
മുംബൈ: എസ്.ബി.ടി ഇടപാടുകാരുടെ എ.ടി.എം, ഇന്റര്‍നെറ്റ്, മൊബൈല്‍ ബാങ്കിംഗ് സര്‍വീസ് ഇന്ന് രാത്രി മുതല്‍ തടസ്സപ്പെടും. രാത്രി 11.15 മുതല്‍ നാളെ രാവിലെ 11.30 വരെയാണ് തടസ്സം നേരിടുക. എസ്.ബി.ടി-എസ്.ബി.ഐ ലയന നടപടികള്‍ പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണിത്. തുടര്‍ന്ന് എസ്.ബി.ടി അക്കൗണ്ടുകള്‍ മുഴൂവന്‍ എസ്.ബി.ഐയുടെ ഭാഗമാകും.
എസ്.ബി.ഐയുടെ ഇടപാടുകളും ഇന്ന് രാത്രി 11.15 മുതല്‍ നാളെ രാവിലെ ആറു മണിവരെ തടസ്സപ്പെടും. രാജ്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്കിംഗ് ഡേറ്റ കൈമാറ്റമാണ് ഇന്നു രാത്രി നടക്കുന്നത്.
എസ്.ബി.ഐ ഏര്‍പ്പെടുത്തിയ മിനിമം ബാലന്‍സില്ലെങ്കില്‍ പിഴയെന്ന മാനദണ്ഡവും മറ്റ് ഫീസുകളും പഴയ എസ്.ബി.ടി ഇടപാടുകാര്‍ക്കും ബാധകമാകും.






