്ടുക വളരെ പ്രയാസമാണ്. അഥവാ കിട്ടിയാലും വെറുതെ ഒന്നു തലകാണിച്ചു പോകുന്ന കഥാപാത്രങ്ങളെ കിട്ടൂ. അതില്‍ നിന്നൊക്കെ വ്യത്യസ്തമാണ് സൈറാബാനുവിലെ കഥാപാത്രം.
ശക്തമായ രണ്ടു സ്ത്രീ കഥാപാത്രങ്ങളാണ് ഇതിലുള്ളത്. അഡ്വക്കേറ്റ് ആനി ജോണ്‍ തറവാട്ടില്‍ എന്ന എന്റെ കഥാപാത്രം സിനിമയിലുടനീളം പ്രധാന്യമര്‍ഹിക്കുന്നതാണ്.
സൈറാബാനുവിന്റെ ജീവിതത്തിലേക്ക് ആനി എങ്ങനെ എത്തുന്നു? എങ്ങനെ സൈറാബാനുവിനെ അവര്‍ സ്വാധീനിക്കുന്നു? എന്നൊക്കെയാണ് ഈ സിനിമ.
ഇതൊരു സാധാരണ സിനിമയല്ല. നിറയെ സസ്പെന്‍സും ട്വിസ്റ്റും നിറഞ്ഞതാണ്. പൊതുവേ ഒരു സിനിമ കാണുമ്പോ ള്‍ അതിന്റെ ക്ലൈമാക്സ് എങ്ങനെ വരും എന്നു പ്രേക്ഷകര്‍ക്ക് ഒരു ധാരണയുണ്ടാകും. എന്നാല്‍ ഇത് അണ്‍പ്രെഡിക്റ്റബിളാണ്.
മഞ്ജു: - ഞാന്‍ ആദ്യമായി ചെയ്യുന്ന മുസ്ലീം കഥാപാത്രമാണ് സൈറാബാനുവിലേത്. അതിനായി ഒരുപാട് ബുദ്ധിമുട്ടേണ്ടി വന്നു. ഒരു പോസ്റ്റ്വുമണാണ് ബാനു. മലപ്പുറം ഭാഷയാണ്.
അതൊക്കെ പറഞ്ഞു തരാന്‍ ആളുകള്‍ ഉണ്ടായിരുന്നു. സാധാരണ മുസ്ലീം സ്ത്രീകളെ പോലെയല്ല പോസ്റ്റ് വുമണായ മുസ്ലീം സ്ത്രീകള്‍ എങ്ങനെയാണെന്ന് പഠിക്കാനുണ്ടായിരുന്നു.
പൊതുവേ സിനിമയും കഥയും കഥാപാത്രങ്ങളും പുരുഷകേന്ദ്രീകൃതമാണല്ലോ?
അമല: - എനിക്ക് തോന്നുന്നത് മലയാളത്തില്‍ മാത്രമല്ല ഏതുഭാഷാ ചിത്രമെടുത്താലും അങ്ങനെ തന്നെയാണ്. സിനിമലോകം ശരിക്കും ആണുങ്ങളുടെ കൈയ്യിലാണ്. സ്ത്രീകള്‍ക്ക് പ്രാധാന്യം നല്കുന്ന കഥാപാത്രങ്ങള്‍ തീരെ കുറവാണ്.
എന്നാല്‍ ഈയടുത്ത കാലത്ത് അതിനൊരു ചെറിയ മാറ്റം വന്നതായി എനിക്ക് തോന്നുന്നുണ്ട്. മിക്ക മലയാളസിനിമകളും ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ ളെ അവതരിപ്പിക്കുന്നുണ്ട്.
അതിനു മറ്റൊരു കാരണവുമുണ്ട്. ന്യൂ ജനറേഷനിലെ എഴുത്തുകാര്‍ കൂടുതലും ജീവിതഗന്ധിയായ കഥകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. അതുകൊണ്ട് അവരുടെ കഥകളിലും സ്ത്രീ കഥാപാത്രങ്ങള്‍ ശക്തമായിരിക്കും.
മഞ്ജു: - ഓരോ കാലത്തും സ്ത്രീകേന്ദ്രീകൃത കഥകള്‍ വന്നിട്ടുണ്ട്. ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമകള്‍ എന്നും മലയാള സിനിമ സമ്മാനിച്ചിട്ടുണ്ട്.
