
ന്യൂഡല്‍ഹി: അംബാനി സഹോദരന് പണി കൊടുത്ത് ജിയോ. പണിന്നു പറഞ്ഞ നല്ല മുട്ടന്‍ പണി. പല പേരുകളില്‍ എത്തി സൗജന്യ ഓഫറുകള്‍ തുടരുന്ന ജിയോ കാരണം മറ്റ് ടെലികോം കമ്പനികള്‍ക്കും വലിയ നഷ്ടങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മറ്റ് കമ്പനികള്ക്കിട്ട് പണികൊടുത്ത് കുടുംബത്തിനകത്ത് തന്നെ പണികൊടുത്ത അവസ്ഥയിലാണ്.
ജിയോ വിപണിയില്‍ എത്തിയതിനു ശേഷം മാത്രം അനില്‍ അംബാനിയുടെ കമ്പനിയായ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന് ഇതുവരെ 1,600 കോടിയുടെ നഷ്ടമുണ്ടായി എന്നാണ് കണക്ക്. ഇന്ത്യയില്‍ വരിക്കാരുടെ എണ്ണത്തില്‍ നാലാം സ്ഥാനത്ത് നില്ക്കുന്ന കമ്പനിയാണ് ആര്‍കോം. രാജ്യത്തെ ടെലികോം വിപണി കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. നാലാം സാമ്പത്തികപാദത്തില്‍ 723 മുതല്‍ 810 കോടി രൂപ വരെ നഷ്ടം സംഭവിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.





