
ന്യൂഡല്‍ഹി: ഞായറാഴ്ചകളില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടാനുള്ള തീരുമാനത്തിനെതിരെ കേന്ദ്ര പെട്രോളിയം മന്ത്രാലയം. പമ്പ് അടച്ചിടാനുള്ള തീരുമാനം പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുന്നതാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇന്ധനം ലാഭിക്കാനാണ് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചത്. അല്ലാതെ പമ്പുകള്‍ അടച്ചിടാനല്ലെന്നും പെട്രോളിയം മന്ത്രാലയം ട്വീറ്റ് ചെയ്തു. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മെയ് 14 മുതല്‍ ഞായറാഴ്ച പെട്രോള്‍ പമ്പുകള്‍ അടച്ചിടാന്‍ പമ്പുടമകള്‍ തീരുമാനിച്ചിരുന്നു.
മെയ് 14 മുതല്‍ ഞായറാഴ്ചകളില്‍ 24 മണിക്കൂര്‍ പമ്പ് അടച്ചിടാനാണ് തീരുമാനം. ഇന്ധനക്ഷാമം മറികടക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം നടപ്പിലാക്കാനാണ് തീരുമാനമെന്നായിരുന്നു കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോള്‍ ഡീലേഴ്സിന്റെ ന്യായീകരണം. കേരളം, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ പമ്പുകള്‍ ഞായറാഴ്ച അടച്ചിടാനാണ് തീരുമാനിച്ചത്.
Hon PM in #MannKiBaat appealed to People of India not to use fuel once a week & not to dealers to close their pumps on Sundays @dpradhanbjp
— Petroleum Ministry (@PetroleumMin) April 19, 2017