എന്റെ തന്നെ സിനിമകളായ ദയ, കന്മദം, ഹൗ ഓള്‍ഡ് ആര്‍യു എല്ലാം ഈ ഗണത്തില്‍ പെടും. ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകളുടെ കാലത്തു തന്നെ ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ വെള്ളിത്തിര കീഴടക്കിയിട്ടുണ്ട്.
മലയാളത്തില്‍ നല്ല അവസരങ്ങള്‍ ലഭിച്ചാല്‍ അമല സ്വീകരിക്കുമോ ?
അമല: - ഞാന്‍ പറഞ്ഞല്ലോ എന്റെ പ്രായത്തിനു മികച്ച കഥാപാത്രങ്ങള്‍ ലഭിക്കുന്നത് വളരെ കുറവായിരിക്കും. ആനിയെ പോലുള്ള കഥാപാത്രം ലഭിക്കുമെന്നു വലിയ പ്രതീക്ഷയൊന്നുമില്ല. മികച്ച കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഇനിയും മലയാളത്തില്‍ അഭിനയിക്കും.
ഞാന്‍ വീണ്ടും അഭിനയത്തില്‍ സജീവമാകാനുള്ള തീരുമാനത്തിലാണ്. ഇന്ന ഭാഷയെന്നൊന്നുമില്ല, വര്‍ഷത്തില്‍ ഒരു സിനിമ പ്രതീക്ഷിക്കാം. ഏതു ഭാഷയിലാണ് നല്ല കഥാപാത്രങ്ങള്‍ കിട്ടുക എന്നതിനെ ആശ്രയിച്ചിരിക്കുമത്. അത് മുന്‍കൂട്ടി പറയാനാവില്ല. എല്ലാ ഭാഷകളിലും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്.
അമലയെന്നു കേള്‍ക്കുമ്പോള്‍ മലയാളിഓര്ക്കുക എന്റെ സൂര്യപുത്രിയിലെ മായാവിനോദിനിയാണ്?
അമലയ്ക്ക് മൃഗങ്ങളോട് ഭയങ്കര സ്നേഹമാണെന്ന് കേട്ടിട്ടുണ്ട്? തീരെ ചെറിയ പ്രായം മുതല്‍ ഇങ്ങനെ ആയിരുന്നോ?
എനിക്ക് ആദ്യമായി ഒരു പെറ്റിനെ കിട്ടുന്നത് ആറാമത്തെ വയസ്സിലാണ്. ഒരു ചെറിയ നായക്കുട്ടി. അതിനെ കുളിപ്പിക്കുന്നതും ഭക്ഷണം കൊടുക്കുന്നതുമെല്ലാം ഞാനായിരുന്നു.
സാധാരണ കുട്ടികള്‍ മൃഗങ്ങളോട് കൂടുതല്‍ ഇടപഴകുമ്പോള്‍ അമ്മമാര്‍ വഴക്കു പറയാറുണ്ട്. എന്നാല്‍ എന്റെ അമ്മ അവരെ കൂടുതല്‍ സ്നേഹിക്കാനാണ് പഠിപ്പിച്ചത്.
ഞാന്‍ താമസിച്ച ഹോസ്റ്റലില്‍ അവിടെ നായ, പൂച്ച, പ്രാവ്, കോഴി, പശു അങ്ങനെ കുറേ മൃഗങ്ങളുണ്ടായിരുന്നു. ചെന്നു കുറച്ചു നാള് കഴിഞ്ഞപ്പോള്‍ അവയുടെയെല്ലാം മേല്‍നോട്ടം എനിക്കായി. അവ എന്തെങ്കിലും ചെയ്താല്‍ മൃഗങ്ങള്‍ക്കു പകരമായി അവിടുണ്ടായിരുന്ന കൂട്ടുകാര്‍ എന്നെയാണ് വഴക്കു പറയുക.
