
ചിത്രത്തില്‍ നിന്നും ഒറ്റനോട്ടത്തില്‍ തിരിച്ചറിയുക അത്ര എളുപ്പമാണെന്ന് തോന്നുന്നില്ല. ബജാജിന്റെ അവേഞ്ച്വര്‍ 220 ആണെങ്കിലും കാഴ്ചയില്‍ ഇവന് ഹാര്‍ലി ഡേവിഡ്സണ് സ്ട്രീറ്റ് 750 ന് സമനാണ്. ഒറ്റനോട്ടത്തില്‍ തിരിച്ചറിയുക അത്ര എളുപ്പമല്ലെങ്കിലും ഫ്യുവല്‍ ടാങ്ക് ഡിസൈനില്‍ ബജാജ് അവേഞ്ച്വറെന്ന് വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കും.
പൂണെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഓട്ടോലോഗ് ഡിസൈന്‍ കമ്പനിയാണ് അവേഞ്ച്വര്‍ 220 ക്രൂസറിനെ ഹാര്‍ലി ഡേവിഡ്സണ് സ്ട്രീറ്റ് 750 രൂപത്തില്‍ അണിയിച്ചൊരുക്കിയതെന്നു വേണം പറയാന്‍. ബ്രൂയിസ് കിറ്റ് എന്ന പേരിലാണ് അവേഞ്ച്വര്‍ 220-യില്‍ കമ്പനി മോഡിഫിക്കേഷന്‍സ് വരുത്തിയത്. ഹാര്‍ലി ഡേവിഡ്സണ് സ്ട്രീറ്റ് 750 ക്രൂസറിന്റെ അതേ രൂപത്തില്‍ തന്നെയാണ് ഹെഡ്ലാംമ്പ് കൗള്‍, പ്യൂഡോ റോഡിയേറ്റര് എന്നിവ വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നു വേണം പറയാന്‍.
കൗള്‍ സീറ്റിന് പകരം പൂര്‍ണമായി പുതിയ സീറ്റും ലഭ്യമാണ്. ഇവയില്‍ ഏതുവേണമെന്ന് ആവശ്യാനുസരണം തിരഞ്ഞെടുക്കാം. മുന്നില്‍ ടെലിസ്കോപ്പിക് ഫോര്‍ക്കും പിന്നില്‍ ട്വിന്‍ ഷോക്ക് സസ്പെന്‍ഷനുമാണ്.
ബജാജിന്റെ 220 സിസി ട്വിന്‍ സ്പാര്‍ക്ക് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന് 8400 ആര്‍പിഎമ്മില്‍ 19.03 പിഎസ് കരുത്തും 7000 ആര്‍പിഎമ്മില്‍ 17.5 എന്‍എം ടോര്‍ക്കുമാണ് വാഹനത്തിന്റെ കരുത്ത്. ബ്രേക്ക് യൂണിറ്റില്‍ മാറ്റമില്ല, മുന്നില്‍ 260 എംഎം ഡിസ്ക് ബ്രേക്കും പിന്നില്‍ 130 എംഎം ഡ്രം ബ്രേക്കുമാണ് അവേഞ്ച്വര്‍ 220-യിലുള്ളത്. 14 ലിറ്ററാണ് ഫ്യവല് ടാങ്ക് കപ്പാസിറ്റി.