എനിക്ക് മൃഗങ്ങളെ പേടിയില്ല അവരുടെ കൂടെ എത്ര സമയം ചെലവഴിക്കാമോ അത്ര നേരം അവര്ക്കൊപ്പമിരിക്കാനാണ് താല്പര്യം. ആ താല്പര്യം മനസിലാക്കിയാണ് നാഗാര്‍ജുന ഹൈദരാബാദില്‍ ഒരു ഹോസ്പിറ്റല്‍ തുടങ്ങിയത്.
നാലു ലക്ഷത്തോളം മൃഗങ്ങള്‍ അവിടെയുണ്ട്. 25 വര്‍ഷം ഞാന്‍ വീട്ടില്‍ ചെലവഴിച്ചതിനേക്കാ ള്‍ കൂടുതല്‍ സമയം അവര്‍ക്കൊപ്പമാണ് കഴിയുന്നത്. മൃഗങ്ങളെ എനിക്ക് അത്രയ്ക്കിഷ്ടമാണ്.
ചിരിച്ചു സന്തോഷത്തോടെയല്ലാതെ അമലയെ കാണാറില്ല. പെറ്റ് ഹോസ്പിറ്റല്‍, കുടുംബം, സിനിമ ഈ ടെന്ഷനുകള്ക്കിെട എങ്ങനെയാണ് ഇങ്ങനെ പോസിറ്റീവായി ഇരിക്കാന്‍ സാധിക്കുക?
അമല: - എല്ലാം ജീവിതത്തിന്റെ ഭാഗങ്ങളാണ്. ടെന്‍ഷനുകള്‍ എനിക്കുമുണ്ട്. പക്ഷേ അത് പ്രകടിപ്പിക്കാതിരിക്കാന്‍ നമ്മുടെ മനസ്സിനെ പഠിപ്പിക്കണം. അതിനു മെഡിറ്റേഷന്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്.
എന്റെ മകന് അഖില്‍ അക്കിനേനിയെ ഗര്‍ഭിണിയായിരുന്ന സമയം മുതല്‍ ഞാന്‍ മെഡിറ്റേഷന്‍ ചെയ്യാറുണ്ട്. അതാണ് എപ്പോഴും പോസിറ്റീവായിരിക്കുന്നതിന് കാരണം. അതു മാത്രമല്ല ഞാന്‍ നന്നായി ഉറങ്ങും.
ഉറക്കവും നമ്മുടെ മൂഡ് മാറുന്നതിന് ഒരു കാരണമാണ്. നിങ്ങള്‍ പറഞ്ഞതു പോലെ എന്നില്‍ ഒരു പോസീറ്റീവ് എനര്‍ജി ഉണ്ടെന്നു തോന്നുന്നുവെങ്കില്‍ അതിനു കാരണം മെഡിറ്റേഷനും കൃത്യസമയത്തുള്ള ഉറക്കവുമാണ്.
ഡാന്‍സിലൂടെ അഭിനയത്തിലേക്ക്?
അമല: - ഞാന്‍ ഏഴു വയസ്സുള്ളപ്പോഴാണ് ഡാന്‍സ് പഠിക്കാന്‍ തുടങ്ങുന്നത്. എട്ടര വയസ്സില്‍ കലാക്ഷേത്രയില്‍ ചേര്‍ന്നു. ഭരതനാട്യത്തില്‍ ധാരാളം സമ്മാനങ്ങളൊക്കെ നേടിയിട്ടുണ്ട്.
അങ്ങനെ ഒരു പ്രോഗ്രാമില്‍ കണ്ടപ്പോള്‍ ടി. രാജേന്ദ്രന് സാര്‍ അദ്ദേഹത്തിന്റെ മൈഥിലി എന്നൈ കാതലി എന്ന സിനിമയെക്കുറിച്ച് സംസാരിച്ചു.
വളരെ നല്ല ഒരു തുടക്കമാണ് മൈഥിലിയിലൂടെ ലഭിച്ചത്. ആ വര്‍ഷം തന്നെ കുറെ തമിഴ് സിനിമകള്‍ ചെയ്തു. പിന്നീട് തെലുങ്ക്, കന്നട, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളില്‍ കുറേയധികം സിനിമകള്‍ ചെയ്തു.
വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും അഭിനയിത്തിലേയ്ക്കെത്തുന്നു. കുടുംബത്തിന്റെ സപ്പോര്‍ട്ട്?
അമല: - നാഗാര്‍ജുന നല്ല സപ്പോര്‍ട്ടാണ്. അവരും എപ്പോഴും തിരക്കലാണ്. സിനിമ യാത്ര അങ്ങനെ ഭയങ്കര ബിസിയായിരിക്കും. എന്നാല്‍ പോലും ഞാനിവിടെ ഷൂട്ടിനെത്തിയ സമയത്ത് മിക്ക സമയവും വിളിക്കും.
ഫുഡ് കഴിച്ചോ? ഹെല്‍ത്ത് നോക്കണം, ക്ലൈമറ്റിന്റെ പ്രശ്നമുണ്ടാകും അതൊക്കെ ശ്രദ്ധിക്കണം എന്നൊക്കെ പറഞ്ഞു കൊണ്ടേയിരുന്നു.
ഞാനും അതുപോലെയാണ്. എത്ര ബിസിയാണെങ്കിലും അവരുടെ അടുത്ത് സംസാരിക്കാന്‍ സമയം കണ്ടെത്തും. എന്തെങ്കിലും തിരക്കുമൂലം വിളിക്കാന്‍ സാധിച്ചില്ലെങ്കില്‍ മെസേജ് അയയ്ക്കും. പരസ്പരം കാര്യങ്ങള്‍ അന്വേഷിക്കാന്‍ ഞങ്ങള്‍ സമയം കണ്ടെത്താറുണ്ട്.
എന്റെ അമ്മ എന്റെ കൂടെയാണ് താമസം. അവര്‍ക്ക് 80 വയസ്സായി. എന്നാലും എന്നെ ഒരു കാര്യത്തിന് ബുദ്ധിമുട്ടിപ്പിക്കില്ല. പലപ്പോഴും എന്റെ കാര്യം പോലും അമ്മയാണ് ഓര്‍ത്തിരുന്ന് ചെയ്യുക. എന്റെ റോള്‍ മോഡലും അമ്മയാണ്.
ഒരു ഇന്റര്‍വ്യൂവില്‍ മക്കളെ സിനിമയില്‍ അഭിനയിപ്പിക്കുമോ എന്ന ചോദ്യത്തിന് ''മക്കളാണ് മാതാപിതാക്കളെ തെരഞ്ഞെടുക്കുന്നത്. അല്ലാതെ മാതാപിതാക്കളല്ല അവരെ തെരഞ്ഞെടുക്കുന്ന''തെന്ന കൗതുകകരമായ ഒരു ഉത്തരം നല്‍കിയിരുന്നു. ഈ അറിവുകള്‍ വായനയിലൂടെ ആര്‍ജ്ജിച്ചതാണോ ?
അമല അഭിനയിച്ച സിനിമകളൊക്കെ മകന് കാണാറുണ്ടോ?
പുഷ്പക വിമാനം എന്ന സിനിമ അവന് കണ്ടിട്ടുണ്ട്. മലയാളസിനിമകളൊന്നും അവന് കണ്ടിട്ടില്ല. അവനു മലയാളം ഒട്ടും അറിയില്ല. ഒരു നടനായതു കൊണ്ട് അവനും നല്ല വിമര്‍ശനങ്ങള്‍ പറയാറുണ്ട്.
മലയാളം സിനിമകള്‍ കാണാറുണ്ടോ?
അമല: - ഞാന്‍ ഷൂട്ടിംഗിനായി കൊച്ചിയില്‍ വന്നു കഴിഞ്ഞ് കുറേ മലയാളം സിനിമകള്‍ കണ്ടു. ഷൂട്ടിഗ് കഴിഞ്ഞാല്‍ സിനിമയ്ക്ക് പോകും. അങ്ങനെ കണ്ടതില്‍ എനിക്ക് ഇഷ്ടപ്പെട്ട സിനിമയാണ് ചാര്‍ളി, അങ്കമാലി ഡയറീസ്, മെക്സിക്കന്‍ അപാരത, എസ്ര ഒക്കെ. ഇഷ്ടപ്പെടുകയും ചെയ്തു.
മഞ്ജു: - എന്റെ ഹൗ ഓള്‍ഡ് ആര്‍യു കണ്ടിട്ടുണ്ടെന്ന് മാം പറഞ്ഞിട്ടുണ്ട്
അമല: - ഓ... സോറി ഡിയര്‍. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു അതിലെ നിരുപമ രാജീവിനെ.
26 വര്‍ഷം കഴിഞ്ഞിട്ടും അമല അന്നത്തെ പോലെ തന്നെ...? ഈ സൗന്ദര്യ രഹസ്യം?
(ചിരിക്കുന്നു) അയ്യോ... 25 വര്‍ഷം കഴിഞ്ഞു. മകനു 22 വയസ്സായി. അന്നത്തെ മായാവിനോദിനിയെ പോലെയല്ല. ഒരുപാട് മാറി. നിങ്ങള്‍ക്കങ്ങനെ തോന്നാത്തതാണ്.
സൗന്ദര്യത്തെക്കുറിച്ചധികം സങ്കടപ്പെടാറില്ല. ധ്യാനം, വ്യായാമം ഇത് രണ്ടും മുടക്കാറില്ല. പിന്നെ വളരെ കുറച്ചു മാത്രമേ ഭക്ഷണം കഴിക്കു. ഇതൊക്കെയാവാം അന്നത്തെപോലെ ഇരിക്കാന്‍ കാരണം.
എല്ലാവരുടേയും ഡ്രീംഗേളായിരുന്നു അമല? അന്നത്തെ ആരാധകരെ കുറിച്ച്?
മായവിനോദിനിയെന്ന കഥാപാത്രത്തെ ഒരുപാട് ആരാധിച്ചിരുന്ന പെണ്‍കുട്ടികളുണ്ടായിരുന്നു. ഒരിക്കല്‍ ചെന്നൈയില്‍ ഷൂട്ട് നടക്കുകയാണ്. ഇടയ്ക്ക് സംവിധായകന് പതിവില്ലാത്ത സമയത്ത് ബ്രേക്ക് പറഞ്ഞു.
അദ്ദേഹത്തിന് എന്തെങ്കിലും പ്രശ്നം തോന്നിയതു കൊണ്ടാവും ബ്രേക്ക് പറഞ്ഞത് എന്നാണ് ഞങ്ങളെല്ലാവരും കരുതിയത് .
അമല: - വ്യത്യസ്തമായ കഥാപാത്രമാണ് മായാവിനോദിനി. അവളുടെ ജീവിതത്തി ല്‍ സംഭവിച്ച അന്യായങ്ങള്‍ക്കെതിരേ ശക്തമായി പോരാടുന്ന കഥാപാത്രം.
ഇന്നും മായാവിനോദിനി എന്ന് എന്നെ വിളിക്കുന്നവരുണ്ട്. കേരളത്തിലെ ആളുകള്‍ക്ക് ഇപ്പോഴും ഞാന്‍ അമലയല്ല, മറിച്ച് മായാവിനോദിനിയാണ്.
ഉള്ളടക്കം എന്ന സിനിമയില്‍ മോഹന്‍ലാല്‍ സാറിനൊപ്പം അഭിനയിച്ചിരുന്നു. അതും മലയാളികള്‍ സ്വീകരിച്ച മറ്റൊരു കഥാപാത്രമാണ്. അതുപോലെയുള്ള കഥാപാത്രങ്ങള്‍ കിട്ടുക ഒരു അഭിനേത്രി എന്ന നിലയില്‍ വലിയ കാര്യമാണ്.
ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് എനിക്ക് അത് കിട്ടി. തമിഴില്‍ കെ.മധുസാറിന്റെ മൗനം സമ്മതം എന്ന സിനിമയില്‍ മമ്മൂട്ടിസാറിനൊപ്പവും അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിന്റെ സൂര്യപുത്രിക്കൊപ്പം അഭി നയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ മഞ്ജുവിന് എന്തു തോന്നി ?
മഞ്ജു: - എല്ലാ മലയാളി പെണ്‍കുട്ടികളേയും പോലെ സൂര്യപുത്രിയൊക്കെ കണ്ട് ഒരുപാട് ആരാധിച്ചിരുന്ന ആളാണ് ഞാന്‍. അമല മാഡത്തോട് കഥ പറയാന്‍ പോവുകയാണെന്ന് സോണി എന്നോടു പറഞ്ഞപ്പോള്‍ വളരെ സന്തോഷം തോന്നി.
പക്ഷേ മാഡമെങ്ങാനും ഇനി മലയാളത്തിലേക്ക് ഇല്ലെന്നു പറയുമോ എന്ന ചെറിയ ടെന്‍ഷനുണ്ടായിരുന്നു. സമ്മതിക്കണേ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിച്ചു. എന്തായാലും എന്റെ പ്രാര്‍ത്ഥന ദൈവം കേട്ടതു പോലെ മാഡം അഭിനയിക്കാമെന്ന് സമ്മതിച്ചു. അതറിഞ്ഞപ്പോള്‍ വലിയ സന്തോഷം തോന്നി.
ഷൂട്ട് തുടങ്ങി കഴിഞ്ഞാണ് അമല മാഡം ജോയിന്‍ ചെയ്തത്. മാഡം വരുന്നതിന്റെ തലേ ദിവസം എനിക്ക് ആകെ ടെന്‍ഷനായിരുന്നു.
നമ്മള് ഒരുപാട് ആരാധിച്ചിരുന്ന ഒരാള്‍ക്കൊപ്പം സ്ക്രീന്‍ ഷെയര്‍ ചെയ്യുക എന്നത് വലിയ അനുഗ്രഹമാണ്, പക്ഷേ അതേ സമയത്ത് ഇത്രയും പ്രഗല്ഭയായ അഭിനേത്രിക്കൊപ്പം വെള്ളിത്തിരയിലെത്തുക എന്നതിന്റെ ടെന്‍ഷനുമുണ്ടായിരുന്നു.
പക്ഷേ നേരിട്ട് കണ്ടപ്പോള്‍ എന്നോട് പറഞ്ഞു മഞ്ജുവിന്റെ ഒപ്പം അഭിനയിക്കാന്‍ സാധിച്ചതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ടെന്ന്.. ഓസ്കാര്‍ കിട്ടുന്നതിലും വലിയ സന്തോഷം തോന്നി എനിക്ക്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതുപോലൊരു ഒഴിവുകാലമാണ് സല്ലാപത്തിലൂടെ മഞ്ജു വാര്യര്‍ എന്ന നടിയെ സമ്മാനിച്ചത്. സൈറാബാനു മഞ്ജുവിന്റെ കരിയറിലെ മറ്റൊരു നാഴികകല്ലാകുമ്പോള് തോന്നുന്നത് ?
മഞ്ജു: - ഇതിന്റെ കഥ ഞാന്‍ കേട്ടപ്പോള്‍ എത്രമാത്രം എന്നെ സ്വാധീനിച്ചോ അത്ര തന്നെ പ്രേക്ഷകരും ഈ കഥയെ സ്വീകരിച്ചു. ഒരു സാധാരണക്കാരിയായ സൈറാബാനുവിന്റെ കഥ കാണുന്ന പ്രേക്ഷകര്‍ക്ക് ആ കഥാപാത്രം തങ്ങളുടെ സ്വന്തമാണെന്നു തോന്നും.
അവരുടെ കുടുംബത്തില്‍ സംഭവിക്കുന്ന കാര്യങ്ങളായി കഥയെ കാണാന്‍ കഴിയും. ലളിതമായ മേക്കിംഗാണ് ഇതിന്റെ പ്രത്യേകത. ഈ സിനിമ പ്രേക്ഷകരെ സ്വാധീനിക്കുന്നതും അതുകൊണ്ടാണ്.
നല്ലൊരു സിനിമ ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞതു കൊണ്ടാണ് പ്രേക്ഷകര്‍ മനസ്സ് നിറഞ്ഞ് രണ്ടു കൈയും നീട്ടി ഇതിനെ സ്വീകരിച്ചത്.
സൈറാബാനുവിന്റെ ഭാഗമായി മാറാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട്. തീര്‍ച്ചയായും ഞാനിതു വരെ ചെയ്ത കഥാപാത്രങ്ങളില്‍ സൈറാബാനുവിന്റെ സ്ഥാനം വളരെ വലുതാണ്.
ഞാന്‍ ധാരാളം വായിക്കാറുണ്ട്. അതില്‍ പുരാണങ്ങളും ഉള്‍പ്പെടും.
പക്ഷേ ഈ വാക്കുകള്‍ എനിക്ക് കിട്ടിയത് ബുക്കില്‍ നിന്നല്ല. എന്റെ വീട്ടിലെ മുതിര്‍ന്നവര്‍ പറഞ്ഞു തന്ന വാക്കുകളാണ് ഇവ. അതിങ്ങനെയാണ് യുവര്‍ ചൈല്‍ഡ് ഈസ് എ ഓള്‍ഡ് ഫ്രണ്ട് ഇന്‍ എ ന്യൂ കോര്‍ട്ട്..
അതായത് അവരു വന്നത് അവരുടെ ജീവിതം പൂര്‍ത്തിയാക്കാനാണ്. അല്ലാതെ നമ്മളുടെ ഇഷ്ടം അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാനല്ല. മാതാപിതാക്കള്‍ എന്ന നിലയില്‍ അവരുടെ ആഗ്രഹങ്ങള്‍ക്ക് നമുക്ക് സപ്പോര്‍ട്ട് ചെയ്യാം. അത്രേയുള്ളു.
ബ്രേക്ക് കിട്ടിയത് നന്നായി എന്നു പറഞ്ഞ് റെസ്റ്റ് ചെയ്യാമെന്നു കരുതി റൂമിലേക്ക് നടക്കുമ്പോഴാണ് അസോസിയേറ്റ് പയ്യന് വന്ന് സംവിധായകന് വിളിക്കുന്നു എന്ന് പറയുന്നത്. ഞാന്‍ ചെന്നു.
അപ്പോള്‍ അദ്ദേഹം അമലയുടെ ബസ് വന്നിട്ടുണ്ടെ്് പറഞ്ഞു. ഏത് ബസെന്നോര്ത്ത് ഞാന്‍ അന്തം വിട്ടു ഞാന്‍ നോക്കിയപ്പോള്‍ ഒരു വണ്ടി നിറയെ കോളജ് സ്റ്റുഡന്‍ന്റ്സ്. എന്നെ കണ്ടതും ഓടി വന്ന് കെട്ടിപിടുത്തവും വിശേഷം ചോദിക്കലും ഒക്കെയായി ആകെ ബഹളമായിരുന്നു.
ഒരിക്കല്‍ മൂന്നു പെണ്‍കുട്ടികള്‍ വീട്ടില്‍ പറയാതെ എന്നെ കാണാന്‍ ചെന്നൈയില്‍ വന്നു. വിശേഷങ്ങള്‍ പറയുന്നതിനിടയില്‍ അവര്‍ വീട്ടില്‍ അറിയിക്കാതെയാണ് വന്നതെന്ന് പറഞ്ഞു.
അത് കേട്ടപ്പോള്‍ ഞാനവരെ കുറേ വഴക്ക് പറഞ്ഞു. എന്നിട്ട് വീട്ടിലെ നമ്പര്‍ വാങ്ങി അവരെ വിളിച്ചുഞാന്‍ അമലയാണ്, നിങ്ങളുടെ മക്കള്‍ എന്റൊപ്പമുണ്ട്്് എന്ന് പറഞ്ഞു. അന്നൊരു ദിവസം മുഴുവനും അവര്‍ക്കൊപ്പം ചെലവഴിച്ച ശേഷം അവരെ ട്രെയിനില്‍ കയറ്റി നാട്ടിലേക്കയച്ചു.
ഇനിയുമേറെ വിശേഷങ്ങളും കുശലങ്ങളും മഞ്ജുവിനും അമലയ്ക്കും പരസ്പരം പങ്കുവയ്ക്കാനുണ്ട്. അഭിമുഖത്തിന് അനുവദിച്ച സമയം കഴിഞ്ഞ് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ രണ്ടു പേരും ഒരേ സ്വരത്തില്‍ ഒരു കാര്യം കൂടി പറഞ്ഞു.
വിഷുകൈനീട്ടമായി നിങ്ങള്‍ക്കു മുന്നിലെത്തിയ സൈറാബാനുവിനെ സ്വീകരിച്ചതിന് നന്ദി. കണിക്കൊന്ന പൂത്തലുഞ്ഞ പോലെയുള്ള ഇവരുടെ ചിരിയാണ് മലയാളിയുടെ ഏറ്റവും വലിയ വിഷുകൈനീട്ടം.